HOME
DETAILS

അഹമദാബാദ് വിമാനദുരന്തം; അപകട കാരണം തേടി വിദഗ്ധർ

  
Abishek
June 14 2025 | 02:06 AM

Experts Probe Causes of Ahmedabad Plane Crash Pilot Fatigue  Safety Lapses Under Scrutiny

ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തിന്റെ കാരണം തേടി തലപുകച്ച് വിദഗ്ധർ. മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലുമായി ഇതു സംബന്ധിച്ച ചർച്ചകൾ സജീവമാണ്. വിമാനത്തിന്റെ സാങ്കിതിക പ്രശ്‌നങ്ങൾ മുതൽ തൊഴിൽ മേഖലയെന്ന നിലയിൽ രാജ്യത്തെ വ്യോമയാന മേഖയിലെ പ്രശ്‌നങ്ങളും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. പൈലറ്റുമാർക്ക് കൃത്യമായ വിശ്രമ സമയം കമ്പനികൾ അനുവദിക്കുന്നില്ല, പറന്നെത്തുന്ന വിമാനങ്ങൾ ആവശ്യമായ സുരക്ഷാ പരിശോധനയില്ലാതെയാണ് തൊട്ടടുത്ത ലക്ഷ്യത്തേക്ക് പറക്കുന്നത് തുടങ്ങിയ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടപ്പെടുന്നു. 

പൈലറ്റുമാർക്കുള്ള വിശ്രമസമയം ഡി.ജി.സിയെ നിർദേശിച്ചിട്ടുണ്ടെങ്കിലും പല കമ്പനികളും ഇത് പാലിക്കുന്നതിൽ പരാജയപ്പെടുന്നുവെന്ന് വിദഗ്ധർ ചൂണ്ടികാണിക്കുന്നു. ഇത്തരം പ്രശ്നങ്ങളും വ്യോമയാന സുരക്ഷയെ ബാധിക്കുന്നതാണ്. തൊഴിൽ പ്രശ്നങ്ങൾ വ്യോമയാന മേഖലയിൽ ശക്തമാണെന്നും പല കമ്പനികളും പൈലറ്റുമാർ ഉൾപ്പെടെയുള്ളവർക്ക് അമിത ജോലി ഭാരമാണ് നൽകുന്നതെന്നും മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ വർഷം ജനുവരിയിൽ പൈലറ്റുമാർക്ക് കുറഞ്ഞ പറക്കൽ സമയവും കൂടുതൽ വിശ്രമവേളകളും നിർബന്ധമാക്കുന്ന വ്യവസ്ഥകൾ ഡി.ജി.സി.എ കൊണ്ടുവന്നപ്പോൾ ഉയർന്ന ചെലവ് ചൂണ്ടിക്കാട്ടി വിമാനക്കമ്പനികൾ എതിർത്തു. 

ആഴ്ചതോറുമുള്ള വിശ്രമ കാലയളവ് 36 മണിക്കൂറിൽ നിന്ന് 48 മണിക്കൂറായി വർധിപ്പിക്കണമെന്ന നിർദേശം സുരക്ഷാ കാര്യങ്ങളിൽ സുപ്രധാനമായിരുന്നു. 2024 ജൂലൈയിൽ സേഫ്റ്റി മാറ്റേഴ്‌സ് ഫൗണ്ടേഷൻ നടത്തിയ ഒരു സർവേയിൽ, ദീർഘിപ്പിച്ച ഡ്യൂട്ടി കാലയളവുകൾ, തുടർച്ചയായ രാത്രി വിമാന സർവിസുകൾ തുടങ്ങിയവ പൈലറ്റുമാരെ ക്ഷീണിപ്പിക്കുന്നുണ്ടെന്ന് വ്യക്തമാക്കി. വേണ്ടത്ര വിശ്രമമില്ലാത്തതിനാൽ അവരുടെ പ്രകടനം മോശമായെന്നും സർവേ ചൂണ്ടിക്കാട്ടി. തീരുമാനമെടുക്കൽ മുതൽ ഏകോപനം വരെയുള്ള എല്ലാറ്റിനെയും ക്ഷീണം ബാധിക്കുന്നു. 

അതേസമയം, അഹമ്മദാബാദിലെ കാരണം മറ്റൊന്നായിരിക്കാമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. കാലാവസ്ഥ പ്രതിഭാസങ്ങൾ, വിമാന സിസ്റ്റത്തിന്റെ പരാജയം, എൻജിൻ തകരാർ തുടങ്ങിയവാണ് വിമാനങ്ങൾ തകർന്നുവീഴുന്നതിലേക്ക് പ്രധാനമായും നയിക്കാറുള്ളതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Experts are investigating the causes behind the Ahmedabad plane crash, with discussions on media and social media highlighting concerns over technical failures and systemic issues in India’s aviation sector. Key concerns include pilot fatigue due to inadequate rest periods and rushed safety checks between flights. Stay updated on the latest findings and debates. #FlightSafety #AviationRegulation

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂളിന് അവധി ലഭിക്കാൻ വ്യാജ ബോംബ് ഭീഷണി; ഡൽഹിയിൽ 12 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

National
  •  2 days ago
No Image

പ്ലസ് വൺ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചു

Kerala
  •  2 days ago
No Image

താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ നിയന്ത്രണം

Kerala
  •  2 days ago
No Image

വയനാട്ടിൽ ക്വാറികളിലും സാഹസിക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നിരോധനം

Kerala
  •  2 days ago
No Image

കോഴിക്കോട് മരുതോങ്കരയിൽ ഉരുൾപൊട്ടൽ; ജനവാസ മേഖലയിൽ നിന്ന് അകലെ, 75 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Kerala
  •  2 days ago
No Image

ചൂരൽമല - മുണ്ടക്കൈ പ്രദേശത്ത് നിരോധനം

Kerala
  •  2 days ago
No Image

രാജ്യത്ത് ഏറ്റവും കൂടുതൽ പൊതു അവധി ദിനങ്ങളുള്ളത് ഈ ഏഷ്യൻ രാജ്യത്താണ്; ഇന്ത്യയിലെയും യുഎഇയിലെയും കണക്കുകൾ അറിയാം

uae
  •  2 days ago
No Image

ഐസ്‌ലാൻഡിൽ വീണ്ടും അഗ്നിപർവ്വത സ്ഫോടനം; ലാവ പ്രവാഹം, ബ്ലൂ ലഗൂൺ, ഗ്രിൻഡാവിക് എന്നിവിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

International
  •  2 days ago
No Image

ദുബൈ: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രതിമാസ പാർക്കിംഗ് സബ്‌സ്‌ക്രിപ്‌ഷൻ പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  2 days ago
No Image

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.വി. പത്മരാജൻ അന്തരിച്ചു

Kerala
  •  2 days ago