HOME
DETAILS

ഇറാനിൽ സർക്കാരിനെതിരെ ജനങ്ങളെ തെരുവിലിറക്കുകയാണ് ഇസ്റാഈലിന്റെ ലക്ഷ്യം; വിപരീത ഫലമെന്ന് വിദഗ്ധർ 

  
June 17 2025 | 13:06 PM

Israel Aims to Incite Iranians Against Government Experts Say It Backfired

 

തെഹ്റാൻ: ഇറാന്റെ ആണവ കേന്ദ്രങ്ങൾ മാത്രമല്ല, ആശുപത്രികളും പാർപ്പിട സമുച്ചയങ്ങളും ലക്ഷ്യമിട്ട് ഇസ്റാഈൽ നടത്തുന്ന ആക്രമണങ്ങൾ ഇറാനിയൻ ജനതയെ ഒന്നിപ്പിക്കുകയാണെന്ന് വിദഗ്ധൻ. ഇറാനിൽ തെഹ്റാൻ ആസ്ഥാനമായുള്ള സെന്റർ ഫോർ മിഡിൽ ഈസ്റ്റ് സ്ട്രാറ്റജിക് സ്റ്റഡീസിലെ സീനിയർ റിസർച്ച് ഫെലോ അബാസ് അസ്ലാനി അൽ ജസീറയുമായി നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇസ്റാഈൽ ആക്രമണങ്ങളിലൂടെ ഇറാനിൽ കുഴപ്പങ്ങൾ സൃഷ്ടിക്കാനും ജനങ്ങളെ സർക്കാരിനെതിരെ തിരിക്കാനും ശ്രമിക്കുന്നു. എന്നാൽ, ഇത് ജനങ്ങളെ ഇസ്റാഈലിനെതിരെ ഒന്നിപ്പിക്കുകയും ശക്തമായ പ്രതികരണം ആവശ്യപ്പെടാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തു," അസ്ലാനി വ്യക്തമാക്കി.

പതിറ്റാണ്ടുകളായി ഉപരോധങ്ങളും കൊലപാതകങ്ങളും ഉൾപ്പെടെയുള്ള സമ്മർദ്ദങ്ങൾ ഇറാൻ നേരിട്ടിട്ടും, ആണവ പദ്ധതി ഉപേക്ഷിക്കാൻ അവർ തയ്യാറായിട്ടില്ലെന്ന് അസ്ലാനി ചൂണ്ടിക്കാട്ടി. "ആണവ പദ്ധതി ഉപേക്ഷിച്ചാൽ, ഭാവിയിൽ ഇതിലും വലിയ ആക്രമണങ്ങൾക്ക് ഇറാൻ വിധേയമാകുമെന്നാണ് തെഹ്റാൻ കരുതുന്നത്," അദ്ദേഹം പറഞ്ഞു.

അമേരിക്കയിൽ നിന്നുള്ള പരസ്പരവിരുദ്ധ സന്ദേശങ്ങൾ ഇറാന് പരിചിതമാണെന്നും അസ്ലാനി കൂട്ടിച്ചേർത്തു. "ഈ ആക്രമണങ്ങൾക്ക് ശേഷം അമേരിക്കയും പ്രസിഡന്റ് ട്രംപും ഇറാനിൽ നിന്ന് കൂടുതൽ വിട്ടുവീഴ്ചകൾ ആവശ്യപ്പെടുകയാണെങ്കിൽ, യുറേനിയം സമ്പുഷ്ടീകരണം പൂർണമായി നിർത്തണമെന്ന് ആവശ്യപ്പെട്ടാലും, ഇറാൻ അത് അംഗീകരിക്കില്ല," അദ്ദേഹം വ്യക്തമാക്കി.

ജോർജ്ജ് ബുഷിന്റെ ഭരണകാലത്ത് ഇറാൻ സമ്മർദ്ദം നേരിട്ടിട്ടും, ഇപ്പോൾ ആയിരക്കണക്കിന് നൂതന യന്ത്രങ്ങൾ ഉപയോഗിച്ച് ഗണ്യമായ അളവിൽ സമ്പുഷ്ട യുറേനിയം ഉൽപ്പാദിപ്പിക്കുന്നു," അസ്ലാനി പറഞ്ഞു. ട്രംപിന്റെ ലക്ഷ്യങ്ങൾ ആണവ പദ്ധതി ഇല്ലാതാക്കുകയാണെങ്കിൽ, അത് നേടാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈൽ-ഇറാൻ സംഘർഷം: വെടിനിർത്തലിനും ആണവ ചർച്ചകൾക്കും ആഹ്വാനം ചെയ്ത് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി 

International
  •  5 hours ago
No Image

ഇസ്‌റാഈല്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇറാന്‍

International
  •  6 hours ago
No Image

മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേഴ്‌സ് നടത്തിയ യുവാവിന് തടവും നാടുകടത്തലും വിധിച്ച് ദുബൈ കോടതി

uae
  •  6 hours ago
No Image

കമ്പനിയുടെ മനുഷ്യത്വരഹിതമായ കർശന തൊഴിൽ നിയമങ്ങൾ; കണ്ണാടി നോക്കിയാലും, ക്ലോക്ക് നോക്കിയാലും പിഴ; ചൈനീസ് കമ്പനിക്കെതിരെ രൂക്ഷ വിമർശനം

International
  •  6 hours ago
No Image

ഇറാൻ പരമോന്നത നേതാവിനെ ഇപ്പോൾ കൊല്ലില്ല പക്ഷേ ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാം: ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

International
  •  6 hours ago
No Image

ഇറാന്റെ ആകാശം പൂർണമായി എന്റെ നിയന്ത്രണത്തിൽ: അവകാശ വാദവുമായി ട്രംപ്

International
  •  7 hours ago
No Image

കണ്ണൂർ നഗരത്തിൽ 56 പേരെ കടിച്ച് ഭീതി പടർത്തിയ തെരുവുനായ ചത്തനിലയിൽ

Kerala
  •  7 hours ago
No Image

യുഎഇയില്‍ ജീവനക്കാര്‍ കൂട്ടത്തോടെ ജോലി ഉപേക്ഷിക്കുന്നതിനു പിന്നിലെ പ്രധാന കാരണമിത്

uae
  •  7 hours ago
No Image

ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ഇസ്റാഈൽ

International
  •  7 hours ago
No Image

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്തു നഗരങ്ങളില്‍ ആദ്യ മൂന്നും ഗള്‍ഫ് രാജ്യങ്ങളില്‍; ആദ്യ പത്തില്‍ 4 ജിസിസി രാജ്യങ്ങളിലെ ആറു നഗരങ്ങള്‍

uae
  •  7 hours ago