HOME
DETAILS

വഴുതനയുടെ ആരോഗ്യഗുണങ്ങള്‍ നിങ്ങളറിഞ്ഞാല്‍ പിന്നെ അടുക്കളയില്‍ നിന്നൊരിക്കലും ഒഴിവാക്കില്ല

  
June 17 2025 | 09:06 AM

Brinjal Benefits A Super Veggie You Should Never Skip

മലയാളികളുടെ പ്രിയപ്പെട്ട പച്ചക്കറികളില്‍ ഒന്നാണ് വഴുതന. ആരോഗ്യത്തിന് വളരെ ഗുണകരമായ വഴുതന നല്ല കളര്‍ഫുളാണ്. വഴുതന വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ്. നമ്മുടെ നാട്ടില്‍ വ്യത്യസ്ത നിറങ്ങളിലും വലുപ്പത്തിലും വഴുതന ലഭ്യമാണ്.

ഭക്ഷണത്തില്‍ ദിവസവും വഴുതന ഉള്‍പ്പെടുത്തുന്നത് നിരവധി ആരോഗ്യ ഗുണങ്ങളാണ് നല്‍കുക. മാത്രമല്ല, ജീവിതശൈലി രോഗങ്ങള്‍ തടയാനും ബെസ്റ്റാണ് വഴുതന. ഫൈബര്‍, വിറ്റാമിനുകളായ സി, കെ, ബി6,  ധാതുക്കള്‍ (മഗ്‌നീഷ്യം, പൊട്ടാസ്യം) എന്നിവയുമടങ്ങിയ വഴുതനയില്‍ കലോറി വളരെ കുറവാണ്. ഹൃദയാരോഗ്യം, ദഹനം മെച്ചപ്പെടുത്തല്‍, ചര്‍മത്തിന്റെ ആരോഗ്യം അങ്ങനെ നീളുന്നു വഴുതന കൊണ്ടുളള ഗുണങ്ങള്‍. അവ എന്തൊക്കെയാണെന്നു പരിശോധിക്കാം.

 

brik.jpg


ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.


ഹൃദയം

വഴുതനയില്‍ അടങ്ങിയിട്ടുള്ള നാസൂനിന്‍ എന്ന ആന്റിഓക്‌സിഡന്റ് ഹൃദയത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. ഇത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും രക്തധമനികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അതുകൊണ്ട് ആഹാരത്തില്‍ വഴുതന ഉള്‍പ്പെടുത്തുക.

 

brimo.jpg

 


ചര്‍മത്തിന്

വിറ്റാമിന്‍ സിയും ആന്റിഓക്‌സിഡന്റുകളും വഴുതനയില്‍ ഉള്ളതു കൊണ്ട് തന്നെ ഇവ ചര്‍മത്തിന്റെ തിളക്കം വര്‍ധിപ്പിക്കുകയും ചുളിവുകള്‍ കുറയ്ക്കുകയും ചെയ്യുന്നു. വഴുതന അരച്ച് മുഖത്ത് പുരട്ടുന്നത് ചര്‍മത്തിന്റെ ഈര്‍പ്പം നിലനിര്‍ത്താന്‍ വളരെയധികം സഹായിക്കും. 


ശരീരഭാരം

വഴുതനയില്‍ കലോറി കുറവും നാരുകള്‍ കൂടുതലും ഉള്ളതിനാല്‍ തന്നെ ഇത് ദഹനത്തെ മെച്ചപ്പെടുത്തുകയും വിശപ്പ് നിയന്ത്രിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. നിത്യജീവിതത്തില്‍ വഴുതന്ന ഭാഗമാക്കുക.

 

brin2.jpg

പ്രമേഹം

വഴുതനയില്‍ ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറവായതു കൊണ്ട് ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഇതിലെ നാരുകള്‍ ഇന്‍സുലിന്‍ പ്രവര്‍ത്തനത്തെയും മെച്ചപ്പെടുത്തുന്നു. വഴുതനയിലെ ഫൈറ്റോന്യൂട്രിയന്റ്‌സ് ഓര്‍മശക്തി വര്‍ധിപ്പിക്കാനും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്താനും സഹായിക്കുന്നു. അതുപോലെ ബ്രെയിന്‍ ട്യൂമറിനെ ഒരു പരിധി വരെ തടഞ്ഞു നിര്‍ത്താനും വഴുതനയ്ക്കു കഴിവുണ്ട്. 

ഗര്‍ഭിണികള്‍

വഴുതനങ്ങ ഗര്‍ഭിണികള്‍ കഴിക്കുന്നത് വളരെ നല്ലതാണ്. ഇതില്‍ അയേണിന്റെ അളവ് കൂടിയതിനാല്‍ ഇത് വിളര്‍ച്ച മാറാനും സഹായിക്കുന്നു. അതുകൊണ്ട് ദിവസേനയുള്ള ഭക്ഷണത്തില്‍ കുറച്ചെങ്കിലും വഴുതന ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുമല്ലോ. 

 

fry.jpg


മസ്തിഷ്‌ക ആരോഗ്യം

വഴുതനയിലെ ഫിനോളിക് സംയുക്തങ്ങള്‍ മസ്തിഷ്‌ക കോശങ്ങളെ സംരക്ഷിക്കുകയും ഓര്‍മശക്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇത് വാര്‍ധക്യത്തിലെ മാനസിക പ്രശ്‌നങ്ങള്‍ കുറയ്ക്കാനും സഹായിക്കും. 

