HOME
DETAILS

ദുബൈ മെട്രോയിലെ യാത്രകള്‍ കൂടുതല്‍ ആസ്വാദ്യകരമാക്കണോ? എങ്കില്‍ ഈ കാര്യങ്ങള്‍ ചെയ്തുനോക്കൂ

  
Shaheer
June 16 2025 | 12:06 PM

Want to Make Your Dubai Metro Journey More Enjoyable Try These Simple Tips

ദുബൈ: ദുബൈ മെട്രോ, ദശലക്ഷക്കണക്കിന് യാത്രക്കാരെ നഗരത്തിലൂടെ വേഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്താന്‍ സഹായിക്കുന്ന ഒരു പ്രധാന മാര്‍ഗമാണ്. എന്നാല്‍, രാവിലെയും വൈകുന്നേരവും തിരക്കേറിയ സമയങ്ങളില്‍ തിങ്ങിനിറഞ്ഞ പ്ലാറ്റ്‌ഫോമുകളും ബോഗികളും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയേക്കാം, പ്രത്യേകിച്ച് എല്ലാവരും വേഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്താന്‍ ശ്രമിക്കുമ്പോള്‍.

റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (RTA) അടയാളങ്ങള്‍, അറിയിപ്പുകള്‍, വീഡിയോ സന്ദേശങ്ങള്‍ എന്നിവയിലൂടെ യാത്രാ മര്യാദകള്‍ പാലിക്കാന്‍ ഓര്‍മിപ്പിക്കുകയും നിയമങ്ങള്‍ ഉറപ്പാക്കാന്‍ പരിശോധനകള്‍ നടത്തുകയും ചെയ്യുന്നു. എന്നിരുന്നാലും, ചിലര്‍ പൊതുസ്ഥലങ്ങളുടെ അനൗപചാരിക നിയമങ്ങള്‍ അവഗണിക്കുന്നത് മറ്റുള്ളവരുടെ യാത്ര അസ്വസ്ഥമാക്കുന്നു.

ദുബൈ മെട്രോ യാത്രികര്‍ എന്താണ് മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നത്?

1. കയറുന്നതിന് മുമ്പ് ഇറങ്ങുന്നവര്‍ക്ക് വഴിയൊരുക്കുക
'ദുബൈ മെട്രോ ലോകോത്തരമാണ്, പക്ഷേ ചില പെരുമാറ്റങ്ങള്‍ മെച്ചപ്പെടണം,' ദുബൈയിലെ പിആര്‍ കണ്‍സള്‍ട്ടന്റായ നിസ്‌രിന്‍ അര്‍സിവാല പറഞ്ഞു. 'വാതിലുകളില്‍ തടസ്സമാകാതെ, ഇറങ്ങുന്നവര്‍ക്ക് ആദ്യം വഴിയൊരുക്കുക. ഈ ചെറിയ പ്രവൃത്തി യാത്ര സുഗമവും വേഗത്തിലുമാക്കും. എല്ലാവരുടെയും ചെറിയ പരിഗണന മെട്രോയുടെ നിലവാരം ഉയര്‍ത്തും.' അവര്‍ പറഞ്ഞു.

2. സീറ്റിന് വേണ്ടി 'നോട്ടമിടല്‍' ഒഴിവാക്കുക
പിആര്‍ പ്രൊഫഷണല്‍ സൈനബ് എ. ജിമോയ്ക്ക്, തിരക്കേറിയ സമയങ്ങളില്‍ സീറ്റ് കണ്ടെത്തല്‍ ഒരു വെല്ലുവിളിയാണ്. 'നീണ്ട ജോലിദിനത്തിനോ ദീര്‍ഘയാത്രയ്‌ക്കോ ശേഷം നില്‍ക്കുന്നത് ശാരീരികമായി ബുദ്ധിമുട്ടാണ്. ആളുകള്‍ സീറ്റ് ഒഴിയുമോ എന്ന് ഊഹിച്ച് അസ്വസ്ഥരാകുന്ന 'സീറ്റ് ടെന്‍ഷന്‍' ഉണ്ട്,' അവര്‍ പറഞ്ഞു. 

