HOME
DETAILS

'വെളുത്ത വസ്തു സ്‌പ്രേ ചെയ്തു...കണ്ണുകള്‍ എരിഞ്ഞു...മൊബൈലുകള്‍ കടലിലെറിഞ്ഞു'മദ്ലീന്‍ കപ്പല്‍ ഇസ്റാഈല്‍ തടഞ്ഞപ്പോള്‍

  
Web Desk
June 09 2025 | 05:06 AM

Israel Blocks Aid Ship to Gaza Led by Greta Thunberg and Activists Madleen Vessel Detained at Sea

തെല്‍അവീവ്: കാലാവസ്ഥാ ആക്ടിവിസ്റ്റ് ഗ്രെറ്റ തന്‍ബര്‍ഗ് ഉള്‍പ്പെടെ 12 ആക്ടിവിസ്റ്റുകളുടെ നേതൃത്വത്തില്‍ ഗസ്സയ്ക്കു സഹായ വസ്തുക്കളുമായി പുറപ്പെട്ട മദ്ലീന്‍ കപ്പല്‍ ഇസ്റാഈല്‍ തടഞ്ഞിരിക്കുകയാണ് ഇസ്‌റാഈല്‍. കപ്പലുമായുള്ള ആശയ വിനിമയം നഷ്ടപ്പെട്ട നിലയിലാണ്. 
മാദ്ലീനുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി ഇന്റര്‍നാഷണല്‍ സോളിഡാരിറ്റി മൂവ്മെന്റ് സഹസ്ഥാപക ഹുവൈദ അറഫ് സ്ഥിരീകരിക്കുന്നു.

അന്താരാഷ്ട്ര ജലാശയത്തില്‍വച്ചാണ് ഇസ്‌റാഈലി കമാന്‍ഡോകള്‍ കപ്പല്‍ തടഞ്ഞത്. കപ്പലിലുള്ള എല്ലാവരും അവരുടെ ഫോണുകള്‍ ഓഫ് ചെയ്യണമെന്ന് കമാന്‍ഡോകള്‍ ആവശ്യപ്പെട്ടു. ആദ്യം സൈറണ്‍ മുഴങ്ങുന്നത് കേട്ടു. പിന്നീട് ഇസ്‌റാഈല്‍ യുദ്ധക്കപ്പലുകള്‍ മദ്‌ലീനെ വളഞ്ഞു. അതേസമയം മുകലില്‍ വട്ടമിട്ടു പറഞ്ഞ ഇസ്‌റാഈല്‍ ഡ്രോണില്‍ നിന്ന് മദ്‌ലീനിലെ യാത്രികര്‍ക്കു മേല്‍ വെളുത്ത വസ്തു സ്‌പ്രേ ചെയ്തു. 
കണ്ണുകളില്‍ എരിച്ചിലും അസ്വസ്ഥതയുമുണ്ടാക്കുന്നതായിരുന്നു അതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

ഇസ്‌റാഈല്‍ സൈന്യം കപ്പല്‍ തടയുന്നതിന് തൊട്ടു മുമ്പുള്ള നിമിഷങ്ങള്‍ ജീവനക്കാരുടെ വീഡിയോ ഫ്രീഡം ഫ്ളോട്ടില്ല കോയിലിഷന്‍ പങ്കിട്ടിരുന്നു. ജീവനക്കാര്‍ ലൈഫ് ജാക്കറ്റുകള്‍ ധരിച്ച് കൈകള്‍ ഉയര്‍ത്തിപ്പിടിച്ച് ഫോണുകള്‍ വെള്ളത്തിലേക്ക് എറിയുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

സയണിസ്റ്റ് സൈന്യം കഴിഞ്ഞ 20 മാസത്തിലേറെയായി തുടരുന്ന ആക്രമണത്തിലും ഉപരോധത്തിലും ദുരിതത്തിലായ ഫലസ്തീനികള്‍ക്ക് അവശ്യ വസ്തുക്കലുമായാണ് കപ്പല്‍ പുറപ്പെട്ടത്. ഇസ്റാഈലിന്റെ സമുദ്ര അതിര്‍ത്തിയില്‍ കപ്പല്‍ തടയുമെന്നും അവര്‍ക്ക് ഗസ്സയിലേക്ക് എത്താനാകില്ലെന്നും ഇസ്റാഈല്‍ യുദ്ധമന്ത്രി ഇസ്റായേല്‍ കട്സ് ഇന്നലെ ഭീഷണിമുഴക്കിയിരുന്നു. കപ്പല്‍ ഗസ്സയിലേക്ക് എത്താന്‍ അനുവദിക്കരുതെന്നും തടയണമെന്നും താന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയതായും കട്‌സ് പറഞ്ഞു. ഗ്രെറ്റയും സംഘവും തിരികെ പോകണമെന്നും  ആവശ്യപ്പെട്ടിരുന്നു.

