
മെസിയെ ആ ടൂർണമെന്റിൽ കളിക്കാൻ തെരഞ്ഞെടുത്തതിന് ഒറ്റ കാരണമേയുള്ളൂ: അഗ്യൂറോ

2025 ഫിഫ ക്ലബ് ലോകകപ്പിൽ ലയണൽ മെസിയുടെ ഇന്റർ മയാമിയും മത്സരിക്കുന്നുണ്ട്. ഈ സമ്മറിൽ വളരെ വിപുലീകരിച്ച ഒരു ഫോർമാറ്റിലാണ് ക്ലബ് വേൾഡ് കപ്പ് നടക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ റയൽ മാഡ്രിഡ്, ബോക്ക ജൂനിയേഴ്‌സ്, അൽ-ഹിലാൽ, വൈഡാഡ് എസി തുടങ്ങി നിരവധി ടീമുകളും മത്സരിക്കുന്നുണ്ട്. ഇപ്പോൾ ഈ ടൂർണമെന്റിൽ ഇന്റർ മയാമിയെ ഉൾപ്പെടുത്തിയതിനെ കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് മുൻ അർജന്റൈൻ താരം സെർജിയോ അഗ്യൂറോ. ഫിഫക്ക് നൽകിയ അഭിമുഖത്തിലാണ് മുൻ അർജന്റൈൻ താരം ഇക്കാര്യം പറഞ്ഞത്.
''ഫിഫ ക്ലബ് ലോകകപ്പ് ഇന്റർ മയാമിക്ക് ഇത് വളരെ പ്രധാനപ്പെട്ട ഒന്നാണെന്ന് ഞാൻ കരുതുന്നു. പ്രത്യേകിച്ച് മെസി അവിടെ ഉള്ളതിനാൽ ഇന്റർ മയാമിയെ ഉൾപ്പെടുത്തേണ്ടത് വളരെ പ്രധാനമാണെന്ന് ഞാൻ കരുതുന്നു. ടൂർണമെന്റിൽ കളിക്കുന്ന മറ്റുള്ള ടീമുകൾക്ക് ഇത് വേദനാജനകമാണെങ്കിലും എല്ലാ ആളുകളും കാണാൻ ആഗ്രഹിക്കുന്ന കളിക്കാരിൽ ഒരാളാണ് അദ്ദേഹം''
2023ലാണ് മെസി പാരീസ് സെയ്ന്റ് ജെർമെയ്ൻ വിട്ട് മേജർ ലീഗിലേക്ക് പോയത്. മെസിയുടെ വരവോടെ ഇന്റർ മയാമി വേണ്ടി മിന്നും പ്രകടനമാണ് നടത്തിയിരുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തിൽ ആണ് മയാമി സ്വന്തമാക്കിയത്. ഇതിന് പുറമെ സപ്പോർട്ടേഴ്‌സ് ഷീൽഡും മയാമി സ്വന്തമാക്കി.
മേജർ ലീഗ് സോക്കറിൽ ഈ സീസണിലും ഇന്റർ മയാമിക്കൊപ്പം മികച്ച പ്രകടനനങ്ങളാണ് മെസി നടത്തിക്കൊണ്ടിരിക്കുന്നത്.എംഎൽഎസ്സിൽ മോൺഡ്രിയലിനെതിരെയുള്ള മത്സരത്തിൽ ഇരട്ട ഗോൾ നേടി മെസി തിളങ്ങിയിരുന്നു. ഈ മികച്ച പ്രകടനങ്ങൾക്ക് പിന്നാലെ മെസി ഒരു പുതിയ നേട്ടവും കൈവരിച്ചിരുന്നു. ഇന്റർ മയാമിക്ക് വേണ്ടി 50 ഗോൾ കോൺട്രിബ്യൂഷൻ നടത്തുന്ന ആദ്യ താരമായി മാറിയാണ് മെസി പുതിയ റെക്കോർഡ് സ്വന്തമാക്കിയത്.
നിലവിൽ മേജർ ലീഗ് സോക്കറിന്റെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് മെസിയും സംഘവും. 16 മത്സരങ്ങളിൽ നിന്നും എട്ട് വിജയവും അഞ്ച് സമനിലയും മൂന്ന് തോൽവിയും അടക്കം 29 പോയിന്റാണ് ഇന്റർ മയാമിക്കുള്ളത്. ജൂൺ 15നാണ് ഫിഫ ക്ലബ് ലോകകപ്പിലെ ഇന്റർ മയാമിയുടെ ആദ്യ മത്സരം. അൽ അഹ്ലിയെയാണ് മയാമി നേരിടുക.