ഈ പ്രശ്‌നത്തിന് പരിഹാരമായാണ് സൈനബ് 'ഔട്ട് സൂണ്‍' എന്ന മൊബൈല്‍ ആപ്പ് വികസിപ്പിച്ചത്. യാത്രക്കാര്‍ക്ക് അവര്‍ ഇറങ്ങുന്ന സ്റ്റേഷന്‍ ലോഗിന്‍ ചെയ്ത് അടയാളപ്പെടുത്താം, അതുവഴി സീറ്റ് ഒഴിയുമ്പോള്‍ മറ്റുള്ളവര്‍ക്ക് മുന്‍കൂര്‍ അറിയിപ്പ് ലഭിക്കും. 'ഇത് തിരക്കും ആശയക്കുഴപ്പവും കുറയ്ക്കും. ഒരു ചെറിയ സാങ്കേതിക പരിഹാരം മാത്രം,' അവര്‍ വിശദീകരിച്ചു.

3. ജപ്പാനില്‍നിന്ന് ഒരു പാഠം: ശാന്തമായ യാത്ര
'ജപ്പാനില്‍, ഫോണില്‍ സംസാരിക്കുമ്പോള്‍ പോലും ആളുകള്‍ മറ്റുള്ളവരെ ശല്യപ്പെടുത്താതെ മൃദുവായി സംസാരിക്കും. ദുബൈയില്‍, ഹെഡ്‌ഫോണ്‍ ഉപയോഗിച്ചിട്ടും ഉച്ചത്തിലുള്ള വീഡിയോകളോ സംഗീതമോ കേള്‍ക്കുന്നത് സാധാരണമാണ്. മെട്രോ ഒരു പൊതുസ്ഥലമാണ്, സ്വകാര്യമുറിയല്ല.' ജപ്പാനിലെ ഒസാക്ക, അല്‍മാട്ടി എന്നിവിടങ്ങളില്‍ ട്രെയിനില്‍ യാത്ര ചെയ്ത ഇന്ത്യന്‍ പ്രവാസി അര്‍ണാബ് ഘോഷ് പറയുന്നു.

4. ഹെഡ്‌ഫോണ്‍ ഇല്ലെങ്കില്‍ ഉച്ചത്തിലുള്ള ശബ്ദം വേണ്ട
'മറ്റുള്ളവര്‍ സ്പീക്കറില്‍ വോയ്‌സ് നോട്ടുകളോ വീഡിയോകളോ ഉച്ചത്തില്‍ പ്ലേ ചെയ്യുന്നത് വിശ്രമിക്കാന്‍ കഴിയാത്ത വിധം അസ്വസ്ഥതയുണ്ടാക്കുന്നു. ഹെഡ്‌ഫോണ്‍ ഉപയോഗിക്കുക, അല്ലെങ്കില്‍ ഉച്ചത്തിലുള്ള ശബ്ദം ഒഴിവാക്കുക. ഇത് ലളിതമായ മര്യാദയാണ്.' യാത്രക്കാരി അന്ന ഇവാനോവഗലിറ്റ്‌സിന പറഞ്ഞു.

5. തിരക്കേറിയ ബോഗികളിലേക്ക് തള്ളിക്കയറരുത്
'നിറഞ്ഞ ബോഗിയിലേക്ക് ആളുകള്‍ തള്ളിക്കയറുമ്പോള്‍ ശ്വാസമെടുക്കാന്‍ പോലും പ്രയാസമുണ്ടാക്കും,' പാകിസ്താന്‍ സ്വദേശിനിയായ അക്കൗണ്ട് മാനേജര്‍ സമീത രാജ്പാല്‍ പറഞ്ഞു. 

'ഒരു ബോഗി പൂര്‍ണ ശേഷിയിലെത്തിയാല്‍ അതിന്റെ വാതിലുകള്‍ തുറക്കാത്ത സംവിധാനം വേണം.' അവര്‍ പറഞ്ഞു.

6. മുന്‍ഗണനാ സീറ്റുകള്‍ ആവശ്യക്കാര്‍ക്ക് വിട്ടുകൊടുക്കുക
പ്രായമായവര്‍, ഗര്‍ഭിണികള്‍, നിശ്ചയദാര്‍ഢ്യമുള്ളവര്‍ എന്നിവര്‍ക്കായി മുന്‍ഗണനാ സീറ്റുകള്‍ അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും, തിരക്കില്‍ ചിലര്‍ ഇത് മറക്കുന്നു. 'പ്രായമായവര്‍ നില്‍ക്കുമ്പോള്‍ ചെറുപ്പക്കാര്‍ മുന്‍ഗണനാ സീറ്റില്‍ ഇരിക്കുന്നത് കാണാം,' രാജ്പാല്‍ പറഞ്ഞു. 

