HOME
DETAILS

ബുംറ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും മികച്ച ബൗളർ അവനാണ്: മുൻ ഇംഗ്ലണ്ട് താരം

  
Sudev
June 16 2025 | 13:06 PM

Former England player Michael Vaughan has spoken out in praise of South African pacer Kagiso Rabada

നീണ്ട 27 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് സൗത്ത് ആഫ്രിക്ക ഐസിസി കിരീടം നേടിയിരിക്കുകയാണ്. വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ പോരാട്ടത്തിൽ ഓസ്‌ട്രേലിയയെ അഞ്ചു വിക്കറ്റിന് വീഴ്ത്തിയാണ് സൗത്ത് ആഫ്രിക്ക തങ്ങളുടെ ചരിത്രത്തിലെ രണ്ടാം ഐസിസി കിരീടം സ്വന്തമാക്കിയത്.  

അവസാനമായി 1998 ഐസിസി ചാമ്പ്യൻസ് ട്രോഫി ആയിരുന്നു സൗത്ത് ആഫ്രിക്ക നേടിയിരുന്നത്. ഇതിനുശേഷം ഒരു കിരീടം പോലും സ്വന്തമാക്കാൻ സൗത്ത് ആഫ്രിക്കക്ക് സാധിച്ചിരുന്നില്ല. മത്സരത്തിൽ എയ്ഡൻ മാക്രമിന്റെ സെഞ്ച്വറിയും ക്യാപ്റ്റൻ ടെംമ്പ ബവുമയുടെ അർദ്ധ സെഞ്ച്വറിയുമാണ്‌ സൗത്ത് ആഫ്രിക്കയെ അനായാസം വിജയത്തിലെത്തിച്ചത്.

ഫൈനൽ പോരാട്ടത്തിൽ സൗത്ത് ആഫ്രിക്കൻ ബൗളിംഗ് നിരയിൽ മിന്നും പ്രകടനം കാഴ്ചവെച്ച കാഗിസോ റബാഡയും സൗത്ത് ആഫ്രിക്കയുടെ കിരീട നേട്ടത്തിൽ നിർണായകമായ പങ്കാണ് വഹിച്ചത്. ഇപ്പോൾ റബാഡയുടെ ഈ മികച്ച പ്രകടനങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരം മൈക്കൽ വോൺ. റബാഡയെ ലോകത്തിലെ ഏറ്റവും മികച്ച ബൗളർ എന്നാണ് വോൺ വിശേഷിപ്പിച്ചത്. 

"നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം എന്തെന്നാൽ, സൗത്ത് ആഫ്രിക്കയിൽ കാഗിസോ റബാഡയുണ്ട്. അദ്ദേഹം ഓസ്‌ട്രേലിയയുടെ ബലഹീനതകളെ മികച്ച രീതിയിൽ മുതലെടുത്ത ഒരു ലോകോത്തര ബൗളറാണ്. ലോകത്തിലെ ഏറ്റവും മികച്ച ബൗളർമാരുടെ പട്ടികയിൽ പാറ്റ് കമ്മിൻസിനൊപ്പവും ബുംറക്ക് തൊട്ടുതാഴെയും ഞാൻ റബാഡയെ ഉൾപ്പെടുത്തും. ഇംഗ്ലണ്ടിൽ നിന്നും ഈ പട്ടികയിൽ ഉൾപ്പെടുത്താൻ കഴിയുന്ന ഒരു ബൗളറും ഇല്ല'' മൈക്കൽ വോൺ തന്റെ ഫോക്സ് സ്പോർട്സ് കോളത്തിൽ എഴുതി. 

മത്സരത്തിൽ രണ്ട് ഇന്നിങ്‌സുകളിൽ നിന്നും ഒമ്പത് വിക്കറ്റുകളാണ്‌ റബാഡ വീഴ്ത്തിയത്. ആദ്യ ഇന്നിങ്സിൽ അഞ്ചു വിക്കറ്റും രണ്ടാം ഇന്നിങ്സിൽ നാല് വിക്കറ്റുമാണ് താരം നേടിയത്. ഐസിസി ടെസ്റ്റ് ബൗളർമാരുടെ റാങ്കിംഗിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് റബാഡ. 71 ടെസ്റ്റുകളിൽ നിന്ന് 336 വിക്കറ്റുകളാണ് റബാഡ നേടിയത്. 

Former England player Michael Vaughan has spoken out in praise of South African pacer Kagiso Rabada



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുകെ ജനാധിപത്യ പരിഷ്കാരം: വോട്ടിംഗ് പ്രായം 16 ആയി കുറയ്ക്കാൻ പദ്ധതി

International
  •  a day ago
No Image

ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾക്കാണ് മുൻഗണന; റഷ്യൻ എണ്ണ വ്യാപാരത്തിനെതിരെ നാറ്റോ മേധാവിയുടെ ഉപരോധ ഭീഷണി തള്ളി

International
  •  a day ago
No Image

കോഴിക്കോട് പന്തീരാങ്കാവിൽ തെരുവ് നായയുടെ ആക്രമണം; തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു, മൂന്ന് പേർ ആശുപത്രിയിൽ

Kerala
  •  a day ago
No Image

ഒഞ്ചിയത്തെ ധീര പോരാളി; ടിപി വധക്കേസ് പ്രതി കെകെ കൃഷ്ണന് അന്ത്യാഭിവാദ്യമര്‍പ്പിച്ച് സിപിഎം നേതാക്കള്‍

Kerala
  •  a day ago
No Image

റാസല്‍ഖൈമയില്‍ ഫാക്ടറിയില്‍ തീപിടുത്തം; ആളപായമില്ല, തീ നിയന്ത്രണവിധേയമാക്കി

uae
  •  a day ago
No Image

അസമിലെ ഗോൾപാറയിൽ പോലീസ് വെടിവയ്പ്പ്; 19 വയസ്സുകാരൻ മരിച്ചു, നിരവധി പേർക്ക് പരിക്ക്

National
  •  a day ago
No Image

എട്ടാം ക്ലാസുകാരന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് പിഴവില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി; വിവാദം

Kerala
  •  a day ago
No Image

'തബ്‌ലീഗ് കൊറോണ' ആവിയായി; അഞ്ചുവര്‍ഷത്തിന് ശേഷം തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്കെതിരായ കുറ്റപത്രങ്ങളെല്ലാം റദ്ദാക്കി ഹൈക്കോടതി

National
  •  a day ago
No Image

കൊലപാതക കുറ്റങ്ങളില്‍ പ്രതികളായ രണ്ടുപേരുടെ വധശിക്ഷ നടപ്പാക്കി സഊദി 

Saudi-arabia
  •  a day ago
No Image

പ്രണയബന്ധത്തിൽനിന്ന് പിന്മാറിയ കാമുകിയെ കൊല്ലാൻ ശ്രമിച്ചു; യുവാവിന് മൂന്ന് വർഷം തടവ്

Kerala
  •  a day ago