HOME
DETAILS

ആരോഗ്യത്തിന് ഹാനികരം; എട്ടു രാജ്യങ്ങളില്‍ നിന്നുള്ള കോഴി ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഒമാന്‍

  
Shaheer
June 17 2025 | 13:06 PM

Oman Bans Poultry Imports from 8 Countries Over Health Concerns

മസ്‌കത്ത്: പൊതുജനാരോഗ്യവും മൃഗസംരക്ഷണ സുരക്ഷയും ഉറപ്പാക്കാന്‍, എട്ട് രാജ്യങ്ങളില്‍നിന്നുള്ള പക്ഷികളുടെയും കോഴി ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതി ഒമാന്‍ നിരോധിച്ചു. കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം പുറപ്പെടുവിച്ച 144/2025 മന്ത്രിതല പ്രമേയം പ്രകാരം, ഏഷ്യ, യൂറോപ്പ്, തെക്കേ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലെ പക്ഷികള്‍, അവയുടെ ഉല്‍പ്പന്നങ്ങള്‍, ഡെറിവേറ്റീവുകള്‍ എന്നിവ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത് വിലക്കി. വെറ്ററിനറി മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നിരോധനം ഉടന്‍ പ്രാബല്യത്തില്‍ വരും.

നിരോധനം ബാധിക്കുന്ന പ്രദേശങ്ങള്‍: ഓസ്‌ട്രേലിയയിലെ വിക്ടോറിയ, ലൈബീരിയയിലെ ബോങ് കൗണ്ടി, തുര്‍ക്കിയിലെ കെയ്‌സേരി, തായ്‌വാനിലെ ചാങ്ഹുവ, ചിയായി, ടൈനാന്‍, യുന്‍ലിന്‍, പോളണ്ടിലെ മസോവിയ, വാര്‍മിയന്‍മസൂറിയ, പോമറേനിയ, ഗ്രേറ്റര്‍ പോളണ്ട്, ബ്രസീലിലെ റിയോ ഗ്രാന്‍ഡെ ഡോ സുള്‍, അല്‍ബേനിയയിലെ ഡൂറസ്, ഫിലിപ്പൈന്‍സിലെ പമ്പംഗ, കാമറൈന്‍സ് സുര്‍.

2004ലെ റോയല്‍ ഡിക്രി 45/2004ലെയും 2008ലെ മന്ത്രിതല പ്രമേയം 107/2008ലെയും നിയമ പ്രകാരമാണ് പുതിയ തീരുമാനം. മൃഗസംരക്ഷണ അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച്, മൃഗങ്ങളില്‍നിന്ന് പകരുന്ന രോഗങ്ങള്‍ തടയുന്നതിനാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഔപചാരിക ഉത്തരവിലൂടെ നിരോധനം പിന്‍വലിക്കുന്നതുവരെ ഇത് നിലനില്‍ക്കും.

വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഫോര്‍ അനിമല്‍ ഹെല്‍ത്തിന്റെ (WOAH) ടെറസ്ട്രിയല്‍ അനിമല്‍ ഹെല്‍ത്ത് കോഡ് പ്രകാരം, ഹീറ്റ് ട്രീറ്റ്‌മെന്റോ സംസ്‌കരണമോ നടത്തിയ പക്ഷി ഉല്‍പ്പന്നങ്ങള്‍ക്കും ഡെറിവേറ്റീവുകള്‍ക്കും ഇളവുകള്‍ ലഭിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Oman has banned the import of poultry products from eight countries due to rising health concerns. The decision aims to prevent the spread of avian diseases and protect public health.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാണാതായിട്ട് ആറ് ദിവസം; ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുന നദിയിൽ കണ്ടെത്തി

National
  •  4 days ago
No Image

മഹ്ബൂലയിലെ റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി; ആർക്കും പരുക്കുകളില്ല

Kuwait
  •  4 days ago
No Image

തേങ്ങ മോഷണം പെരുകുന്നു; കോഴിക്കോട് കേര കർഷകർ പ്രതിസന്ധിയിൽ, സിസിടിവി വെച്ചിട്ടും രക്ഷയില്ല

Kerala
  •  5 days ago
No Image

ട്രാഫിക് നിയമ ലംഘനം; 2,000 റിയാൽ വരെ പിഴ ഈടാക്കുമെന്ന് സഊദി

Saudi-arabia
  •  5 days ago
No Image

താത്കാലിക വി സി നിയമന വിവാദം: സർക്കാർ ഉന്നയിച്ചത് ശരിയെന്ന് തെളിഞ്ഞു; ഗവർണർക്കെതിരായ ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു

Kerala
  •  5 days ago
No Image

പശുവിനെ പീഡിപ്പിച്ചതായി പരാതി; പോലീസ് അന്വേഷിച്ചെത്തിയപ്പോൾ ഉദ്യോ​ഗസ്ഥർക്ക് നേരെ വെടിവെപ്പ്; ഏറ്റുമുട്ടലിൽ യുവാവിനെ കീഴടക്കി പോലീസ്

National
  •  5 days ago
No Image

ആംബുലന്‍സിന് വഴി മുടക്കി; ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി

Kerala
  •  5 days ago
No Image

വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസിന് ഒരു വർഷത്തെ പരിധി നിശ്ചയിച്ച് സഊദി അറേബ്യ

Saudi-arabia
  •  5 days ago
No Image

ഗവർണർക്ക് ഹൈക്കോടതിയിൽ കനത്ത തിരിച്ചടി: താത്കാലിക വിസി നിയമനത്തിന് അധികാരമില്ല; രണ്ട് വി സിമാർ പുറത്തേക്ക്

Kerala
  •  5 days ago
No Image

യുഎഇ കാലാവസ്ഥ: ഷാർജയിലും, ഖോർഫക്കനിലും , ഫുജൈറയിലും നേരിയ മഴ

uae
  •  5 days ago