HOME
DETAILS

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ കേസും ക്രൈംബ്രാഞ്ചിന്; എസ്.പി ജി പൂങ്കുഴലിക്ക് അന്വേഷണ ചുമതല

  
Web Desk
December 12, 2025 | 8:16 AM

rahul-mangoottil-rape-case-crime-branch-investigation-assigned-to-sp-poonguzhal

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ കേസും ക്രൈംബ്രാഞ്ചിന് കൈമാറി. എസ്.പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാവും കേസ് അന്വേഷിക്കുക. കൊല്ലം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഷാനിയാണ് അന്വേഷണ ഉദ്യോഗസ്ഥ. 

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസും എസ്.പി പൂങ്കുഴലിക്ക് കൈമാറിയിരുന്നു. തിരുവനന്തപുരം സിറ്റി കമ്മിഷണറാണ് ആദ്യ കേസ് അന്വേഷിച്ചിരുന്നത്. ഇതോടെ രാഹുലിനെതിരായ രണ്ട് ബലാത്സംഗക്കേസുകളുടെയും അന്വേഷണ ചുമതല എസ്പി പൂങ്കുഴലിക്കായിരിക്കും. 

ബലാത്സംഗക്കേസിനെ തുടര്‍ന്ന് 15 ദിവസമായി ഒളിവിലായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ വോട്ടെടുപ്പ് ദിവസമായ വ്യാഴാഴ്ചയാണ് പാലക്കാട് തിരിച്ചെത്തിയത്. രണ്ടാം പീഡനക്കേസില്‍ ബുധനാഴ്ച മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് രാഹുല്‍ ഒളിവുജീവിതം അവസാനിപ്പിച്ചത്.

അതേസമയം, ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ബലാത്സംഗക്കേസിലെ തിരുവനന്തപുരം അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. മൂന്‍കൂര്‍ ജാമ്യം റദ്ദാക്കണം, രാഹുലിനെ ഉടന്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന്‍ അപ്പീലില്‍ ഉന്നയിക്കുന്നു.

കെ.പി.സി.സി. അധ്യക്ഷന് ലഭിച്ച പരാതിയില്‍ പറയാത്ത കാര്യങ്ങള്‍ പെണ്‍കുട്ടിയുടെ മൊഴിയില്‍ ഉണ്ട് എന്നതടക്കമുള്ള വൈരുധ്യങ്ങളാണ് വിധിയില്‍ വന്നത്. ഈ വിധിപ്പകര്‍പ്പ് പുറത്തുവന്നതോടെ കേസിന്റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുകയും, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തുടര്‍ന്നുള്ള നിയമനടപടികളില്‍ ഇത് പ്രധാന വാദങ്ങളായി ഉയര്‍ന്നു വരാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു. രണ്ടാമത്തെ എഫ്.ഐ.ആറിന്റെ മുന്നോട്ടുപോക്കിന് വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ഇതിനെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്

 

The first rape case filed against Rahul Mangoottil has been handed over to the Crime Branch. A special investigation team led by SP G. Poonguzhali will now handle the probe. Kollam Crime Branch DYSP Shani has been appointed as the investigating officer.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലൈസൻസില്ലാതെ പ്രവർത്തിക്കുന്നു: രണ്ട് വ്യാജ നിക്ഷേപ സ്ഥാപനങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി യുഎഇ

uae
  •  3 hours ago
No Image

നടിയെ ആക്രമിച്ച കേസ്: വിധിക്ക് മുൻപ് ജഡ്ജി ഹണി എം. വർഗീസിന്‍റെ കർശന താക്കീത്; 'സുപ്രീം കോടതി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കരുത്'

Kerala
  •  4 hours ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി: ഡി.ജി.സി.ഐയിലെ 4 ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

National
  •  4 hours ago
No Image

മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രിം കോടതി

Kerala
  •  4 hours ago
No Image

അൽ ഖലീജ് അൽ അറബി സ്ട്രീറ്റിൽ ഹെവി വാഹനങ്ങൾക്ക് നിയന്ത്രണം; ഡ്രൈവർമാർ ബദൽ മാർ​ഗങ്ങൾ ഉപയോ​ഗിക്കണമെന്ന് നിർദേശം

uae
  •  4 hours ago
No Image

14 വയസ്സിന് താഴെയുള്ള വിദ്യാര്‍ഥിനികള്‍ക്ക് ഹിജാബ് വിലക്കി ആസ്ട്രിയ

International
  •  4 hours ago
No Image

അല്‍-അന്‍സാബ് അല്‍-ജിഫ്‌നൈല്‍ റോഡ് ഇരട്ടിപ്പിക്കല്‍ പദ്ധതി 70% പൂര്‍ത്തിയാക്കി

oman
  •  5 hours ago
No Image

ന്യൂ ഇയര്‍ 2026; സ്വകാര്യ മേഖലക്കുള്ള അവധി പ്രഖ്യാപിച്ച് യുഎഇ

uae
  •  5 hours ago
No Image

അമ്മ മാത്രമാണുള്ളതെന്ന് പള്‍സര്‍ സുനി, പൊട്ടിക്കരഞ്ഞ് മാര്‍ട്ടിന്‍; ശിക്ഷാവിധിയില്‍ വാദം തുടരുന്നു

Kerala
  •  5 hours ago
No Image

പത്തനംതിട്ടയില്‍ രാഷ്ട്രപതിയുടെ ഹെലികോപ്ടര്‍ താഴ്ന്നുപോയ ഹെലിപ്പാടിന് ചെലവായത് 20 ലക്ഷം രൂപ

Kerala
  •  5 hours ago