
മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം ഇന്ത്യയിലേക്ക് തിരിച്ച് മടങ്ങി, നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

മുംബൈ: മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം ഇന്ത്യയിലേക്ക് തിരിച്ച് മടങ്ങി. എയർ ഇന്ത്യയുടെ AIC 129 വിമാനമാണ് തിരിച്ചുവന്നത്. ഇന്ന് രാവിലെ മുംബൈ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനമാണ് ഇത്. മൂന്ന് മണിക്കൂർ ആകാശത്ത് ചെലവഴിച്ചതിന് ശേഷം മുംബൈയിൽ തിരിച്ചെത്തിയതായി ഫ്ലൈറ്റ്റാഡാർ 24 ഡാറ്റ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
മുംബൈ-ലണ്ടൻ വിമാനം പുലർച്ചെ 5:39 ന് ആണ് പുറപ്പെട്ടത്. എന്നാൽ, ഇറാനിലെ സ്ഥിതിഗതികളും വ്യോമാതിർത്തി അടച്ചതും കാരണം തങ്ങളുടെ നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിടുകയോ ഉത്ഭവസ്ഥാനത്തേക്ക് മടങ്ങുകയോ ചെയ്യുന്നുണ്ടെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.
എയർ ഇന്ത്യയുടെ വഴി തിരിച്ചുവിടുകയോ മടങ്ങുകയോ ചെയ്യുന്ന വിമാനങ്ങൾ
AI130 - ലണ്ടൻ ഹീത്രോ-മുംബൈ - വിയന്നയിലേക്ക് വഴിതിരിച്ചുവിട്ടു
AI102 - ന്യൂയോർക്ക്-ഡൽഹി - ഷാർജയിലേക്ക് വഴിതിരിച്ചുവിട്ടു
AI116 - ന്യൂയോർക്ക്-മുംബൈ - ജിദ്ദയിലേക്ക് വഴിതിരിച്ചുവിട്ടു
AI2018 - ലണ്ടൻ ഹീത്രോ-ഡൽഹി - മുംബൈയിലേക്ക് വഴിതിരിച്ചുവിട്ടു
AI129 - മുംബൈ-ലണ്ടൻ ഹീത്രോ - മുംബൈയിലേക്ക് തിരികെവന്നു
AI119 - മുംബൈ-ന്യൂയോർക്ക് - മുംബൈയിലേക്ക് തിരികെവന്നു
AI103 - ഡൽഹി-വാഷിംഗ്ടൺ - ഡൽഹിയിലേക്ക് തിരികെവന്നു
AI106 - ന്യൂവാർക്ക്-ഡൽഹി - ഡൽഹിയിലേക്ക് തിരികെവന്നു
AI188 - വാൻകൂവർ-ഡൽഹി - ജിദ്ദയിലേക്ക് വഴിതിരിച്ചുവിട്ടു
AI101 - ഡൽഹി-ന്യൂയോർക്ക് - ഫ്രാങ്ക്ഫർട്ട്/മിലാൻ
AI126 - ചിക്കാഗോ-ഡൽഹി - ജിദ്ദയിലേക്ക് വഴിതിരിച്ചുവിട്ടു
AI132 - ലണ്ടൻ ഹീത്രോ-ബെംഗളൂരു - ഷാർജയിലേക്ക് വഴിതിരിച്ചുവിട്ടു
AI2016 - ലണ്ടൻ ഹീത്രോ-ഡൽഹി - വിയന്നയിലേക്ക് വഴിതിരിച്ചുവിട്ടു
AI104 - വാഷിംഗ്ടൺ-ഡൽഹി - വിയന്നയിലേക്ക് വഴിതിരിച്ചുവിട്ടു
AI190 - ടൊറന്റോ-ഡൽഹി - ഫ്രാങ്ക്ഫർട്ടിലേക്ക് വഴിതിരിച്ചുവിട്ടു
AI189 - ഡൽഹി-ടൊറന്റോ - ഡൽഹിയിലേക്ക് മടങ്ങുന്നു
"ഈ അപ്രതീക്ഷിത തടസ്സം മൂലം യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നു. യാത്രക്കാർക്ക് താമസ സൗകര്യം ഒരുക്കുന്നത് ഉൾപ്പെടെ, ഇത് പരമാവധി കുറയ്ക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നു എന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു. റദ്ദാക്കൽ അല്ലെങ്കിൽ സൗജന്യ റീഷെഡ്യൂളിംഗ് തിരഞ്ഞെടുക്കുന്ന യാത്രക്കാർക്ക് റീഫണ്ട് വാഗ്ദാനം ചെയ്യുന്നുണ്ട് എയർ ഇന്ത്യ. യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതായും എയർ ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കി.