'ചെറുപ്പക്കാര്‍ പ്രായമായവര്‍ക്ക് സീറ്റ് വിട്ടുകൊടുക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ദുബൈയിലും ഇത്തരം മര്യാദ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.' അര്‍ണാബ് ഘോഷ് അല്‍മാട്ടിയിലെ അനുഭവം പങ്കുവച്ചു കൊണ്ട് പറഞ്ഞു. ഈ ചെറിയ മാറ്റങ്ങള്‍ പിന്തുടര്‍ന്നാല്‍, ദുബൈ മെട്രോ യാത്ര എല്ലാവര്‍ക്കും കൂടുതല്‍ സുഖകരവും ആസ്വാദ്യകരവുമാകും.

Turn your daily Dubai Metro ride into a fun and relaxing experience. From apps to explore, scenic routes, and entertainment hacks — here are easy ways to upgrade your commute.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആർസിബി വിജയാഘോഷ ദുരന്തത്തിൽ കോലിയും ഫ്രാഞ്ചെെസിയും ഉത്തരവാദികള്‍: കോലിയുടെ വീഡിയോ ഉൾപ്പെടെ കുറ്റപ്പെടുത്തി കർണാടക സർക്കാർ റിപ്പോർട്ട്

Cricket
  •  3 days ago
No Image

30 വര്‍ഷം മുമ്പ് ജോലിയില്‍ കയറിപ്പറ്റിയത് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കൊണ്ടെന്ന് ആരോപണം; ഇന്ത്യന്‍ എഞ്ചിനീയര്‍ സഊദിയില്‍ അറസ്റ്റില്‍

Saudi-arabia
  •  3 days ago
No Image

ഗൾഫ് മോഡൽ ഇന്ത്യയിലും: ഫുഡ് ഡെലിവറി തൊഴിലാളികൾക്കായി എസി വിശ്രമ കേന്ദ്രങ്ങൾ

National
  •  3 days ago
No Image

'വൈദ്യുതി ലൈനുകൾ ഒഴിവാക്കണം': സർക്കുലർ പാലിക്കാത്തതിന്റെ ഫലം; കൊല്ലത്ത് ഒരു വിദ്യാർഥിയുടെ ജീവൻ നഷ്ടമായി

Kerala
  •  3 days ago
No Image

ഇത്തിരിക്കുഞ്ഞൻ പക്ഷികളെക്കൊണ്ട് പൊറുതിമുട്ടി ഖത്തർ; ഇതുവരെ പിടിച്ചത് 35,000 മൈനകളെ

qatar
  •  3 days ago
No Image

'നിമിഷപ്രിയയുടെ ക്രൂരത മറച്ചുപിടിച്ച് പാവമായി ചിത്രീകരിക്കുന്നു'; മലയാള മാധ്യമങ്ങള്‍ക്കെതിരെ തലാലിന്റെ സഹോദരന്‍

Kerala
  •  3 days ago
No Image

ഭാസ്‌കര കാരണവര്‍ വധക്കേസ്; ഒന്നാം പ്രതി ഷെറിന്‍ ജയില്‍ മോചിതയായി

Kerala
  •  3 days ago
No Image

പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും സ്വന്തമായി ഫോണുള്ള മൂന്ന് രാജ്യങ്ങളില്‍ യുഎഇയും, മറ്റു രണ്ട് രാജ്യങ്ങള്‍ ഇവ

uae
  •  3 days ago
No Image

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രക്ഷോഭത്തിനൊരുങ്ങി കെഎസ്‌യു; നാളെ സംസ്ഥാന വ്യാപക 'പഠിപ്പുമുടക്ക്' 

Kerala
  •  3 days ago
No Image

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടി 10 ദിവസത്തെ വിവാഹ അവധി; പ്രഖ്യാപനവുമായി ദുബൈ ഭരണാധികാരി

uae
  •  3 days ago