
മാട്രിമോണിയൽ സൈറ്റിൽ പരിചയപ്പെട്ട സ്ത്രീ തട്ടിയെടുത്തത് 33 ലക്ഷം രൂപ; പണം പോയത് ക്രിപ്‌റ്റോകറൻസി വഴി

മുംബൈ: മുംബൈ അന്ധേരിയിൽ ഒരു ബഹുരാഷ്ട്ര കമ്പനിയിൽ ജോലി ചെയ്യുന്ന യുവാവിനെ കബളിപ്പിച്ച് യുവതി 33 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. മാട്രിമോണിയൽ സൈറ്റിൽ പരിചയപ്പെട്ട സ്ത്രീയാണ് ഞെട്ടിക്കുന്ന സൈബർ തട്ടിപ്പ് നടത്തിയത്. മഹി അഗർവാൾ എന്ന് സ്വയം പരിചയപ്പെടുത്തിയ സ്ത്രീയാണ് പണം തട്ടിയെടുത്തത്. ക്രിപ്‌റ്റോകറൻസിയിൽ നിക്ഷേപം നടത്തിയാണ് തട്ടിപ്പ്. സംഭവത്തിൽ യുവാവ് സൈബർ ക്രൈം പൊലിസിന് പരാതി നൽകി.
29 കാരനായ യുവാവ് ജീവിത പങ്കാളിയെ കണ്ടെത്തുന്നതിനായി 2025 ജനുവരിയിലാണ് ഒരു മാട്രിമോണിയൽ പ്ലാറ്റഫോമിൽ രജിസ്റ്റർ ചെയ്തത്. ഏപ്രിൽ 21 ന് മഹി അഗർവാൾ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു സ്ത്രീ യുവാവിനെ സൈറ്റിലൂടെ പരിചയപ്പെടുകയായിരുന്നു. യുവാവ് താമസിക്കുന്ന പ്രദേശത്തുള്ളതും യുവാവിന്റെ തന്നെ വിഭഗത്തില്പെട്ട സ്ത്രീ ആണെന്നും യുവതി പറഞ്ഞു. സൈറ്റിൽ നൽകിയ മറ്റു വിവരങ്ങൾ കൂടി കണ്ടതോടെ യുവാവിന് പെൺകുട്ടിയെ ഇഷ്ടമായി. ബൂസ്റ്റ് ബേസ് എന്ന മലേഷ്യൻ സ്ഥാപനത്തിൽ ആറ് അക്ക ശമ്പളം വാങ്ങുന്ന ഒരു ക്രിപ്‌റ്റോകറൻസി നിക്ഷേപകയാണ് താനെന്ന് മഹി അഗർവാൾ യുവാവിനോട് പറഞ്ഞു.
മാട്രിമോണിയൽ സൈറ്റിൽ ഓൺലൈൻ ചാറ്റിങ്, വിവാഹത്തെക്കുറിച്ചുള്ള ചർച്ചകളിൽ നിന്ന് സാമ്പത്തിക നിക്ഷേപങ്ങളിലേക്കും മറ്റും വൈകാതെ മാറി. വൈകാതെ തന്നെ മഹി അഗർവാൾ യുവാവിനെ തന്റെ കമ്പനി വഴി ക്രിപ്‌റ്റോകറൻസിയിൽ നിക്ഷേപിക്കാൻ പ്രേരിപ്പിച്ചു. നല്ല നിക്ഷേപം ആണെന്ന് മനസിലാക്കിയ യുവാവ് അവരുടെ ഉപദേശം പിന്തുടർന്ന് അയാൾ കുകോയിൻ (KuCoin) എക്‌സ്‌ചേഞ്ചിൽ ഒരു അക്കൗണ്ട് തുറക്കുകയും ബൂസ്റ്റ് ബേസ് ആപ്പ് (Boost Base app) ഡൗൺലോഡ് ചെയ്യുകയും ചെയ്തു.