അതേസമയം അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരണസംഖ്യ 290 ആയി. വിമാനത്തിലുണ്ടായിരുന്ന 229 യാത്രക്കാരും 12 ജീവനക്കാരും മരിച്ചതായി സ്ഥിരീകരിച്ചു. ഒരാൾ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ബ്രിട്ടീഷ് പൗരനായ വിശ്വാസ് കുമാർ രമേഷ് ആണ് രക്ഷപ്പെട്ടത്. യാത്രക്കാർക്ക് പുറമേ വിമാനം ഇടിച്ചിറങ്ങിട്ട മെഡിക്കൽ കോളേജ് മെസ്സിൽ ഉണ്ടായിരുന്ന വിദ്യാർഥികളും പ്രദേശവാസികളും ഉൾപ്പെടെ 49 പേരും മരിച്ചിട്ടുണ്ട്. വിമാനത്തിൽ ഉണ്ടായിരുന്ന പത്തനംതിട്ട സ്വദേശിനി രഞ്ജിത ജി. നായർ എന്ന നഴ്‌സും ഉൾപ്പെടുന്നു. എയർ ഇന്ത്യയുടെ AI 171 വിമാനമാണ് ലണ്ടനിലേക്കുള്ള ടേക്ക് ഓഫിനിടെ മേഘാനി നഗറിലെ ജനവാസ മേഖലയോട് ചേർന്ന പ്രദേശത്ത് തകർന്ന് വീണത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.39 ന് ആണ് ബോയിങ് 787-8 ഡ്രീം ലൈനർ അപകടത്തിപെട്ടത്.
A flight from Mumbai to London returned to India. It was Air India's AIC 129 flight that turned back. The flight had departed from Mumbai airport this morning. After spending three hours in the air, it returned to Mumbai, according to FlightRadar24 data cited by news agency PTI.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുകെ ജനാധിപത്യ പരിഷ്കാരം: വോട്ടിംഗ് പ്രായം 16 ആയി കുറയ്ക്കാൻ പദ്ധതി
International
• a day ago
ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾക്കാണ് മുൻഗണന; റഷ്യൻ എണ്ണ വ്യാപാരത്തിനെതിരെ നാറ്റോ മേധാവിയുടെ ഉപരോധ ഭീഷണി തള്ളി
International
• a day ago
കോഴിക്കോട് പന്തീരാങ്കാവിൽ തെരുവ് നായയുടെ ആക്രമണം; തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു, മൂന്ന് പേർ ആശുപത്രിയിൽ
Kerala
• a day ago
ഒഞ്ചിയത്തെ ധീര പോരാളി; ടിപി വധക്കേസ് പ്രതി കെകെ കൃഷ്ണന് അന്ത്യാഭിവാദ്യമര്‍പ്പിച്ച് സിപിഎം നേതാക്കള്‍
Kerala
• a day ago
റാസല്‍ഖൈമയില്‍ ഫാക്ടറിയില്‍ തീപിടുത്തം; ആളപായമില്ല, തീ നിയന്ത്രണവിധേയമാക്കി
uae
• a day ago
അസമിലെ ഗോൾപാറയിൽ പോലീസ് വെടിവയ്പ്പ്; 19 വയസ്സുകാരൻ മരിച്ചു, നിരവധി പേർക്ക് പരിക്ക്
National
• a day ago
എട്ടാം ക്ലാസുകാരന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് പിഴവില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി; വിവാദം
