HOME
DETAILS

വിഴിഞ്ഞത്തിന് പുതുചരിത്രം; തീരത്തെ പുൽകി ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ എംഎസ്‍സി ഐറീന

  
June 09 2025 | 04:06 AM

Vizhinjam Makes History Worlds Largest Container Ship MSC Irene Docks at Port

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‍സി ഐറീന വിഴിഞ്ഞം തുറമുഖത്തെത്തി. രാവിലെ ഒമ്പത് മണിയോടെയാണ് ഐറീന തീരത്തെ പുൽകിയത്. കപ്പലിന്റെ ക്യാപ്റ്റൻ തൃശ്ശൂർ സ്വദേശിയായ വില്ലി ആന്റണി ആണ്. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകൾ മെഡിറ്റേറിയൻ ഷിപ്പിംഗ് കമ്പനിയുടെ ഐറീന സീരീസിലെ കപ്പലുകളാണ്. ഇതേ സീരീസിലുള്ള എംഎസ്‍സി തുർക്കി, എംഎസ്‍സി മിഷേൽ എന്നീ കപ്പലുകൾ മുമ്പെ തന്നെ വിഴിഞ്ഞം തുറമുഖത്ത് എത്തിയിട്ടുണ്ട്.

2023-ൽ നിർമ്മിച്ച ഈ കപ്പലിന് 400 മീറ്റർ നീളവും 61 മീറ്റർ വീതിയുമുള്ള ഈ കപ്പലിന് 24,000 ചതുരശ്ര മീറ്റർ ഡെക്ക് ഏരിയയുമുണ്ട്. 35 ജീവനക്കാർ ജോലി ചെയ്യുന്ന, 24,346 ടി.ഇ.യു (TEU) കണ്ടെയ്നറുകൾ വഹിക്കാൻ സാധിക്കുന്ന ഈ കപ്പൽ  ദക്ഷിണേഷ്യൻ തുറമുഖങ്ങളിലേക്ക് എത്തുന്നത് ഇതാദ്യമാണ്. ക്യാപ്റ്റനെ കൂടാതെ ക്രൂവിൽ മറ്റൊരു മലയാളിയും ഉണ്ട്. വിഴിഞ്ഞം തുറമുഖത്ത് എത്തുന്ന 347-ാമത് കപ്പലാണ് ഇത്.

സിംഗപ്പൂരിൽ നിന്ന് യാത്ര തിരിച്ച ഈ കപ്പൽ ചൈന, കൊറിയ എന്നിവിടങ്ങളിലേക്ക് സഞ്ചരിച്ച ശേഷം വീണ്ടും സിംഗപ്പൂരിലെത്തി. അതിനുശേഷമാണ് വിഴിഞ്ഞത്ത് എത്തിയത്.

Vizhinjam Port has created a new chapter in maritime history by welcoming the world’s largest container ship, MSC Irene, to its shores. This landmark event highlights the port's growing significance in global trade and its capability to handle mega vessels. The arrival of MSC Irene marks a major milestone for Kerala and India’s shipping industry, boosting economic prospects and infrastructure development.

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമസ്ത ലഹരിവിരുദ്ധ കാംപയിൻ 10 ലക്ഷം പേര്‍ ഒപ്പിട്ട ഭീമഹരജി ഇന്ന് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും

organization
  •  a day ago
No Image

സമസ്ത നൂറാം വാർഷികം സ്വാഗതസംഘം രൂപീകരണം; സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 02 മണിക്ക്

Kerala
  •  a day ago
No Image

ഷഹബാസ് വധം: വിദ്യാർഥികളായ ആറ് കുറ്റാരോപിതർക്കും ജാമ്യം

Kerala
  •  a day ago
No Image

കേരള തീരത്ത് മുങ്ങിയ കപ്പലിന്റെ ഉടമ അദാനിയുടെ വ്യാപാര പങ്കാളിയെന്ന് റിപ്പോർട്ട്

Kerala
  •  a day ago
No Image

അധ്യാപക പുനർനിയമന കൈക്കൂലി: അന്വേഷണം സെക്രട്ടറിയേറ്റിലേക്ക്, പ്രതിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

Kerala
  •  a day ago
No Image

ലോകകപ്പ് യോഗ്യത നേടി ബ്രസീൽ ടീം; പുതിയ കോച്ച് പണി തുടങ്ങി

Football
  •  a day ago
No Image

അതിജീവന കഥയിലെ വേറിട്ട അധ്യായം; അശ്വതി ടീച്ചർക്കൊപ്പം മക്കളും ഇനി മുണ്ടക്കൈ സ്കൂളിൽ

Kerala
  •  a day ago
No Image

കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ പുതുക്കിയ സമയക്രമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍; 128 ദിവസത്തേക്ക് 42 ട്രെയിനുകള്‍ക്കാണ് പുതിയ സമയക്രമം

Kerala
  •  a day ago
No Image

എറണാകുളത്ത് പാസ്റ്റർമാരുടെ പ്രാർഥനാ പരിപാടിയിൽ പാകിസ്ഥാന്റെ പതാക; കേസെടുത്ത് പൊലിസ്

Kerala
  •  a day ago
No Image

കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം  ജില്ലകളിലെ തീരങ്ങളില്‍ നിന്നു കടല്‍വെളളവും ചെളിയും ശേഖരിച്ചു പരിശോധിക്കും; കത്തിയ കപ്പലിലെ വിഷവസ്തുക്കളും കീടനാശിനികളും ഭീഷണി

Kerala
  •  a day ago