HOME
DETAILS

ജീവിതത്തിലേക്ക്; അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ഒരു യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു; റിപ്പോര്‍ട്ട്

  
Web Desk
June 12 2025 | 13:06 PM

40-year-old miraculously survives Ahmedabad plane disaster reports say

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ഒരു യാത്രക്കാരനെ ജീവനോടെ കണ്ടെത്തിയതായി പൊലിസ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വംശജനായ വിശ്വാസ് കുമാര്‍ രമേശാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇന്ത്യയില്‍ നിന്ന് ബ്രിട്ടനിലേക്ക് കുടിയേറിയ ആളാണ് 40 കാരനായ വിശ്വാസ്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

അപകടത്തിന് തൊട്ടുമുന്‍പ് എമര്‍ജന്‍സി എക്‌സിറ്റ് മുഖേന ഇയാള്‍ പുറത്തേക്ക് ചാടിയെന്നാണ് നിഗമനം. തുടര്‍ന്ന് സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടെന്നും വിശ്വാസ് പറഞ്ഞു. ഇയാളുടെ മുഖത്തും, ശരീരത്തും പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ ആംബുലന്‍സിലേക്ക് നടന്ന് പോവുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

വിശ്വാസിനോടൊപ്പം സഹോദരനും വിമാനത്തില്‍ യാത്ര ചെയ്തിരുന്നു. ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. നേരത്തെ മുഴുവന്‍ യാത്രക്കാരും മരിച്ചെന്ന് അഹമ്മദാബാദ് പൊലിസ് മേധാവി അറിയിച്ചിരുന്നു. പിന്നാലെയാണ് ഒരാള്‍ രക്ഷപ്പെട്ടതായി വിവരമെത്തിയത്. താന്‍ വിമാനത്തിലെ യാത്രക്കാരനാണെന്നും, എമര്‍ജന്‍സി എക്‌സിറ്റിലൂടെ പുറത്തേക്ക് ചാടിയെന്നും വിശ്വാസ് തന്നെയാണ് ഡോക്ടര്‍മാരോട് പറഞ്ഞത്.

ആകെ 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 230 യാത്രക്കാരും, 12 കാബിന്‍ ക്രൂ അംഗങ്ങളെയും വഹിച്ചാണ് എയര്‍ ഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനര്‍ വിമാനം അഹമ്മദാബാദില്‍ നിന്ന് പറന്നുയര്‍ന്നത്. തൊട്ടുപിന്നാലെ വിമാനത്താവളത്തിന് സമീപമുള്ള മേഘാനി നഗറിലെ ബിജെ മെഡിക്കല്‍ കോളജ് യുജി ഹോസ്റ്റലിലെ മെസ് കെട്ടിടത്തിന് മുകളില്‍ ഇടിച്ചുവീഴുകയായിരുന്നു. ഇതിനെ തുടര്‍ന്ന് അഞ്ച് എംബിബിഎസ് വിദ്യാര്‍ഥികളും മരിച്ചെന്നാണ് റിപ്പോര്‍ട്ട്. 

40-year-old miraculously survives Ahmedabad plane disaster, reports say



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈൽ നടത്തിയ ഇറാൻ ആക്രമണത്തിനെതിരെ തുർക്കിയും അറബ് രാജ്യങ്ങളും രൂക്ഷ വിമർശനത്തോടെ രംഗത്ത്

International
  •  8 hours ago
No Image

റോഡ് അറ്റകുറ്റപ്പണികൾ; അൽ ഇത്തിഹാദ് സ്ട്രീറ്റിൽ താൽക്കാലികമായി റോഡ് അടച്ചിടുന്നു

uae
  •  8 hours ago
No Image

ഇസ്റഈൽ- ഇറാൻ ആക്രമണങ്ങൾ മൂലം ആഗോള എണ്ണവില കുതിച്ച് കയറുമോ ? 

International
  •  9 hours ago
No Image

'പൊള്ളിത്തീര്‍ന്നില്ല'; കുവൈത്തില്‍ താപനില ഉയരും, ചൂട് 52 ഡിഗ്രിയിലേക്ക് 

Kuwait
  •  9 hours ago
No Image

ഇസ്റാഈല്‍-ഇറാന്‍ സംഘര്‍ഷം കടുത്തതോടെ പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിലേക്ക്

International
  •  9 hours ago
No Image

കൊടുവള്ളിയിൽ യുവാവിനെ തട്ടികൊണ്ടുപോയ കേസ്; സംഭവത്തിൽ മൂന്ന് പേർ കൂടി പിടിയിൽ

Kerala
  •  9 hours ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്സ് കണ്ടെത്തിയത് ഹോസ്റ്റലിന്റെ മേൽക്കൂരയിൽ നിന്ന്

National
  •  9 hours ago
No Image

ഗതാഗതക്കുരുക്ക് മൂലം വിമാനം നഷ്ടമായ വിദ്യാർത്ഥിനി; നിരാശയിൽ നിന്ന് രക്ഷപ്പെട്ട ജീവൻ 

National
  •  9 hours ago
No Image

എല്ലാം നശിക്കുന്നതിന് മുമ്പ് ആണവ കരാറിൽ ഒപ്പിടുന്നതാണ് നല്ലത്: ഇറാന് നേരെ ട്രംപിന്റെ ഭീഷണി  

International
  •  9 hours ago
No Image

പീരുമേട്ടില്‍ കാട്ടാന ആക്രമണം; ആദിവാസി സ്ത്രീക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago