
ഗ്ലാമർ കുറഞ്ഞ് കെ.എ.എസ്; അപേക്ഷിച്ചവരിൽ പകുതിയും പരീക്ഷ എഴുതിയില്ല

തിരുവനന്തപുരം: മലയാളിയുടെ സിവിൽ സർവിസ് എന്ന പേരിൽ സംസ്ഥാനത്തിന്റെ അഭിമാനമായി സർക്കാർ വിലയിരുത്തിയിരുന്ന കേരള അഡ്മിനിസ്‌ട്രേറ്റിവ് സർവിസിന്റെ (കെ.എ.എസ്) തിളക്കം മങ്ങുന്നു. ആദ്യ ഘട്ടത്തിൽ അപേക്ഷിച്ചവരുടെ എണ്ണത്തിന്റെ നാലിലൊന്ന് പേരാണ് ഇത്തവണ അപേക്ഷിച്ചത്. ഇതിൽ പരീക്ഷ എഴുതിയതാകട്ടെ അതിലും പകുതിപേർ മാത്രം. ആദ്യ കെ.എ.എസിൽ 4,01,379 പേർ പരീക്ഷ എഴുതിയപ്പോൾ ശനിയാഴ്ച നടന്ന രണ്ടാം കെ.എ.എസിന്റെ പ്രാഥമിക പരീക്ഷയിൽ പങ്കെടുത്തത് ഒരു ലക്ഷത്തിൽ താഴെ ഉദ്യോഗാർഥികൾ മാത്രമാണ്.
സ്ട്രീം 1, 2 വിഭാഗങ്ങളിൽ പ്രായപരിധി വർധിപ്പിക്കാത്തതും ഒഴിവുകളുടെ എണ്ണം കുറവായതും പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുവർക്ക് സ്ട്രീം 2, 3 വിഭാഗങ്ങളിൽ അപേക്ഷിക്കാൻ അവസരം നൽകാത്തതും അപേക്ഷകർ കുറയാൻ കാരണമായി. 2019ലെ ആദ്യ വിജ്ഞാപനത്തിൽ അപേക്ഷിച്ചവരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ മൂന്നര ലക്ഷത്തോളം ഉദ്യോഗാർഥികളാണ് രണ്ടാം വിജ്ഞാപനത്തിൽ കുറഞ്ഞത്. നേരിട്ട് നിയമനമുള്ള സ്ട്രീം ഒന്നിൽ 5,47,543 അപേക്ഷകളാണ് 2019ൽ ലഭിച്ചതെങ്കിൽ ഇത്തവണ അപേക്ഷകർ 2,15,942 ആയി ചുരുങ്ങി. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 3,31,601 അപേക്ഷകരുടെ കുറവ്.
ഗസറ്റഡ് അല്ലാത്ത മറ്റ് സർക്കാർ ജീവനക്കാർക്കുള്ള സ്ട്രീം രണ്ടിൽ 10,724 പേർ മാത്രമാണ് ഇത്തവണ അപേക്ഷിച്ചത്. കഴിഞ്ഞ തവണ 26,950 അപേക്ഷകൾ ലഭിച്ചിരുന്നു. 16,226 അപേക്ഷകൾ കുറഞ്ഞു. ഗസറ്റഡ് ഉദ്യോഗസ്ഥർക്കുള്ള മൂന്നാം സ്ട്രീമിൽ കഴിഞ്ഞ വിജ്ഞാപനത്തിന് 2951 അപേക്ഷകളുണ്ടായിരുന്നു. ഇക്കുറി 995 അപേക്ഷകളായി ചുരുങ്ങി. 1956 എണ്ണത്തിന്റെ കുറവ്. മൂന്ന് സ്ട്രീമിലുമായി ആദ്യ വിജ്ഞാപനത്തിന് 5,77,444 പേർ അപേക്ഷിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ അത് 2,27,661 ആയി കുറഞ്ഞു. ആകെ 3,49,783 അപേക്ഷകരാണ് കുറഞ്ഞത് .
ഇതിൽ ഇത്തവണ എല്ലാ സ്ട്രീമിലുമായി പരീക്ഷയ്ക്ക് സന്നദ്ധത അറിയിച്ചത് 1,86,932 പേരാണ്. എന്നാൽ, ശനിയാഴ്ച നടന്ന പരീക്ഷയിൽ പങ്കെടുത്തതാകട്ടെ 52.8 ശതമാനം പേർ മാത്രം. അതായത് ഒരു ലക്ഷത്തിൽ താഴെ അപേക്ഷകർ മാത്രമാണ് പരീക്ഷ എഴുതിയത്. രാവിലെയും ഉച്ചയ്ക്കുമായി നടന്ന പരീക്ഷയിൽ ഉച്ചയ്ക്ക് ശേഷം പങ്കെടുത്തവരുടെ എണ്ണം വീണ്ടും കുറഞ്ഞു. 52.2 ശതമാനം പേരാണ് ഉച്ചയ്ക്ക് പരീക്ഷക്കെത്തിയത്.
കഴിഞ്ഞ തവണ 105 ഒഴിവുകൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് ഇക്കുറി പുതിയ ഒഴിവുകൾ കണ്ടെത്താനാകാത്തതിനാൽ കേന്ദ്ര സിവിൽ സർവിസിലേതുപോലെ 'ഡെപ്യൂട്ടേഷൻ റിസർവ്' എന്ന പ്രത്യേക പൂൾ സൃഷ്ടിച്ചാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തത്. ഒഴിവുകൾ കുറഞ്ഞതാണ് ഉദ്യോഗാർഥികളുടെ താൽപ്പര്യം കുറയാനുള്ള പ്രധാന കാരണമെന്ന് വിലയിരുത്തപ്പെടുന്നു. ശനിയാഴ്ച നടന്നത് പ്രാഥമികപരീക്ഷയാണ്. ഇത് വിജയിക്കുന്നവർക്കുള്ള മുഖ്യപരീക്ഷ ഒക്ടോബർ 17, 18 തീയതികളിലാണ്. റാങ്ക്പട്ടിക 2026 ഫെബ്രുവരി 16നാണ് പ്രസിദ്ധീകരിക്കുക.
Kerala Administrative Service KAS Only one-fourth of the number of applicants from the first phase have applied this time
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

"ഇസ്റാഈൽ, മാധ്യമപ്രവർത്തകരുടെ കൊലയാളി ": ഇറാൻ സ്റ്റേറ്റ് ടിവി ആക്രമണത്തിന് പിന്നാലെ ഇറാന്റെ രൂക്ഷ വിമർശനം
International
• a day ago
സാങ്കേതിക തകരാറെന്ന് സംശയം എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
National
• a day ago
തുടർച്ചയായ ആക്രമണങ്ങൾ; ടെഹ്റാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു; വിദ്യാർത്ഥികളും സംഘത്തിൽ
International
• a day ago
ഇസ്റാഈലിന് വഞ്ചനാപരമായ ലക്ഷ്യങ്ങൾ; ഇറാൻ ആക്രമണത്തിന് പിന്നിൽ സമഗ്രമായ ഉദ്ദേശ്യമെന്ന് തുർക്കി പ്രസിഡന്റ്
International
• a day ago
റോഡിലൂടെ നടക്കുന്നതിനിടെ പിന്നില്‍ നിന്നും ഒരു ശബ്ദം; ബുള്‍ഡോസറില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട് യുവാവ്: വീഡിയോ വൈറല്‍
Saudi-arabia
• a day ago
ശക്തമായ മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(17-6-2025) അവധി
Kerala
• a day ago
ഹോർമുസ് കടലിടുക്കിലെ സംഘർഷം: ആഗോള എണ്ണ വ്യാപാരം പ്രതിസന്ധിയിൽ, ചരക്ക് നിരക്കുകൾ കുതിക്കുന്നു
International
• a day ago
