HOME
DETAILS

സ്വന്തം മണ്ണിൽ ഇന്ത്യക്കായി മിന്നി തിളങ്ങാൻ സഞ്ജു; വമ്പൻ പോരട്ടം ഒരുങ്ങുന്നു

  
Sudev
June 15 2025 | 09:06 AM

Sanju Samson to shine for India on home soil A big fight is brewing

തിരുവനന്തപുരം: ഇന്ത്യ-ന്യൂസിലാൻഡ് ഏകദിന, ടി-20 പരമ്പരക്കുള്ള ഷെഡ്യൂൾ ബിസിസിഐ പുറത്തുവിട്ടിരുന്നു. 2026 ജനുവരിയിലാണ് ഇന്ത്യയും ന്യൂസിലാന്റും തമ്മിലുള്ള പരമ്പര നടക്കുന്നത്. പരമ്പരയിൽ മൂന്ന് ഏകദിനവും, അഞ്ച് ടി-20 മത്സരങ്ങളുമാണ് ഉള്ളത്. പരമ്പരയിലെ ഒരു ടി 20 മത്സരത്തിന് വേദിയാകുന്നത് തിരുവനന്തപുരം ഗ്രീൻഫീൽഡ് കാര്യവട്ടം സ്റ്റേഡിയമാണ്.

2026 ഫെബ്രുവരിയിൽ ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ട്വന്റി 20 ലോകകപ്പിന് മുന്നോടിയായാണ് ഈ മത്സരം നടക്കുന്നത്. ഇതിനു പുറമേ, ബിസിസിഐ കേരള ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചതനുസരിച്ച്, ഏപ്രിൽ മാസത്തിൽ കാര്യവട്ടം ഒരു ഏകദിന മത്സരത്തിനും വേദിയാകും. 2023 നവംബറിൽ ഇതേ സ്റ്റേഡിയത്തിൽ നടന്ന ടി20 മത്സരത്തിൽ ഇന്ത്യ ഓസ്‌ട്രേലിയയെ 44 റൺസിന് പരാജയപ്പെടുത്തിയിരുന്നു. ലോകകപ്പ് ക്രിക്കറ്റിന് മുമ്പുള്ള പരിശീലന മത്സരങ്ങളും ഇവിടെ നടന്നിട്ടുണ്ട്.

മലയാളി സൂപ്പർ താരം സഞ്ജു സാംസണിന്‌ സ്വന്തം മണ്ണിൽ ഇന്ത്യൻ ജേഴ്സി അണിഞ്ഞു കളിക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. ജനുവരി 31നാണ് തിരുവനന്തപുരത്തെ മത്സരം നടക്കുന്നത്. നിലവിൽ ഇന്ത്യൻ ടി-20 ടീമിലെ ഓപ്പണിങ് പൊസിഷനിലാണ് സഞ്ജു കളിക്കുന്നത്. സമീപകാലങ്ങളിൽ കുട്ടി ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ സഞ്ജുവിന് സാധിച്ചിരുന്നു. 

2025-06-1514:06:85.suprabhaatham-news.png
 

 അതേസമയം ഐപിഎല്ലിൽ ഈ സീസണിൽ രാജസ്ഥാൻ റോയൽസ് നിരാശാജനകമായ പ്രകടനമാണ്‌ പുറത്തെടുത്തത്. എട്ട് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് രാജസ്ഥാൻ ഫിനിഷ് ചെയ്‌തത്. പരുക്കേറ്റതിന് പിന്നാലെ സഞ്ജുവിന് രാജസ്ഥാനൊപ്പമുള്ള ധാരാളം മത്സരങ്ങൾ നഷ്ടമായിരുന്നു. 

ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മത്സരത്തിൽ പരുക്കേറ്റ് സഞ്ജു പുറത്തായിരുന്നു. മത്സരത്തിൽ റിട്ടയേർഡ് ഹാർട്ടായാണ് സഞ്ജു മടങ്ങിയത്. മത്സരത്തിൽ 19 പന്തിൽ 31 റൺസായിരുന്നു സഞ്ജു നേടിയിരുന്നത്. രണ്ട് ഫോറുകളും ഒരു സിക്‌സും നേടിക്കൊണ്ട് മിന്നും ഫോമിൽ തുടരവെയാണ് സഞ്ജുവിനു ഈ തിരിച്ചടി നേരിടേണ്ടി വന്നത്. ഇതോടെ രാജസ്ഥാൻ റോയൽസിന്റെ ചരിത്രത്തിൽ ആദ്യമായി പരുക്കേറ്റ് റിട്ടയർഡ് ഹർട്ട് ആവുന്ന താരമായും സഞ്ജു മാറി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജൂലൈയിലെ ആദ്യ പൗർണമി; യുഎഇയിൽ ഇന്ന് ബക്ക് മൂൺ ദൃശ്യമാകും

uae
  •  18 hours ago
No Image

ബാഴ്സക്കൊപ്പവും പിഎസ്ജിക്കൊപ്പവും റയലിനെ തകർത്തു; ഇതാ ചരിത്രത്തിലെ റയലിന്റെ അന്തകൻ

Football
  •  18 hours ago
No Image

എല്ലാ കപ്പലുകളിലും ഹൾ ഐഡന്റിഫിക്കേഷൻ നമ്പർ വേണം, 'ശരിയായി' പ്രദർശിപ്പിക്കുകയും വേണം; പുതിയ നിയമവുമായി ദുബൈ

uae
  •  18 hours ago
No Image

100 ഗോളടിച്ച് ലോക റെക്കോർഡ്; ഫുട്ബോളിൽ പുതു ചരിത്രമെഴുതി മെസി

Football
  •  18 hours ago
No Image

വിഎസിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ 

Kerala
  •  19 hours ago
No Image

കർണാടകയിൽ വിവാഹാഭ്യർത്ഥന നിരസിച്ച വൈരാ​ഗ്യത്തിൽ 18 കാരിക്ക് നേരെ ആസിഡ് ആക്രമണം; ശേഷം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് പ്രതി

latest
  •  19 hours ago
No Image

2022ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കൃത്രിമം കാണിച്ചെന്ന് അഖിലേഷ് യാദവ്; 18,000 വോട്ടര്‍മാരുടെ പേരുകളാണ് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്

National
  •  19 hours ago
No Image

ചാലക്കുടി പുഴയിലേക്കു നാട്ടുകാര്‍ നോക്കിനില്‍ക്കേ ചാടിയ ചിത്രകാരന്റെ മൃതദേഹം കണ്ടെടുത്തു 

Kerala
  •  19 hours ago
No Image

രണ്ട് മാസത്തിനുള്ളില്‍ 6,300 പ്രവാസികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  20 hours ago
No Image

അകത്ത് എഐഎസ്എഫ്, പുറത്ത് ഡിവൈഎഫ്ഐ; യുദ്ധാന്തരീക്ഷത്തിൽ കേരളാ സർവകാലാശാല; ജലപീരങ്കി ഉപയോഗിച്ച് പൊലിസ്

Kerala
  •  20 hours ago