HOME
DETAILS

ദുബൈ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 'ഫ്‌ലെക്‌സിബിള്‍ സമ്മര്‍ ഷെഡ്യൂള്‍'; ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ | Dubai Flexible summer schedule

  
June 16 2025 | 03:06 AM

Flexible summer schedule for Dubai government employees effective from July 1

ദുബൈ: 2024ലെ പരീക്ഷണ ഘട്ടത്തിന്റെ വിജയത്തെത്തുടര്‍ന്ന് ദുബൈ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് ഡിപാര്‍ട്ട്‌മെന്റ് (ഡിജിഎച്ച്ആര്‍) എല്ലാ ദുബൈ ഗവണ്‍മെന്റ് സ്ഥാപനങ്ങളിലും 'ഔര്‍ ഫ്‌ലെക്‌സിബിള്‍ സമ്മര്‍' സംരംഭം ഔദ്യോഗികമായി നടപ്പിലാക്കുന്നതായി പ്രഖ്യാപിച്ചു. വേനല്‍ക്കാലത്തെ തിരക്കേറിയ മാസങ്ങളില്‍ ജോലിജീവിത സന്തുലിതാവസ്ഥ പ്രോത്സാഹിപ്പിക്കാനും, ജീവനക്കാരുടെ ക്ഷേമം വര്‍ധിപ്പിക്കാനും ഈ നീക്കം ലക്ഷ്യമിടുന്നു.

2025 ജൂലൈ 1 മുതല്‍ സെപ്റ്റംബര്‍ 12 വരെ ഓരോ ഗവണ്‍മെന്റ് സ്ഥാപനത്തിന്റെയും വിവേചനാധികാരത്തില്‍ ഈ സംരംഭം പ്രവര്‍ത്തിക്കും. ആഴ്ചയില്‍ അഞ്ച് ദിവസത്തെ പ്രവൃത്തി എന്നതിനെ മുന്‍നിര്‍ത്തി ഇത് ജീവനക്കാര്‍ക്ക് രണ്ട് ഗ്രൂപ്പുകളിലായി രണ്ട് ഫ്‌ലെക്‌സിബിള്‍ വര്‍ക് ഷെഡ്യൂള്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. ആദ്യ ഗ്രൂപ് തിങ്കള്‍ മുതല്‍ വ്യാഴം വരെ എട്ട് മണിക്കൂര്‍ ജോലി ചെയ്യുകയും വെള്ളിയാഴ്ച മുഴുവന്‍ അവധി ദിവസമായി ആസ്വദിക്കുകയും ചെയ്യും. രണ്ടാമത്തെ ഗ്രൂപ് തിങ്കള്‍ മുതല്‍ വ്യാഴം വരെ ഏഴ് മണിക്കൂറും വെള്ളിയാഴ്ച 4.5 മണിക്കൂറും ജോലി ചെയ്യും.

യു.എ.ഇയുടെ 'സമൂഹ വര്‍ഷ' ഭാഗമായാണ് തന്ത്രപരമായ ഈ ചുവടു വയ്പ്. സൗകര്യപ്രദവും അനുയോജ്യവുമായ തൊഴിലന്തരീക്ഷം വളര്‍ത്തിയെടുക്കുന്നതിലൂടെ ജീവനക്കാരുടെ സംതൃപ്തിയും ഉല്‍പാദന ക്ഷമതയും വര്‍ധിപ്പിക്കാനും, കുടുംബ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും ഈ സംരംഭം ലക്ഷ്യമിടുന്നുവെന്ന് ഡി.ജി.എച്ച്.ആര്‍ ഡയരക്ടര്‍ ജനറല്‍ അബ്ദുല്ല അലി ബിന്‍ സായിദ് അല്‍ ഫലാസി പറഞ്ഞു.


യുഎഇയില്‍ മൂന്ന് മാസത്തെ ഉച്ചസമയ വിശ്രമ നിയമം നിലവില്‍ വന്നു

മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം (മൊഹ്‌റെ) ആഭിമുഖ്യത്തില്‍ യു.എ.ഇയില്‍ മൂന്ന് മാസത്തെ ഉച്ച സമയ വിശ്രമ നിയമം നിലവില്‍ വന്നു. ഇന്നലെ മുതല്‍ സെപ്റ്റംബര്‍ 15 വരെ ഉച്ച 12.30നും 3നുമിടയില്‍ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന തുറസ്സായ സ്ഥലങ്ങളില്‍ തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിക്കാന്‍ പാടില്ലെന്ന് നിയമം അനുശാസിക്കുന്നു.

സെപ്റ്റംബര്‍ 15 വരെ നിരോധനം നിലനില്‍ക്കും. യു.എ.ഇയില്‍ തുടര്‍ച്ചയായ 21ാം വര്‍ഷമാണ് ഉച്ച വിശ്രമ നിയമം നടപ്പാക്കുന്നത്. നിയമം ലംഘിക്കുന്നവര്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് അധികൃതര്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിയമ ലംഘകരെ കണ്ടെത്തുന്നതിനായി മന്ത്രാലയം പരിശോധനകള്‍ നടത്തും. നിരോധനം ലംഘിക്കുന്ന കമ്പനികള്‍ക്ക് ഓരോ തൊഴിലാളിക്കും 5,000 ദിര്‍ഹം വീതവും പരമാവധി 50,000 ദിര്‍ഹം വരെയും പിഴ ചുമത്തുന്നതാണ്.

ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ 600 590000 എന്ന കോള്‍ സെന്റര്‍ വഴിയോ, മന്ത്രാലയ ഔദ്യോഗിക വെബ്‌സൈറ്റ്, സ്മാര്‍ട്ട് ആപ്പ് എന്നിവ മുഖേനയോ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. നിരോധന കാലയളവില്‍ കമ്പനികള്‍ തൊഴിലാളികള്‍ക്ക് പ്രത്യേക ഉപകരണങ്ങളും സൗകര്യങ്ങളും നല്‍കേണ്ടതുണ്ട്. തൊഴിലാളികളെ വെയിലില്‍ നിന്ന് സംരക്ഷിക്കാനുള്ള തണലുള്ള വിശ്രമ സ്ഥലങ്ങള്‍, ഫാനുകള്‍ പോലെ തണുപ്പിക്കാനുള്ള ഉപകരണങ്ങള്‍, ആവശ്യത്തിന് കുടിവെള്ളം, അംഗീകൃത ഉപ്പ് പോലുള്ള ജലാംശം നല്‍കുന്ന വസ്തുക്കള്‍, ചൂടില്‍ നിന്നും രക്ഷ നല്‍കുന്ന മറ്റ് സൗകര്യങ്ങള്‍, പ്രഥമ ശുശ്രൂഷാ കിറ്റുകള്‍ എന്നിവ നിര്‍ബന്ധമായും തൊഴിലുടമകള്‍ ഏര്‍പ്പെടുത്തണം.

Dubai government employees have two flexible work schedule options in two groups: the first is eight-hour work from Monday to Thursday, with Friday off. The second group works seven hours a day from Monday to Thursday and 4.5 hours a day on Friday.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാലക്കുടിയില്‍ വന്‍ തീപിടിത്തം; തീപിടിത്തമുണ്ടായത് പെയിന്റ് ഗോഡൗണില്‍

Kerala
  •  2 days ago
No Image

 ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാ ഖാംനഇയെ വധിക്കാനുള്ള ഇസ്‌റാഈൽ പദ്ധതി ട്രംപ് വീറ്റോ ചെയ്തു- റിപ്പോർട്ട്

International
  •  2 days ago
No Image

ഇടുക്കി ചെമ്മണ്ണാറില്‍ വീടിനു മുകളിലേക്ക് കവുങ്ങ് വീണ് മൂന്നു വയസുകാരന് പരിക്കേറ്റു

Kerala
  •  2 days ago
No Image

ആദിവാസി സ്ത്രീ സീത മരിച്ചത് ആനയുടെ ആക്രമണത്തില്‍ തന്നെ എന്ന് ഭര്‍ത്താവ് ബിനു മൊഴിയില്‍ ഉറച്ച്

Kerala
  •  2 days ago
No Image

അവധിക്ക് മണാലിയിലെത്തി; സിപ്‌ലൈന്‍ പൊട്ടിവീണ് യുവതിക്ക് ഗുരുതര പരിക്ക്; വീഡിയോ

National
  •  2 days ago
No Image

ഇസ്‌റാഈലിന് പൊള്ളിയതോടെ ഇടപെട്ട് ട്രംപ്; താല്‍പ്പര്യമില്ലെന്ന് ഇറാന്‍; ഒരേസമയം ഇറാനെയും ഹമാസ്- ഹൂതി വെല്ലുവിളിയും നേരിടാനാകാതെ ഇസ്‌റാഈല്‍ | Israel-Iran live 

International
  •  2 days ago
No Image

ഉത്തരാഖണ്ഡില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് ഏഴുപേര്‍ മരിച്ച സംഭവം; കമ്പനി ഗുരുതര വീഴച്ച വരുത്തി; രണ്ടുപേര്‍ക്കെതിരെ കേസ്

National
  •  2 days ago
No Image

കേരള കോൺഗ്രസ് പിളർപ്പിലേക്ക്; പി.ജെ ജോസഫിന്റെ മകൻ അപു ജോസഫിനെതിരേ പടയൊരുക്കം

Kerala
  •  2 days ago
No Image

റെഡ് അലർട്ട് വഴിമാറി; നിലമ്പൂരിൽ താരാവേശപ്പെരുമഴ

Kerala
  •  2 days ago
No Image

ഇരട്ട ചക്രവാതച്ചുഴികള്‍; അതിശക്തമായ മഴ തുടരും; അഞ്ചിടത്ത് റെഡ് അലര്‍ട്ട്; 11 ജില്ലകള്‍ക്ക് ഇന്ന് അവധി

Kerala
  •  2 days ago