HOME
DETAILS

കെനിയ വാഹനാപകടം: മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു 

  
Farzana
June 15 2025 | 06:06 AM

Bodies of Five Keralites Killed in Kenya Bus Accident Brought Back to Kochi

കൊച്ചി: കെനിയയിലുണ്ടായ ബസ് അപകടത്തില്‍ മരിച്ച ഖത്തര്‍ പ്രവാസികളായ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. ഞായറാഴ്ച രാവിലെ 8.45ന് ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ കൊച്ചിയില്‍ എത്തിച്ച മൃതദേഹങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് ഏറ്റുവാങ്ങി. മന്ത്രി പി. രാജീവ് ആദരാഞ്ജലി അര്‍പ്പിച്ചു.

ഖത്തറില്‍ പ്രവാസികളായ 28 അംഗ ഇന്ത്യന്‍ സംഘമായിരുന്നു ഖത്തറില്‍ നിന്ന് കെനിയയിലേക്കു വിനോദസഞ്ചാരത്തിനായി പോയിരുന്നത്. ഇവര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞാണ് അപകടം ഉണ്ടായത്. തിരുവല്ല സ്വദേശിനി ഗീത ഷോജി (58), പാലക്കാട് മണ്ണൂര്‍ സ്വദേശിനി റിയ ആന്‍ (41), മകള്‍ ടൈറ (8), മൂവാറ്റുപുഴ സ്വദേശിനി ജസ്ന (29), മകള്‍ റൂഹി മെഹ്റിന്‍ (ഒന്നര വയസ്) എന്നിവരാണ് അപകടത്തില്‍ മരിച്ച മലയാളികള്‍.

 
പാലക്കാട് മണ്ണൂര്‍ സ്വദേശിനി റിയയുടെ ഭര്‍ത്താവ് ജോയലും മകനും വിമാനത്തില്‍ നെടുമ്പാശ്ശേരിയില്‍ എത്തിയിരുന്നു. തോളിന് പരുക്കേറ്റ ജോയലിന് ശസ്ത്രക്രിയ നടത്തേണ്ടതിനാല്‍ പ്രത്യേക ആംബുലന്‍സില്‍ പാലക്കാട്ടേക്ക് കൊണ്ടു പോയി. മണ്ണൂരിലെ പൊതുദര്‍ശനത്തിന് ശേഷം റിയയുടെ മൃതദേഹം കോയമ്പത്തൂരിലേക്ക് കൊണ്ടുപോകും. അവിടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

മൂവാറ്റുപുഴ സ്വദേശിനി ജസ്‌നയുടെ ഭര്‍ത്താവ് ഹനീഫും എത്തിയിട്ടുണ്ട്. മാവേലിക്കര ചെറുകോല്‍ സ്വദേശിനി ഗീത ഷോജി ഐസകിന്റെ സംസ്‌കാരം കൊച്ചി മാര്‍ത്തോമ പള്ളിയില്‍ ചൊവ്വാഴ്ച നടക്കും.ഗീതയുടെ മൃതദേഹം കൊച്ചിയില്‍ സംസ്‌കരിക്കും. ഇവരുടെ മക്കള്‍ കൊച്ചിയിലാണ് താമസിക്കുന്നത്. 


കഴിഞ്ഞ ദിവസമാണ് മൃതദേഹങ്ങള്‍ നാട്ടിലേയ്ക്ക് കൊണ്ടുവരുന്നതിനായി നെയ്റോബി അധികൃതരുടെയും കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അധികൃതരുടേയും അനുമതി ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടര്‍നടപടികള്‍ സ്വീകരിച്ചത്. മലയാളികള്‍ക്ക് പുറമേ തമിഴ്നാട്, ഗോവ, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മറ്റു യാത്രക്കാര്‍. 

കെനിയയില്‍ നിന്ന് കൊണ്ടുവരുന്ന ഭൗതിക ശരീരങ്ങള്‍ക്കും ഒപ്പമുള്ള ബന്ധുക്കള്‍ക്കും ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിന് യെല്ലോ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയുണ്ടായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ നിബന്ധനയില്‍ പ്രത്യേക ഇളവ് അനുവദിക്കുകയായിരുന്നു. 