Former Argentina star Sergio Aguero talks about the reason behind Inter Miamis inclusion in the 2025 FIFA Club World Cup
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തന്റെ ബാഗ് തട്ടി പറിച്ച് മുങ്ങി കുരങ്ങൻ; ബാഗിലുണ്ടായിരുന്നത് 20 ലക്ഷം രൂപയുടെ ആഭരണം
National
• 12 hours ago
കോഴിക്കോട് പെപ്പര്‍ സ്ക്രാപ് ഷെഡിന് തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം
Kerala
• 12 hours ago
സിന്ധു നദീജല കരാര്‍; പുനസ്ഥാപനത്തിനായി ഇന്ത്യയോട് അഭ്യർത്ഥിച്ച് പാകിസ്ഥാൻ
Kerala
• 13 hours ago
എലോൺ മസ്‌കിന് റഷ്യൻ രാഷ്ട്രീയ അഭയം? അമേരിക്കയുമായി സംഘര്‍ഷം ശക്തമാകുന്ന പശ്ചാത്തലത്തില്‍ റഷ്യയുടെ വാഗ്ദാനം
International
• 13 hours ago
തിരുവനന്തപുരം നഗരത്തിൽ വൻ തീപിടിത്തം; പിഎംജിയിലെ ടിവിഎസ് സ്കൂട്ടർ ഷോറൂമിൽ വലിയ നാശനഷ്ടം
Kerala
• 14 hours ago
സമർപ്പണം, പുതുജീവിതം ഹജ്ജ് പരിസമാപ്തിയിലേക്ക്
Saudi-arabia
• 14 hours ago
ബിഹാറിൽ ചോക്ലേറ്റ് മോഷ്ടിച്ച അഞ്ച് ആണ്‍കുട്ടികളെ നഗ്‌നരാക്കി തെരുവിലൂടെ നടത്തി; കടയുടമയും മറ്റ് രണ്ട് പേരും അറസ്റ്റിൽ
National
• 21 hours ago
സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണം; ഇതുവരെ പാകിസ്താൻ അയച്ചത് നാല് കത്തുകൾ
National
• a day ago
41 വർഷങ്ങൾക്ക് ശേഷം കിരീടം നേടികൊടുത്ത മനുഷ്യനെ പുറത്താക്കി ടോട്ടൻഹാം
Football
• a day ago
കാത്തിരുന്ന പ്രഖ്യാപനമെത്തി, അയാളെത്തും; ഔദ്യോഗിക പ്രഖ്യാപനവുമായി കായിക മന്ത്രി
Football
• a day ago
കോളേജ് ഗസ്റ്റ് അധ്യാപകരുടെ ശമ്പളം വർധിപ്പിച്ചു; ഉത്തരവിറക്കി ഉന്നത വിദ്യഭ്യാസ വകുപ്പ്
Kerala
• a day ago
നീറ്റ് പി.ജി പരീക്ഷ ആഗസ്റ്റ് 3ന്; സുപ്രീം കോടതി അനുമതി, ഒറ്റ ഷിഫ്റ്റിൽ പരീക്ഷ
National
• a day ago
പൂക്കടയുടെ മറവിൽ മദ്യവിൽപ്പന; വണ്ടൂരിൽ യുവാവ് പിടിയിൽ
Kerala
• a day ago
ഫുട്ബോളിലെ ഏറ്റവും മികച്ച ഫിനിഷർ അവനാണ്: ജർമൻ ഇതിഹാസം ക്ലിൻസ്മാൻ
Football
• a day ago
എനിക്ക് വിശന്നു, കഴിച്ചു, എന്നോട് ഒന്നും തോന്നരുത്; കടയ്ക്കകത്ത് അതിക്രമിച്ച് കയറിയ അതിഥിയെ കണ്ട് അമ്പരന്ന് ഉടമ
International
• a day ago
1000 രൂപയ്ക്കുള്ളിൽ മഴക്കാല യാത്രാ പദ്ധതികളുമായി കൊല്ലം ടൂറിസം സെൽ
Kerala
• a day ago
G7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രിക്ക് ക്ഷണം; കനേഡിയൻ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് നരേന്ദ്ര മോദി
International
• a day ago