HOME
DETAILS

പറങ്കികൾക്ക് മുന്നിൽ സ്പെയിൻ തീർന്നു; നേഷൻസ് ലീ​ഗ് കിരീടം പോർച്ചു​ഗലിന്

  
June 09 2025 | 03:06 AM

Portugal Crowned UEFA Nations League Champions After Penalty Shootout Win Against Spain

യുവേഫ നേഷന്‍സ് ലീഗ് കിരീടം സ്വന്തമാക്കി പോര്‍ച്ചുഗല്‍. ഫൈനലില്‍ സ്‌പെയിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 5-3 ന് തോല്‍പ്പിച്ചാണ് റോണോയുടെയും സംഘത്തിന്റെയും വിജയം. നിശ്ചിത സമയത്തും അധിക സമയത്തും 2-2 എന്ന സ്‌കോറില്‍ സമനിലയില്‍ പിരിഞ്ഞ മത്സരത്തില്‍, പെനല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് പോര്‍ച്ചുഗല്‍ വിജയികളായത്. ന്യൂനോ മെന്‍ഡസ് മത്സരത്തിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു.

21ാം മിനിറ്റില്‍ മാര്‍ട്ടിന്‍ സുബി മെന്‍ഡിയുടെ ഗോളില്‍ സ്‌പെയിന്‍ ലീഡെടുത്തു. എന്നാല്‍ അഞ്ച് മിനിറ്റ് തികയും മുന്‍പേ 25ാം മിനിറ്റില്‍ ന്യൂനോ മെന്‍ഡസ് പോര്‍ച്ചുഗലിനെ ഒപ്പമെത്തിച്ചു. എന്നാല്‍ മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് 45ാം മിനിറ്റില്‍ മൈക്കല്‍ ഒയാര്‍സബാലിലൂടെ സ്‌പെയിന്‍ വീണ്ടും മുന്നിലെത്തി. എന്നാല്‍, സ്‌പെയിനിന്റെ കിരീട മോഹങ്ങള്‍ക്ക് അന്തകനായി റൊണാള്‍ഡോ അവതരിച്ചു. 61ാം മിനിറ്റിലായിരുന്നു റൊണാള്‍ഡോയുടെ സമനില ഗോള്‍. പിന്നീട് 90 മിനിറ്റ് വരെയും, എക്‌സ്ട്രാടൈമിലും മത്സരം സമനിലയില്‍ തുടര്‍ന്നു. 

പെനല്‍റ്റി ഷൂട്ടൗട്ടിലേക്കു നീണ്ട മത്സരത്തില്‍ പോര്‍ച്ചുഗലിനായി കിക്കെടുത്ത എല്ലാവരും ലക്ഷ്യം കണ്ടു. എന്നാല്‍ മറുവശത്ത്, സ്പാനിഷ് താരം അല്‍വാരോ മൊറാട്ടയുടെ പെനല്‍റ്റി പോര്‍ച്ചുഗല്‍ ഗോള്‍കീപ്പര്‍ ഡിയോഗോ കോസ്റ്റ തടഞ്ഞത് മത്സരം പോര്‍ച്ചുഗലിന് അനുകൂലമാക്കി.

പോര്‍ച്ചുഗലനായി റൊണാള്‍ഡോ നേടുന്ന മൂന്നാം കിരീടമാണിത്. (2016 യൂറോ, 2019 നേഷന്‍സ് ലീഗ്). ഇതോടെ അന്താരാഷ്ട്ര കരിയറില്‍ റൊണാള്‍ഡോ നേടുന്ന ഗോളുകളുടെ എണ്ണം 138 ആയി.

Portugal clinched the UEFA Nations League title after a thrilling 5-3 penalty shootout victory over Spain following a 2-2 draw in regulation and extra time. Cristiano Ronaldo and his squad secured their second Nations League triumph in a dramatic final, with Nuno Mendes named Player of the Match. The win adds to Portugal's growing trophy cabinet, cementing their status as a European football powerhouse.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പ് യോഗ്യത നേടി ബ്രസീൽ ടീം; പുതിയ കോച്ച് പണി തുടങ്ങി

Football
  •  a day ago
No Image

അതിജീവന കഥയിലെ വേറിട്ട അധ്യായം; അശ്വതി ടീച്ചർക്കൊപ്പം മക്കളും ഇനി മുണ്ടക്കൈ സ്കൂളിൽ

Kerala
  •  a day ago
No Image

കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ പുതുക്കിയ സമയക്രമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍; 128 ദിവസത്തേക്ക് 42 ട്രെയിനുകള്‍ക്കാണ് പുതിയ സമയക്രമം

Kerala
  •  a day ago
No Image

എറണാകുളത്ത് പാസ്റ്റർമാരുടെ പ്രാർഥനാ പരിപാടിയിൽ പാകിസ്ഥാന്റെ പതാക; കേസെടുത്ത് പൊലിസ്

Kerala
  •  a day ago
No Image

കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം  ജില്ലകളിലെ തീരങ്ങളില്‍ നിന്നു കടല്‍വെളളവും ചെളിയും ശേഖരിച്ചു പരിശോധിക്കും; കത്തിയ കപ്പലിലെ വിഷവസ്തുക്കളും കീടനാശിനികളും ഭീഷണി

Kerala
  •  a day ago
No Image

മൺസൂൺ; ട്രെയിനുകൾക്ക് വേ​ഗം കുറയും; 22 ട്രെയിനുകളുടെ സമയം മാറും

Kerala
  •  a day ago
No Image

രാത്രിയില്‍ വീടിനു പുറത്തേക്കിറങ്ങിയ 87കാരി 30 അടി താഴ്ചയുള്ള കിണറ്റില്‍ വീണു; കൊടും തണുപ്പത്ത് മോട്ടോറില്‍ പിടിച്ചു കിടന്നത് മണിക്കൂറുകള്‍

Kerala
  •  a day ago
No Image

'ഞങ്ങളിറങ്ങിയാൽ ആരുടെ പെട്ടിയിലും വോട്ട് വീഴില്ല'; തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആദിവാസികൾ

Kerala
  •  a day ago
No Image

ജമാഅത്ത്, പി.ഡി.പി, ഹിന്ദു മഹാസഭ; പിന്തുണയെച്ചൊല്ലി മുന്നണികൾ പോർമുഖത്ത്

Kerala
  •  a day ago
No Image

കാട്ടുതീപോലെ പടർന്ന് കലാപം; സൈന്യത്തെ വിന്യസിച്ച് ട്രംപ്

International
  •  a day ago