ഹമാസിന് ആയുധങ്ങള്‍ നല്‍കാനാണ് സംഘം എത്തിയിരിക്കുന്നതെന്നാണ് ഇസ്റാഈലിന്റെ ആരോപണം. രണ്ടാം വെടിനിര്‍ത്തല്‍ ഇസ്റാഈല്‍ ലംഘിച്ച ശേഷം രണ്ടരമാസമായി ഗസ്സയിലേക്ക് സഹായം തടയുന്ന സയണിസ്റ്റുകളുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് കപ്പലില്‍ സഹായ വസ്തുക്കളുമായി സംഘം ഗസ്സയിലേക്ക് പുറപ്പെട്ടത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഫ്രീഡം ഫ്ളോട്ടില്ല കോയിലേഷന്‍ എന്നു പേരിട്ട യാത്രയുടെ ഭാഗമായ മദ്‌ലീന്‍ കപ്പല്‍ ഗസ്സയില്‍ നിന്ന് 160 നോട്ടിക്കല്‍ മൈല്‍ അകലെയാണുള്ളത്. കഴിഞ്ഞ മാസവും ഫ്രീഡം ഫ്ളോട്ടിയയുടെ ഭാഗമായ കപ്പല്‍ ഇസ്റാഈല്‍ രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു.

അതിനിടെ, മാദ്‌ലീന്‍ കപ്പല്‍ നിലവില്‍ അഷ്ഡോഡ് തുറമുഖത്തേക്ക് കൊണ്ടുപോയതായി ഒരു സൈനിക വൃത്തത്തെ ഉദ്ധരിച്ച് ഇസ്‌റാഈല്‍ അധിനിവേശ സൈന്യത്തിന്റെ റേഡിയോ റിപ്പോര്‍ട്ട് ചെയ്യുന്നു. അഷ്ഡോഡ് തുറമുഖത്തെ ഒരു നാവിക താവളത്തില്‍ വെച്ച് ചോദ്യം ചെയ്യലിനായി കപ്പലിലുള്ള വ്യക്തികളുടെ ഐഡന്റിറ്റി പരിശോധിച്ചു വരികയാണെന്നും സ്രോതസ്സ് കൂട്ടിച്ചേര്‍ത്തു.

 

An aid ship bound for Gaza carrying Greta Thunberg and other activists has been intercepted by Israeli forces in international waters. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാർക്കിംഗ് ഫീസിനെച്ചൊല്ലി തർക്കം; രബീന്ദ്ര മെമ്മോറിയൽ മ്യൂസിയത്തിന് നേരെ ആക്രമണം 

International
  •  15 hours ago
No Image

മുണ്ടക്കൈ,ചൂരൽമല ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളൽ അസാധ്യം; ശുപാർശ ചെയ്യാനുള്ള അധികാരം നഷ്ടപ്പെട്ടുവെന്ന് കേന്ദ്രം ഹൈക്കോടതിയിൽ

National
  •  16 hours ago
No Image

പുതിയ യുഎഇ ദിര്‍ഹം ചിഹ്നം; ചെയ്യേണ്ടതും ചെയ്യരുതാത്തതും, എങ്ങനെ ഉപയോഗിക്കണമെന്നതിനെക്കുറിച്ചുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

uae
  •  16 hours ago
No Image

പൗരന്മാര്‍ക്ക് മാത്രമല്ല ഇനിമുതല്‍ യുഎഇ റെസിഡന്‍സി വിസയുള്ള പ്രവാസികള്‍ക്കും അര്‍മേനിയയില്‍ വിസ ഫ്രീ എന്‍ട്രി

uae
  •  17 hours ago
No Image

ദേശീയപാത 66-ലെ നിർമാണത്തിൽ ​ഗുരുതര വീഴ്ച: കരാറുകാർക്ക് രണ്ടുവർഷ വിലക്കും പൂർണ നഷ്ടപരിഹാരവും - നിതിൻ ഗഡ്കരി

National
  •  17 hours ago
No Image

സ്കൂൾ സമയമാറ്റം പിൻവലിക്കാൻ ഹൈക്കോടതി അനുമതി വേണം; ഏതെങ്കിലും വിഭാ​ഗത്തിന് ബുദ്ധിമുട്ടുണ്ടെങ്കിൽ പരിഹരിക്കാം, പരാതി വരട്ടെയെന്ന് - മന്ത്രി വി ശിവൻകുട്ടി 

Kerala
  •  17 hours ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: പിവി അൻവർ യുഡിഎഫിന്റെയും എൽഡിഎഫിന്റെയും വോട്ടുകൾ പിടിക്കും, ഷൗക്കത്തിന് നേരിയ മുൻതൂക്കം - കെ മുരളീധരൻ

Kerala
  •  17 hours ago
No Image

13 സ്റ്റേഷനുകളിലെ ഗതാഗത, കുറ്റകൃത്യ സംവിധാനങ്ങള്‍ നവീകരിക്കാന്‍ ദുബൈ പൊലിസ്

uae
  •  17 hours ago
No Image

വന്യമൃഗ നിയന്ത്രണത്തിന് അധികാര പരിമിതി: കേന്ദ്ര മന്ത്രാലയത്തിന്റെ മറുപടിയിൽ കേരളത്തിന് തിരിച്ചടി

Kerala
  •  18 hours ago
No Image

'പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തൊട്ടുകൂടാത്തവര്‍, ഇന്ന് അവരില്‍പ്പെട്ട ഒരാള്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്'; ഓക്‌സ്‌ഫോര്‍ഡിലെ പ്രസംഗത്തില്‍ ജാതീയതയുടെ ക്രൂരത തുറന്നുപറഞ്ഞ് ബി.ആര്‍ ഗവായ്

National
  •  18 hours ago