ഏപ്രിൽ മുതൽ മെയ് വരെയുള്ള കാലയളവിൽ യുവാവ് ഏകദേശം 33 ലക്ഷം രൂപ ആപ്പിലേക്ക് ട്രാൻസ്ഫർ ചെയ്തു. എന്നാൽ, മെയ് 18 ന്, തന്റെ വെർച്വൽ അക്കൗണ്ടിൽ പ്രദർശിപ്പിച്ചിരുന്ന ഫണ്ട് പിൻവലിക്കാൻ ശ്രമിച്ചപ്പോൾ, താൻ ലോക്ക് ഔട്ട് ചെയ്യപ്പെട്ടിരിക്കുകയാണെന്നും പണത്തിലേക്ക് ആക്‌സസ് ഇല്ലെന്നും അയാൾ കണ്ടെത്തി. താൻ വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ യുവാവ് സൈബർ ക്രൈം പൊലിസിനെ (വെസ്റ്റ് ഡിവിഷൻ) സമീപിച്ചു.
വിവരസാങ്കേതിക വിദ്യ നിയമത്തിലെ (ഐ.ടി ആക്ട്) സെക്ഷൻ 66(ഡി) പ്രകാരമാണ് പൊലിസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) 318(4), 319(2), 336(2), 336(3), 338, 340(2), 61(2) എന്നീ വകുപ്പുകൾ ഇതിൽ ഉൾപ്പെടുന്നു.
A young man working at a multinational company in Andheri, Mumbai, has filed a complaint alleging that a woman cheated him out of ₹33 lakhs. The shocking cyber fraud began after the two met on a matrimonial site. The woman, who introduced herself as Mahi Agarwal, allegedly lured the man into investing in cryptocurrency, which turned out to be part of the scam. The victim has filed a complaint with the Cyber Crime Police, and an investigation is underway.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി
International
• 5 days ago
ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്
Cricket
• 5 days ago
ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്
National
• 5 days ago
ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ
Kerala
• 5 days ago
ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ
Cricket
• 5 days ago
സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി
Kerala
• 5 days ago
വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു
National
• 5 days ago
ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം
Cricket
• 5 days ago
കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്
Kerala
• 5 days ago
ഗസ്സക്ക് ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത
National
• 5 days ago
രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറഞ്ഞ് ആദായനികുതി വകുപ്പ്
National
• 5 days ago
ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു
Cricket
• 5 days ago
ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു
National
• 5 days ago
തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ
uae
• 6 days ago
രോഹിത്തും കോഹ്ലിയുമല്ല! ക്രിക്കറ്റിൽ പ്രചോദനമായത് മറ്റൊരു താരം: വൈഭവ് സൂര്യവംശി
Cricket
• 6 days ago
'കെട്ടിടം ആരോഗ്യമന്ത്രി വന്ന് ഉരുട്ടിയിട്ടതോ തള്ളിയിട്ടതോ അല്ലല്ലോ'; വീണ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ടവരെ വിമര്‍ശിച്ച് വി.എന്‍ വാസവന്
Kerala
• 6 days ago
വാണിയംകുളത്ത് പന്നിക്കെണിയിൽപ്പെട്ട് വയോധികക്ക് പരുക്കേറ്റ സംഭവം; മകൻ അറസ്റ്റിൽ
Kerala
• 6 days ago
ഉഭയകക്ഷി ബന്ധം ശക്തമാകുന്നതിനിടെ സഊദി പൗരന്മാര്ക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്നത് പരിഗണനയിലെന്ന് റഷ്യ
Saudi-arabia
• 6 days ago
സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ
National
• 6 days ago
മുഹറം അവധി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ; തിങ്കളാഴ്ച അവധി ഇല്ല
Kerala
• 6 days ago
ഇന്ത്യക്കായി സെഞ്ച്വറി, വീണ്ടും ചരിത്രം പിറന്നു; വമ്പൻ നേട്ടത്തിൽ തിളങ്ങി വൈഭവ്
Cricket
• 6 days ago