കെനിയയില്‍ നിന്ന് ഖത്തറിലേക്ക് വിമാനം പുറപ്പെടുന്നതിന് ഏതാനും മണിക്കൂര്‍ മുമ്പ് യെല്ലോഫീവര്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അനിവാര്യമാണെന്ന് ട്രാവല്‍ ഏജന്‍സി അധികൃതര്‍ അറിയിക്കുകയായിരുന്നു. ഇതോടെ ഭൗതികശരീരങ്ങള്‍ നാട്ടിലെത്തിക്കുന്നതില്‍ കാലതാമസം നേരിട്ടേക്കുമെന്ന ആശങ്ക ഉയര്‍ന്നു. കെനിയയിലെ ലോക കേരള സഭാംഗങ്ങള്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് നോര്‍ക്ക റൂട്ട്‌സിനോട് ആവശ്യപ്പെട്ടു. പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു.

ജൂണ്‍ ഒമ്പതിനാണ് വിനോദ സഞ്ചാരത്തിനെത്തിയ 28 പേരടങ്ങുന്ന ഇന്ത്യന്‍ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കെനിയയില്‍ താഴ്ചയിലേക്ക് മറിഞ്ഞത്. ഖത്തറില്‍ നിന്ന് വിനോദ സഞ്ചാരത്തിനായി എത്തിയതായിരുന്നു സംഘം.

The bodies of five Malayali expatriates who died in a tragic bus accident in Kenya have arrived in Kochi. The victims were part of a 28-member Indian tourist group from Qatar. Minister P. Rajeev paid his respects as NORKA Roots received the remains.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലൈസൻസില്ലാതെ ഉംറ സർവിസുകൾ നടത്തി; 10 ട്രാവൽ ഏജൻസികൾ അടച്ചുപൂട്ടി സഊദി അറേബ്യ

Saudi-arabia
  •  5 days ago
No Image

നിപ ബാധിച്ച് മരിച്ച മണ്ണാര്‍ക്കാട് സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടിക പുറത്ത്; ലിസ്റ്റില്‍ 46 പേര്‍; പാലക്കാട്, മലപ്പുറം ജില്ലകളില്‍ ജാഗ്രത നിര്‍ദേശം

Kerala
  •  5 days ago
No Image

കീം; നീതി തേടി കേരള സിലബസുകാര്‍ സുപ്രീം കോടതിയില്‍; പുനക്രമീകരിച്ച റാങ്ക് പട്ടിക റദ്ദാക്കണമെന്ന് ആവശ്യം

Kerala
  •  5 days ago
No Image

ഷാർജ: അൽ മജാസ് പ്രദേശത്തെ അപ്പാർട്ട്മെന്റിലുണ്ടായ തീപിടുത്തത്തിൽ ഇന്ത്യൻ വനിതക്ക് ദാരുണാന്ത്യം

uae
  •  5 days ago
No Image

സുരക്ഷ വർധിപ്പിച്ച് റെയിൽവേ; കോച്ചുകളിൽ സിസിടിവികൾ സ്ഥാപിക്കാൻ തീരുമാനമായി 

National
  •  5 days ago
No Image

ഓസ്‌ട്രേലിയക്ക് ഇനി രണ്ടാം സ്ഥാനം; ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് സൂപ്പർനേട്ടത്തിൽ ഡിഎസ്പി സിറാജ്

Cricket
  •  5 days ago
No Image

ഇന്റർപോളിന്റെയും, യൂറോപോളിന്റെയും മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ; മൂന്ന് ബെൽജിയൻ പൗരൻമാരെ അറസ്റ്റ് ചെയ്ത് ദുബൈ പൊലിസ്

uae
  •  5 days ago
No Image

മിച്ചൽ സ്റ്റാർക്ക് 100 നോട്ട് ഔട്ട്; ഇതുപോലൊരു സെഞ്ച്വറി ചരിത്രത്തിൽ മൂന്നാം തവണ

Cricket
  •  5 days ago
No Image

തൊഴിലന്വേഷകർക്ക് സുവർണാവസരം; എമിറേറ്റ്സിൽ ക്യാബിൻ ക്രൂ റിക്രൂട്ട്മെന്റ്; ഇപ്പോൾ അപേക്ഷിക്കാം

uae
  •  5 days ago
No Image

ഷാർജ ട്രാഫിക് പിഴ ഇളവ്: പിഴ ഇളവ് ലഭിക്കാത്ത കുറ്റകൃത്യങ്ങൾ അറിയാം

uae
  •  5 days ago