HOME
DETAILS

സോറി.. ശരിക്കുള്ള 'കാലവർഷ' മഴ പെയ്തിട്ടില്ല; ജൂൺ ആദ്യവാരം പിന്നിടുമ്പോൾ 67 ശതമാനം മഴകുറവ്

  
June 09 2025 | 05:06 AM

kerala rain shortfall as the first week of June passes

പതിവിലും നേരത്തെ ഇത്തവണ കാലവർഷം എത്തിയെങ്കിലും ജൂൺ ആദ്യവാരം പിന്നിടുമ്പോൾ മഴ കണക്കുകളിൽ വലിയ കുറവ് രേഖപ്പെടുത്തി. ജൂൺ തുടക്കം മുതൽ ആർത്തുപെയ്യാറുള്ള മഴ ഇത്തവണ സ്‌കൂൾ തുറക്കുന്ന ദിവസം മുതൽ വിട്ടുനിൽക്കുകയാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം ജൂൺ ഒന്നു മുതൽ എട്ടുവരെയുള്ള ദിവസങ്ങളിൽ 47.5 മില്ലി മീറ്റർ മഴയാണ് കേരളത്തിൽ ലഭിച്ചത്. ഇക്കാലയളവിൽ ലഭിക്കേണ്ടിയിരുന്ന മഴ 144.9 മില്ലി മിറ്റർ ആണ്. ഈ കണക്ക് പ്രകാരം 67 ശതമാനം മഴക്കുറവ് ആണ് കേരളത്തിൽ രേഖപ്പെടുത്തിയത്. 

2025 മെയ് 24 ന് ആണ് ഇത്തവണ കേരളത്തിൽ ശക്തമായ മഴ എത്തിയത്. ജൂൺ ഒന്നുമുതൽ സെപ്തംബർ 30 വരെയാണ് കേരളത്തിൽ കാലവർഷ മഴ കണക്കാക്കുന്നത്. അതിനാൽ മെയിൽ 24 മുതൽ 31 വരെ ലഭിച്ച മഴയെ വേനൽമഴയിലാണ് ഉൾപ്പെടുത്തുക. അതിനാൽ തന്നെ ഇത്തവണ കേരളത്തിൽ കാലവർഷം എത്തിയതായി കണക്കാക്കാൻ ആകില്ല. അതിനാൽ കേരളത്തിൽ വ്യാപകമായി മഴക്കുറവ് ആണ് രേഖപ്പെടുത്തിയത്.

എല്ലാ ജില്ലകളിലും മഴയുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇടുക്കിയിലാണ് ഏറ്റവും കുറവ് മഴ പെയ്തത്. തൊട്ടുപിന്നിൽ വയനാടും തിരുവനന്തപുരവുമാണ്. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി മഴ ഇത്തരത്തിലാണ് ലഭിക്കുന്നത് എന്നതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജൂൺ ആദ്യ ആഴ്ചയിൽ കേരളത്തിൽ അവസാനമായി അധികമഴ ലഭിച്ചത് 2020 ലാണ്. അന്ന് 169.6 മില്ലി മീറ്റർ മഴ ലഭിച്ചിരുന്നു. അന്ന് ഏറ്റവുമധികം മഴ ലഭിച്ച കോഴിക്കോട് ജില്ലയിൽ 414.8 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. 

2021ജൂൺ 3 ന് കാലവർഷം ആരംഭിച്ചപ്പോൾ ആദ്യ ആഴ്ചയിൽ ലഭിച്ചത് 91.2  മില്ലിമീറ്റർ മഴയാണ്. 2022 മെയ് 29 കാലവർഷം എത്തിയെങ്കിലും ആദ്യ ആഴ്ചയിൽ 62.8 മില്ലിമീറ്റർ മഴ മാത്രമാണ് ലഭിച്ചത്. 2023 ൽ കാലവർഷം വൈകി ജൂൺ 8 ന് എത്തിയപ്പോൾ 33.8 മില്ലിമീറ്റർ മഴ കൊണ്ട് ആദ്യ ആഴ്ച കടന്നുപോയി. 2024 ൽ വീണ്ടും കാലവർഷം ഒരുദിവസം നേരത്തെ എത്തി. മെയ് 30 മഴ തുടങ്ങിയെങ്കിലും അളവിൽ കുറവായിരുന്നു. 63.4 മില്ലിമീറ്റർ മഴയാണ് ആകെ ലഭിച്ചത്.

