HOME
DETAILS

ഡൽഹിയിൽ മൊബൈൽ ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ച കുട്ടികളെ തടയാൻ ശ്രമിക്കുന്നതിനിടെ യുവാവ് കുത്തേറ്റ് മരിച്ചു

  
June 16 2025 | 15:06 PM

A young man was stabbed to death while trying to stop children from stealing his mobile phone in Delhi

ഡൽഹി: ഡൽഹിയിൽ മൊബൈൽ ഫോണും വിലപ്പിടിപ്പുള്ള സാധനങ്ങളും തട്ടിയെടുക്കാൻ ശ്രമിച്ച കുട്ടികളെ തടയാൻ ശ്രമിക്കുന്നതിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. സംഭവത്തിൽ മൂന്ന് കുട്ടികളെ പൊലിസ് അറസ്റ്റ് ചെയ്‌തു. ജൂൺ പത്തിനാണ് സംഭവം നടന്നത്. ഡൽഹിയിലെ ദീപ് ചന്ദ് ബന്ധു ആശുപത്രിയിൽ നിന്നും രാത്രി പത്തു മണിയോടെ അശോക് വിഹാർ പൊലിസ് സ്റ്റേഷനിലേക്ക് ഒരു ഫോൺ വരുകയായിരുന്നു. കുത്തേറ്റ നിലയിൽ അമിത് കുമാർ എന്നയാളെ ആശുപത്രിയിൽ എത്തിച്ചുവെന്നാണ് ഫോൺ കോളിൽ ഉണ്ടായിരുന്ന സന്ദേശം.  

ഇതിന് പിന്നാലെ പൊലിസ് സംഭവ സ്ഥലത്തെത്തി അന്വേഷിച്ചപ്പോൾ ആരാണ് കുത്തിയതെന്ന വിവരം വ്യക്തമായിരുന്നില്ല. അമിത് കുമാറിന്റെ നെഞ്ചിൽ വലതു ഭാഗത്തിൽ ആഴത്തിലുള്ള രണ്ട് മുറികൾ ഉണ്ടായിരുന്നു. ചികിത്സയിൽ കഴിയവേ ഇയാൾ മരണപ്പെടുകയായിരുന്നു. എന്നാൽ കേസിൽ ദൃക്‌സാക്ഷികളോ മറ്റുള്ള തെളിവുകളോ ആദ്യ ഘട്ടത്തിൽ ലഭിച്ചിരുന്നില്ല. ഇതോടെ അജ്ഞാത വ്യക്തികളുടെ കുത്തേറ്റ് മരിച്ചുവെന്നാണ് പൊലിസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.   

പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ തെളിഞ്ഞത്. പൊലിസ് സ്ഥലത്തെ സിസിടിവി പരിശോധിക്കുകയും സമീപവാസികളെ ചോദ്യം ചെയ്യുകയും ചെയ്തു. പിന്നീട് ലഭിച്ച നിർണായകമായ വിവരങ്ങൾക്ക് പിന്നാലെയാണ് പൊലിസ് പ്രതികളിലേക്ക് എത്തിയത്. ചോദ്യം ചെയ്യലിൽ മൂന്ന് കുട്ടികളും കുറ്റം സമ്മതിച്ചു. 

A young man was stabbed to death while trying to stop children from stealing his mobile phone in Delhi

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"ഇസ്റാഈൽ, മാധ്യമപ്രവർത്തകരുടെ കൊലയാളി ": ഇറാൻ സ്റ്റേറ്റ് ടിവി ആക്രമണത്തിന് പിന്നാലെ ഇറാന്റെ രൂക്ഷ വിമർശനം 

International
  •  a day ago
No Image

സാങ്കേതിക തകരാറെന്ന് സംശയം എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

National
  •  a day ago
No Image

തുടർച്ചയായ ആക്രമണങ്ങൾ; ടെഹ്റാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു; വിദ്യാർത്ഥികളും സംഘത്തിൽ

International
  •  a day ago
No Image

ഇസ്റാഈലിന് വഞ്ചനാപരമായ ലക്ഷ്യങ്ങൾ; ഇറാൻ ആക്രമണത്തിന് പിന്നിൽ സമഗ്രമായ ഉദ്ദേശ്യമെന്ന് തുർക്കി പ്രസിഡന്റ്

International
  •  a day ago
No Image

റോഡിലൂടെ നടക്കുന്നതിനിടെ പിന്നില്‍ നിന്നും ഒരു ശബ്ദം; ബുള്‍ഡോസറില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട് യുവാവ്: വീഡിയോ വൈറല്‍  

Saudi-arabia
  •  a day ago
No Image

ശക്തമായ മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(17-6-2025) അവധി

Kerala
  •  a day ago
No Image

ഹോർമുസ് കടലിടുക്കിലെ സംഘർഷം: ആഗോള എണ്ണ വ്യാപാരം പ്രതിസന്ധിയിൽ, ചരക്ക് നിരക്കുകൾ കുതിക്കുന്നു

International
  •  a day ago
No Image

ഐപിഎല്ലിനിടെ ഫ്ലഡ്‌ലൈറ്റുകൾ ഹാക്ക് ചെയ്തതായി പാക് മന്ത്രിയുടെ വാദം; പൊങ്കാലയിട്ട് ക്രിക്കറ്റ് ഫാൻസ്

International
  •  2 days ago
No Image

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷത്തില്‍ കുടുങ്ങി സിഐഎസ് രാജ്യങ്ങളിലേക്ക് പോയ യുഎഇ പ്രവാസികള്‍; മടക്കയാത്രക്ക് അധികം നല്‍കേണ്ടി വരുന്നത് ആയിരത്തിലധികം ദിര്‍ഹം

uae
  •  2 days ago
No Image

ഇസ്റാഈലിലേക്ക് പൗരൻമാർ യാത്ര ചെയ്യരുത്: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മുന്നറിയിപ്പ്

International
  •  2 days ago