ഐപിഎല്ലിനിടെ ഫ്ലഡ്‌ലൈറ്റുകൾ ഹാക്ക് ചെയ്തതായി പാക് മന്ത്രിയുടെ വാദം; പൊങ്കാലയിട്ട് ക്രിക്കറ്റ് ഫാൻസ്
International
• a day ago
ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷത്തില്‍ കുടുങ്ങി സിഐഎസ് രാജ്യങ്ങളിലേക്ക് പോയ യുഎഇ പ്രവാസികള്‍; മടക്കയാത്രക്ക് അധികം നല്‍കേണ്ടി വരുന്നത് ആയിരത്തിലധികം ദിര്‍ഹം
uae
• a day ago
ഇസ്റാഈലിലേക്ക് പൗരൻമാർ യാത്ര ചെയ്യരുത്: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മുന്നറിയിപ്പ്
International
• a day ago
നിർബന്ധിത മതപരിവർത്തന പരാതി; മലയാളി പാസ്റ്ററടക്കം ഉത്തർപ്രദേശിൽ രണ്ടുപേർ അറസ്റ്റിൽ
National
• 2 days ago
വേനലവധി ആഘോഷമാക്കാൻ 'സമ്മർ വിത് ലുലു' കാംപയിന് യു.എ.ഇയിൽ തുടക്കമായി
uae
• 2 days ago
ബൈക്കിന്റെ ടാങ്കിൽ യുവതിയെ ഇരുത്തി യാത്ര; വൈറൽ വീഡിയോയ്ക്ക് വൻ പിഴ
National
• 2 days ago
തത്സമയ സംപ്രേക്ഷണത്തിനിടെ ഇറാന്റെ സ്റ്റേറ്റ് ടിവി സ്റ്റുഡിയോയിൽ ഇസ്റാഈൽ മിസൈൽ ആക്രമണം
International
• 2 days ago
ഇസ്റാഈൽ മുന്നറിയിപ്പ്: ടെഹ്റാനിൽ നിന്ന് ജനങ്ങൾ ഒഴിയണം; സൈനിക നടപടികൾ ഉടൻ
International
• 2 days ago
ഇസ്റാഈൽ-ഇറാൻ സംഘർഷത്തിൽ ഇന്ത്യയുടെ നിലപാട് എസ്സിഒയിൽ വിള്ളൽ സൃഷ്ടിക്കുന്നു
National
• 2 days ago
സച്ചിനൊന്നുമല്ല, പന്തെറിയാൻ ഏറ്റവും ബുദ്ധിമുട്ടിയത് ആ താരത്തിനെതിരെ: ജെയിംസ് ആൻഡേഴ്സൺ
Cricket
• 2 days ago
താമരശ്ശേരി ചുരത്തിൽ മണ്ണിളകി മരം വീഴാറായ നിലയിൽ; വാഹന നിയന്ത്രണം ഏർപ്പെടുത്തി
Kerala
• 2 days ago
പോസ്റ്റിട്ടെന്ന നോട്ടിഫിക്കേഷന്‍ കിട്ടിയ ഉടന്‍ അവധി ഉണ്ടോയെന്ന് നോക്കാനാണോ എത്തിയത്....കനത്ത മഴയുള്ള ദിവസം ഉറപ്പായും അവധി തരാം കേട്ടോ.... ; ഫേസ്ബുക്ക് പോസ്റ്റുമായി ആലപ്പുഴ കലക്ടര്‍
Kerala
• 2 days ago
ഓപ്പറേഷന് ഡി-ഹണ്ട്: ലഹരിവിരുദ്ധ ഓപ്പറേഷനില്‍ ഇന്നലെ മാത്രം 103 കേസുകള്‍, 112 പേര് അറസ്റ്റില്‍
Kerala
• 2 days ago
ജിസിസി ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം ലഭിച്ചു, ഉടന്‍ നടപ്പാക്കും; യുഎഇ സാമ്പത്തിക കാര്യ മന്ത്രി
uae
• 2 days ago
ഇറാനിയൻ ഭരണകൂടത്തെ അട്ടിമറിക്കാൻ ഇസ്റാഈലിന്റെ തന്ത്രങ്ങൾക്ക് കഴിയുമോ ?
International
• 2 days ago
ബേക്കറിയിൽ നിന്ന് വാങ്ങിയ പരിപ്പുവട കഴിച്ച് പാതിയായപ്പോൾ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നത്; ആരോഗ്യവകുപ്പ് കട പൂട്ടി
Kerala
• 2 days ago