അതേസമയം, ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ പ്രവചനം. ജൂൺ 10 മുതൽ 12 വരെ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ജൂൺ 10 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 11 ന് ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം,കോഴിക്കോട് ജില്ലകളിലും 12 ന് ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലേർട്ട് ആണ്.

 

Although the monsoon arrived earlier than usual this year, rainfall figures have shown a significant shortfall as the first week of June passes. Typically, heavy showers begin with the reopening of schools, but this time, the rain has largely stayed away. According to data from the India Meteorological Department (IMD), Kerala received only 47.5 mm of rainfall between June 1 and June 8. The expected rainfall for this period was 144.9 mm. This indicates a 67% rainfall deficit in the state during this time.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമസ്ത ലഹരി വിരുദ്ധ ക്യാമ്പയിന്‍ 10 ലക്ഷം പേര്‍ ഒപ്പിട്ട ഭീമ ഹര്‍ജി ബുധനാഴ്ച (11-06-2025) മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും

organization
  •  3 hours ago
No Image

സർക്കാരിനെതിരെ പ്രതിഷേധം; 10 മണിക്കൂർ ജോലി, 2 മണിക്കൂർ യാത്ര, 8 മണിക്കൂർ ഉറക്കം... ബാക്കി 4 മണിക്കൂറിൽ എന്ത് ജീവിക്കാനാണ്?

National
  •  3 hours ago
No Image

അവൻ ഒരു പ്രതിഭാസമാണ്, ഇനിയും ഒരുപാട് കിരീടങ്ങൾ നേടും: സൂപ്പർതാരത്തെക്കുറിച്ച് റൊണാൾഡോ

Football
  •  3 hours ago
No Image

"കരഞ്ഞ് തളർന്നാണ് എത്തിയത്, വെള്ളം ചോദിച്ചു, സഹായം തേടി"; ഹണിമൂൺ കൊലപാതകത്തിൽ ധാബ ഉടമയുടെ വെളിപ്പെടുത്തൽ

National
  •  3 hours ago
No Image

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്‌റ്റേഷന്‍ ദുബൈയില്‍ ഒരുങ്ങുന്നു

uae
  •  3 hours ago
No Image

താമസക്കാര്‍ക്ക്‌ ഒരു മുന്നറിയിപ്പ്, എമര്‍ജന്‍സി ആവശ്യങ്ങള്‍ക്ക് മാത്രം 999ല്‍ വിളിക്കുക; ബലിപെരുന്നാള്‍ അവധിക്കാലത്ത് ഷാര്‍ജ പൊലിസ് ഉത്തരം നല്‍കിയത് 33,000ത്തിലധികം കോളുകള്‍ക്ക് 

uae
  •  4 hours ago
No Image

ലോക റെക്കോർഡിന്റെ നിറവിൽ റൊണാൾഡോ; ഫുട്ബോളിൽ വീണ്ടും ചരിത്രം സൃഷ്ടിച്ചു

Football
  •  4 hours ago
No Image

ദുബൈ മെട്രോ ബ്ലൂ ലൈന് ദുബൈ ഭരണാധികാരി തറക്കല്ലിട്ടു; ബ്ലൂ ലൈന്റെ ദൈര്‍ഘ്യം 30 കിലോമീറ്റര്‍

uae
  •  4 hours ago
No Image

ഒറ്റ ഗോൾ കൊണ്ടെത്തിച്ചത് സുവർണ നേട്ടത്തിലേക്ക്; ഫ്രാൻസിനൊപ്പം ചരിത്രമെഴുതി എംബാപ്പെ

Football
  •  5 hours ago
No Image

സിക്കിമിൽ മണ്ണിടിച്ചിലിൽ കാണാതായ ആറ് സൈനികരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി; അഞ്ച് പേർക്കായി തിരച്ചിൽ ശക്തമാക്കി

National
  •  6 hours ago