ദഹനം

വഴുതനയിലെ ജലാംശവും നാരുകളും മലബന്ധം തടയുകയും ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ്. 

പരിക്കുകള്‍ പറ്റിയാല്‍

പൊള്ളലേല്‍ക്കുകയോ അരിമ്പാറ, പാലുണ്ണി പോലുള്ള പ്രശ്‌നങ്ങളോ അണുബാധയോ ഗ്യാസ്‌ട്രൈറ്റിസ് -സ്‌റ്റോമറ്റൈറ്റിസ് പോലുളള രോഗങ്ങള്‍ക്കെല്ലാം ആശ്വാസം നല്‍കാന്‍ വഴുതനയ്ക്കാവും. 

 

bry cur.jpg

തടി കുറയ്ക്കാം

തടി കുറയ്ക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് വഴുതന. നിത്യവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

പോഷകമൂല്യങ്ങള്‍

100 ഗ്രാം വഴുതനയില്‍ ഏകദേശം 25 കലോറി, 1 ഗ്രാം പ്രോട്ടീന്‍, 6 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്, 3 ഗ്രാം ഫൈബര്‍, വിറ്റാമിനുകള്‍ (സി, കെ, ബി6), പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയാണ് അടങ്ങിയിരിക്കുന്നത്. 

 

uppu.jpg


ഉപയോഗ രീതികള്‍

വഴുതന വറുത്തും കറിവച്ചും ഗ്രില്‍ ചെയ്തും സൂപ്പ് ആക്കിയും ഉപ്പേരി വച്ചും കഴിക്കാവുന്നതാണ് .  ചര്‍മസംരക്ഷണത്തിനായി വഴുതന ജ്യൂസ് എടുത്ത് മുഖത്ത് പുരട്ടാവുന്നതാണ്. എന്നുവച്ച് അമിതമായി കഴിക്കുന്നത് ചിലര്‍ക്ക് അലര്‍ജി ഉണ്ടാക്കിയേക്കാം. അതിനാല്‍ ശ്രദ്ധിച്ചുവേണം കഴിക്കാന്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതിയ വിദേശ വ്യാപാര മന്ത്രാലയം സ്ഥാപിച്ചു; സാമ്പത്തിക മന്ത്രാലയത്തിന് പുതിയ പേര് നൽകി; മാറ്റങ്ങളുമായി യുഎഇ

uae
  •  4 hours ago
No Image

ഗവർണറുടെ അധികാരങ്ങൾ സ്‌കൂൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും; കുട്ടികൾ കാര്യങ്ങൾ അറിഞ്ഞിരിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി;  

Kerala
  •  4 hours ago
No Image

ഹജ്ജ് തീർത്ഥാടകരുടെ സംതൃപ്തി വിലയിരുത്താൻ ഇ-സർവേ ആരംഭിച്ച് സഊദി അറേബ്യ

Saudi-arabia
  •  5 hours ago
No Image

കന്യാകുമാരിയിൽ ദളിത് യുവാവിനെ പെൺസുഹൃത്തിന്റെ വീടിന്റെ മുകൾ നിലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ദുരഭിമാനക്കൊലയെന്ന് ആരോപണം

National
  •  6 hours ago
No Image

നിലമ്പൂരിലേക്ക് ആരെയും പ്രത്യേകം ക്ഷണിച്ചിട്ടില്ല; ശശി തരൂർ സ്റ്റാർ ക്യാമ്പയിനർ ലിസ്റ്റിൽ ഉള്ള വ്യക്തി: സണ്ണി ജോസഫ്

Kerala
  •  6 hours ago
No Image

ദുബൈ-ഇന്ത്യ യാത്രക്കാർക്ക് തിരിച്ചടി: ഒന്നിലധികം ആഭ്യന്തര, അന്തർദേശീയ വിമാന സർവിസുകൾ റദ്ദാക്കി എയർ ഇന്ത്യ

uae
  •  6 hours ago
No Image

കൊട്ടാരക്കരയിൽ പൊലിസുകാർക്ക് നേരെ ട്രാൻസ്ജെൻഡേഴ്സിന്റെ ആക്രമണം; 20 പേരെ റിമാൻഡ് ചെയ്തു 

Kerala
  •  6 hours ago
No Image

ഇസ്‌റാഈലിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാൻ ഒരുങ്ങി ഇന്ത്യ ഉൾപ്പെടെയുള്ള ലോക രാജ്യങ്ങൾ; ഇറാൻ - ഇസ്‌റാഈൽ സംഘർഷം ശക്തം

National
  •  7 hours ago
No Image

30,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന അവകാശവാദവുമായി പി.വി അൻവർ; സിപിഎം തകരും, പിണറായിസം കാൻസറാണെന്നും അൻവർ 

Kerala
  •  7 hours ago
No Image

കള്ളപ്പണം വെളുപ്പിക്കുന്നതും, ഭീകരവാദത്തിന് ധനസഹായം നൽകുന്നതും തടയാൻ കർശന നിയമവുമായി കുവൈത്ത്

Kuwait
  •  8 hours ago