HOME
DETAILS

നിങ്ങളുടെ കൈയിലോ കാലിലോ നീര്‍വീക്കമുണ്ടോ...? എങ്കില്‍ ശരീരത്തിന് പ്രോട്ടീനുകളെ ദഹിപ്പിക്കാന്‍ കഴിയുന്നില്ല- എന്താണ് ചെയ്യേണ്ടത്..? 

  
June 16 2025 | 08:06 AM

Protein Digestion Issues Can Lead to Swelling Fatigue and Constant Hunger

നമ്മുടെ ശരീരത്തിന് ആവശ്യമായ ഒരു ഘടകമാണ് പ്രോട്ടീന്‍. എന്നാല്‍ ദഹനം അങ്ങനെയല്ല. പലര്‍ക്കും പലരീതിയില്‍ ആയിരിക്കും. പലപ്പോഴും പ്രോട്ടിന്‍ ദഹിപ്പിക്കാന്‍ പ്രയാസമായിരിക്കും. വിദഗ്ധര്‍ പറയുന്നത് പ്രോട്ടീനുമായി ബന്ധപ്പെട്ട നിരവധി ദഹനപ്രശ്‌നങ്ങളുണ്ടെന്നാണ്. 
നിങ്ങളുടെ ശരീരത്തില്‍ പ്രോട്ടിന്‍ ശരിയായ രീതിയില്‍ ദഹിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പല പ്രശ്‌നങ്ങളും നേരിടേണ്ടി വരും.

നിങ്ങളുടെ കാലുകള്‍, പാദങ്ങള്‍, കൈകള്‍ എന്നിവയില്‍ നീര്‍ വീക്കം ഉണ്ടെങ്കില്‍ നിങ്ങളുടെ ശരീരത്തിന് പ്രോട്ടീന്‍ ശരിയായ രീതിയില്‍ ദഹിപ്പിക്കാന്‍ കഴിയാതെ വരുന്നു എന്നാണ്. പ്രോട്ടീന്‍ നിങ്ങളുടെ ശരീരത്തില്‍ ഇന്ധനം പോലെ പ്രവര്‍ത്തിക്കുകയാണ്. കലോറിയുടെ മൂന്നുറവിടങ്ങളില്‍ ഒന്നാണിത്. എന്നാല്‍ നിങ്ങളുടെ ശരീരത്തിന് ശരിയായ രീതിയില്‍ പ്രോട്ടീന്‍ ദഹിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ക്കു വേണ്ട പ്രോട്ടീന്‍ ലഭിക്കുകയില്ല.

 

neeru2.jpg

ഇത് വീണ്ടും വീണ്ടും നിങ്ങളെ ഭക്ഷണം കഴിപ്പിക്കാന്‍ ഇടയാക്കും. നിങ്ങള്‍ക്ക് എപ്പോഴും വിശപ്പനുഭവപ്പെടുകയും ചെയ്യും. പ്രോട്ടീനിന്റെ അഭാവം ഉണ്ടാവുകയാണെങ്കില്‍ നിങ്ങളുടെ ദേഹത്തെ മുറിവുകള്‍ ഉണങ്ങാനും സമയമെടുക്കും. മാത്രമല്ല വ്യായാമങ്ങള്‍ ചെയ്യാനും നിങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതാണ്. ഇതു മൂലം നിരന്തരമായി ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുന്നതാണ്. 

അതുപോലെ ആവശ്യത്തിനു വെള്ളം നിങ്ങള്‍ കുടിക്കാതിരുന്നാല്‍ അല്ലെങ്കില്‍ അത് സ്വയം നഷ്ടപ്പെട്ടു പോവുന്നുണ്ടെങ്കിലും അല്ലെങ്കില്‍ നിങ്ങളുടെ ശരീരം മൂത്രത്തിലൂടെയോ വിയര്‍പ്പിലൂടെയോ പുറന്തള്ളുന്നതിനു പകരം നിലവിലുള്ളത് നിലനിര്‍ത്തുന്നതാണ്.

 

neewq.jpg

ഇതും നീര്‍വീക്കത്തിനു കാരണമാവും. അതുകൊണ്ട് തന്നെ നീര്‍വീക്കം ഒഴിവാക്കാന്‍ എല്ലാദിവസവും നിങ്ങള്‍ നിങ്ങളുടെ ശരീരത്തിനാവശ്യമായ വെള്ളം കുടിക്കേണ്ടതാണ്. ശരീരത്തില്‍ നല്ല രക്തമല്ലെങ്കില്‍ അത് ആ വ്യക്തിയുടെ കാലുകള്‍ ഉള്‍പ്പെടെയുള്ള താഴത്തെ ഭാഗങ്ങളില്‍ വീക്കത്തിനു കാരണമായേക്കാം. 


കഴിക്കേണ്ടത് സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ 

നിങ്ങളുടെ കാലുകളിലോ മറ്റോ വീക്കം കണ്ടെത്തിയാല്‍ പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വര്‍ധിപ്പിക്കുക. ഇത് നിങ്ങളുടെ രക്തസമ്മര്‍ദ്ദം ആരോഗ്യകരമായ നിലയില്‍ നിലനിര്‍ത്തുകയും കാലുകളിലെ വീക്കം ഉണ്ടാക്കുന്ന വെള്ളം കെട്ടിനില്‍ക്കുന്നത് തടയുകയും ചെയ്യുന്നു. നിങ്ങളുടെ ഭക്ഷണക്രമത്തില്‍ നിയന്ത്രണങ്ങള്‍ ഇല്ലെങ്കില്‍ പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കാവുന്നതാണ്. 