Kerala
• a day ago
'തബ്‌ലീഗ് കൊറോണ' ആവിയായി; അഞ്ചുവര്‍ഷത്തിന് ശേഷം തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്കെതിരായ കുറ്റപത്രങ്ങളെല്ലാം റദ്ദാക്കി ഹൈക്കോടതി
National
• a day ago
കൊലപാതക കുറ്റങ്ങളില്‍ പ്രതികളായ രണ്ടുപേരുടെ വധശിക്ഷ നടപ്പാക്കി സഊദി
Saudi-arabia
• a day ago
പ്രണയബന്ധത്തിൽനിന്ന് പിന്മാറിയ കാമുകിയെ കൊല്ലാൻ ശ്രമിച്ചു; യുവാവിന് മൂന്ന് വർഷം തടവ്
Kerala
• a day ago
ഒന്നാം ക്ലാസ് മുതൽ നിരന്തര ലൈംഗിക പീഡനം; തൊടുപുഴയിൽ പിതാവിന് മൂന്ന് ജീവപര്യന്തവും മൂന്ന് ലക്ഷം രൂപ പിഴയും
Kerala
• a day ago
ഇനി കണ്ണീരോർമ; ഷാര്‍ജയില്‍ മരിച്ച വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം സംസ്കരിച്ചു
uae
• a day ago
മോഷണം നടത്തിയാൽ വിസ റദ്ദാക്കി നാടുകടത്തും: ഇന്ത്യയിലെ യുഎസ് എംബസിയുടെ മുന്നറിയിപ്പ്
International
• a day ago
കനത്ത മഴ; റെഡ് അലർട്ട്; വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• a day ago
ആർസിബി വിജയാഘോഷ ദുരന്തത്തിൽ കോലിയും ഫ്രാഞ്ചെെസിയും ഉത്തരവാദികള്‍: കോലിയുടെ വീഡിയോ ഉൾപ്പെടെ കുറ്റപ്പെടുത്തി കർണാടക സർക്കാർ റിപ്പോർട്ട്
Cricket
• a day ago
30 വര്‍ഷം മുമ്പ് ജോലിയില്‍ കയറിപ്പറ്റിയത് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കൊണ്ടെന്ന് ആരോപണം; ഇന്ത്യന്‍ എഞ്ചിനീയര്‍ സഊദിയില്‍ അറസ്റ്റില്‍
Saudi-arabia
• a day ago
ഗൾഫ് മോഡൽ ഇന്ത്യയിലും: ഫുഡ് ഡെലിവറി തൊഴിലാളികൾക്കായി എസി വിശ്രമ കേന്ദ്രങ്ങൾ
National
• a day ago
'വൈദ്യുതി ലൈനുകൾ ഒഴിവാക്കണം': സർക്കുലർ പാലിക്കാത്തതിന്റെ ഫലം; കൊല്ലത്ത് ഒരു വിദ്യാർഥിയുടെ ജീവൻ നഷ്ടമായി
Kerala
• a day ago
വീണ്ടും കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; 1000 കോടി വായ്പയെടുക്കാന്‍ തീരുമാനമായി
Kerala
• a day ago
അഡ്വ ഹാരിസ് ബീരാൻ എം പി ക്ക് കേന്ദ്ര വ്യോമയാന മന്ത്രിയുടെ മറുപടി; റിയാദ്-കാലിക്കറ്റ് റൂട്ടിൽ നിർത്തിവച്ച എയർ ഇന്ത്യ എക്സ്പ്രസിൻ്റെ സ്ട്രെച്ചർ സർവീസ് പുനരാരംഭിക്കുന്നതിനുള്ള ശ്രമം സജീവമായി തുടരുന്നതായി കേന്ദ്രമന്ത്രി റാം മോഹൻ നായിഡു
Kerala
• a day ago
സയ്യിദുൽ വിഖായ സയ്യിദ് മാനു തങ്ങൾ പ്രഥമ പുരസ്കാരം ഫരീദ് ഐകരപ്പടിക്ക്
Saudi-arabia
• a day ago