എന്താണ് വിമാനങ്ങളിലെ ബ്ലാക് ബോക്‌സ്..? ഓറഞ്ച് നിറത്തിലുള്ള ബോക്‌സിന്റെ രഹസ്യം എന്താണ്..? എങ്ങനെയാണ് വിവരങ്ങള്‍ വീണ്ടെടുക്കുക ?
അഹമ്മദാബാദ്: രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നാണ് ഇന്നലെ അഹമ്മദാബാദില്‍ സംഭവിച്ചിരിക്കുന്നത്. മരണസംഖ്യ ഇതുവരെ സ്ഥിരീകരിച്ചത് 265 പേരുടേതാണ്. ഉച്ചയ്ക്ക് 1.38ന് പറന്നുയര്‍ന്ന വിമാനം 10 മിനിറ്റിനുള്ളില്‍ തന്നെ എയര്‍ ഇന്ത്യയുടെ ബോയിങ് വിമാനം താഴേക്കു പതിക്കുകയായിരുന്നു.
നിയന്ത്രണം നഷ്ടപ്പെട്ടാണ് വിമാനം വീണതെന്നാണ് പുറത്തുവരുന്ന സൂചനകള്‍. എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീം ലൈനര്‍ വിമാനമാണ് അപകടത്തില്‍ പെട്ടത്. ഇനി അന്വേഷണത്തില്‍ ഏറ്റവും നിര്‍ണായകമാവുക വിമാനത്തിന്റെ ബ്ലാക് ബോക്‌സാണ്. സംഭവസ്ഥലത്തു നിന്ന് ബ്ലാക് ബോക്‌സ് കണ്ടെത്തിയിട്ടുണ്ട്. എന്താണ് ഈ ബ്ലാക് ബോക്‌സ് ? എങ്ങനെയാണ് ഇത് അന്വേഷണത്തെ സഹായിക്കുക? നോക്കാം.
ബ്ലാക് ബോക്‌സ്
വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് റെക്കോര്‍ഡിങ് ഉപകരണമാണ് ബ്ലാക് ബോക്‌സ്. വിമാനാപകടങ്ങളുടെ കാരണങ്ങള്‍ കണ്ടെത്തുന്നതിന് അന്വേഷണസംഘങ്ങള്‍ക്ക് നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ ഇവ സഹായിക്കുന്നതാണ്.
ഇതിന്റെ പേര് ബ്ലാക് ബോക്‌സ് എന്നാണെങ്കിലും ഇവയുടെ നിറം ഓറഞ്ചാണ്. അപകടം നടക്കുന്ന സ്ഥലങ്ങളില്‍ നിന്ന് എളുപ്പത്തില്‍ കണ്ടെത്താന്‍ വേണ്ടിയാണ് ഈ നിറം കൊടുത്തിരിക്കുന്നത്. സ്റ്റീല്‍ അല്ലെങ്കില്‍ ടൈറ്റാനിയം കൊണ്ടു നിര്‍മിച്ച ശക്തമായ ലോഹ കവചമാണ് ഇവയ്ക്കുണ്ടാവുക.
തീയില്‍ നിന്നും വെള്ളത്തില്‍ നിന്നും പ്രതിരോധിക്കാനാണ് ഇത്. കാരണം അപകടം നടക്കുമ്പോള്‍ പിന്‍ഭാഗത്ത് ആഘാതം കുറവായിരിക്കും. അതിനാല്‍ ഇവിടെയാണ് ബ്ലാക് ബോക്‌സുകള്‍ സൂക്ഷിക്കുക. മെക്കാനിക്കല്‍ തകരാര്‍, പൈലറ്റിന്റെ പിഴവ,്
കാലാവസ്ഥ പ്രശ്‌നങ്ങള്‍ അല്ലെങ്കില്‍ മറ്റു ബാഹ്യ ഘടകങ്ങള്‍ അതായത് പക്ഷി ആഘാതം തുടങ്ങിയവയാണോ അപകടത്തിന്റെ കാരണമെന്ന് ബ്ലാക് ബോക്‌സ് പരിശോധിക്കുന്നതിലൂടെ കണ്ടെത്താന്‍ കഴിയും. ബ്ലാക് ബോക്‌സ് എന്നത് രണ്ട് പ്രധാനപ്പെട്ട ഉപകരണങ്ങള്‍ ഉള്‍കൊള്ളുന്ന ഒന്നാണ്.
1 ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍
ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ (എഫ്ഡിആര്‍) വിമാനത്തിന്റെ സാങ്കേതിക വിവരങ്ങള്‍, ഉയരം, വേഗത, ദിശ, എഞ്ചിന്റെ പ്രവര്‍ത്തനം, നിയന്ത്രണ ഉപകരണങ്ങളുടെ സ്ഥാനം തുടങ്ങിയ 80 ല്‍ അധികം ഡാറ്റ പോയിന്റുകള്‍ റെക്കോര്‍ഡ് ചെയ്യുന്നതാണ് ഇത്.
2 കോക്പിറ്റ് വോയിസ് റെക്കോര്‍ഡര്‍ ( സിവിആര്‍)
പൈലറ്റുമാരുടെ സംഭാഷണങ്ങള്‍, റേഡിയോ ആശയവിനിമയങ്ങള്‍, മുന്നറിയിപ്പ് ശബ്ദങ്ങള്‍, എന്‍ജിന്‍ ശബ്ദങ്ങള്‍ തുടങ്ങിയ കോക്പിറ്റിലെ ശബ്ദങ്ങള്‍ റെക്കോഡ് ചെയ്യുന്ന ഉപകരണമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."