 

kall.jpg

വാഴപ്പഴവും ഓറഞ്ചും തക്കാളിയും പിസ്തയും മധുരക്കിഴങ്ങും ചീരയും പാലും പയറും സാല്‍മണ്‍ ഫിഷും ഒക്കെ നിങ്ങള്‍ക്കു കഴിക്കാവുന്നതാണ്. പാല്‍ കുടിക്കുമ്പോള്‍ കൊഴുപ്പ് കുറഞ്ഞവ കുടിക്കാവുന്നതാണ്. സോഡയ്ക്കു പകരം ഓറഞ്ചു ജ്യൂസും ഉള്‍പ്പെടുത്താം. 

വ്യായാമം

കാലുകളില്‍ നീര്‍വീക്കമുണ്ടെങ്കില്‍ വ്യായാമം ചെയ്യുന്നത് വളരെ നല്ലതാണ്. പേശികളെ സജീവമായി നിലനിര്‍ത്താനും ശരീരത്തിലുടനീളം രക്തയോട്ടം ഉണ്ടാവാനും ഇത് സഹായിക്കും. ദീര്‍ഘനേരം ഇരിക്കുന്നതും നില്‍ക്കുന്നതും ഇത്തരക്കാര്‍ ഒഴിവാക്കണം. ഇടയ്ക്കിടെ നടക്കാനും കാലുകള്‍ നീട്ടി വയ്ക്കാനും മറക്കരുത്. ഇത് കാലുകളിലെയും പാദങ്ങളിലെയും വീക്കമകറ്റുന്നതാണ്.  

 

foo.jpg

 

വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍

കാലുകളില്‍ നീര്‍ക്കെട്ടുണ്ടെങ്കില്‍ ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കാതിരിക്കുക. അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക. കാലുകളില്‍ നീരുണ്ടെങ്കിലും ടൈറ്റായ ചെരിപ്പുകളോ ഷൂസോ ധരിക്കുന്നതും ഒഴിവാക്കുക. പുറത്തു പോകുമ്പോള്‍ ഫഌറ്റ് സാന്‍ഡലുകള്‍ ധരിക്കാവുന്നതാണ്. 

കാലുകളിലെ നീര്‍വീക്കം ബുദ്ധിമുട്ടുണ്ടാക്കുന്നവയാണ്. ഇത് ദൈനംദിന കാര്യങ്ങള്‍ക്കും ബുദ്ദിമുട്ടാവാം. വേദനയും അസ്വസ്ഥതയും ഉണ്ടാവുകയും ചെയ്യാം. അതുകൊണ്ട് തന്നെ എന്തെങ്കിലും ചെയ്യുന്നതിനു മുമ്പ് ഒരു ഡോക്ടറെ സമീപിക്കുന്നത് വളരെ നല്ലതാണ്. 

 

Problems Caused by Improper Protein Digestion

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈൽ-ഇറാൻ സംഘർഷം: വെടിനിർത്തലിനും ആണവ ചർച്ചകൾക്കും ആഹ്വാനം ചെയ്ത് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി 

International
  •  11 hours ago
No Image

ഇസ്‌റാഈല്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇറാന്‍

International
  •  12 hours ago
No Image

മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേഴ്‌സ് നടത്തിയ യുവാവിന് തടവും നാടുകടത്തലും വിധിച്ച് ദുബൈ കോടതി

uae
  •  12 hours ago
No Image

കമ്പനിയുടെ മനുഷ്യത്വരഹിതമായ കർശന തൊഴിൽ നിയമങ്ങൾ; കണ്ണാടി നോക്കിയാലും, ക്ലോക്ക് നോക്കിയാലും പിഴ; ചൈനീസ് കമ്പനിക്കെതിരെ രൂക്ഷ വിമർശനം

International
  •  12 hours ago
No Image

ഇറാൻ പരമോന്നത നേതാവിനെ ഇപ്പോൾ കൊല്ലില്ല പക്ഷേ ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാം: ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

International
  •  12 hours ago
No Image

ഇറാന്റെ ആകാശം പൂർണമായി എന്റെ നിയന്ത്രണത്തിൽ: അവകാശ വാദവുമായി ട്രംപ്

International
  •  13 hours ago
No Image

കണ്ണൂർ നഗരത്തിൽ 56 പേരെ കടിച്ച് ഭീതി പടർത്തിയ തെരുവുനായ ചത്തനിലയിൽ

Kerala
  •  13 hours ago
No Image

യുഎഇയില്‍ ജീവനക്കാര്‍ കൂട്ടത്തോടെ ജോലി ഉപേക്ഷിക്കുന്നതിനു പിന്നിലെ പ്രധാന കാരണമിത്

uae
  •  13 hours ago
No Image

ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ഇസ്റാഈൽ

International
  •  13 hours ago
No Image

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്തു നഗരങ്ങളില്‍ ആദ്യ മൂന്നും ഗള്‍ഫ് രാജ്യങ്ങളില്‍; ആദ്യ പത്തില്‍ 4 ജിസിസി രാജ്യങ്ങളിലെ ആറു നഗരങ്ങള്‍

uae
  •  13 hours ago