HOME
DETAILS

രാവിലെ എഴുന്നേറ്റയുടന്‍ വെറും വയറ്റില്‍ വാഴപ്പഴം കഴിക്കാമോ..? എന്തായിരിക്കും കാരണം.. !

  
June 18 2025 | 06:06 AM

Is Eating Banana on an Empty Stomach in the Morning Good or Bad

രാവിലെ ഉണരുമ്പോള്‍ തന്നെ വിശക്കുന്നുണ്ടെങ്കില്‍ മിക്കവരും വെറും വയറ്റില്‍ വാഴപ്പഴം കഴിക്കുന്നത് കാണാം. ചിലര്‍ ചായക്കൊപ്പം പഴുത്ത പഴമോ അല്ലെങ്കില്‍ പുഴുങ്ങിയ പഴമോ കഴിക്കും. ഇത് ഗുണമോ ദോഷമോ? എന്നാല്‍ രാവിലെ തന്നെ നമ്മുടെ കാലിവയറില്‍ അത് കഴിക്കുന്നത് ശരിയാണോ? നോക്കാം. 

പലരും വാഴപ്പഴം ഒരു സൂപ്പര്‍ഫുഡായിട്ടാണ് കാണുന്നത്. അതേസമയം ചിലര്‍ക്ക് ഗ്യാസ്, അസിഡിറ്റി അല്ലെങ്കില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാന്‍ ഒക്കെ ഇതു കാരണമാകുമെന്ന് പറയപ്പെടുന്നു. അതിനാല്‍, വാഴപ്പഴം വെറും വയറ്റില്‍ കഴിക്കുന്നത് ശരിയാണോ തെറ്റാണോ എന്നും ഏതൊക്കെ സാഹചര്യങ്ങളില്‍ അത് നിങ്ങള്‍ക്ക് ഗുണവും ദോഷവും ആകാമെന്നും പരിശോധിക്കാം. 

 

benana2.jpg


 
വാഴപ്പഴം പൊട്ടാസ്യം, മഗ്നീഷ്യം, ഫൈബര്‍, വിറ്റാമിന്‍ ബി6 എന്നിവയാല്‍ സമ്പന്നമാണ്. ശരീരത്തിന് ഊര്‍ജം നല്‍കുന്നതിനുള്ള മികച്ച സ്രോതസുമാണിത്. പ്രത്യേകിച്ച് ശരീരത്തിന് ഏറ്റവും കൂടുതല്‍ ഇന്ധനം ആവശ്യമുള്ള സമയമാണ് രാവിലെ ഉണര്‍ന്നുവരുന്ന സമയം. അതുകൊണ്ട് തന്നെ ഇത് വെറും വയറ്റില്‍ കഴിച്ചാല്‍ ചിലരില്‍ ഗ്യാസ്, വയര്‍ വീര്‍ക്കല്‍ അല്ലെങ്കില്‍ അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു.

പെട്ടെന്നുള്ള ഊര്‍ജം 

വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത പഞ്ചസാര (ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ്) എന്നിവ ശരീരത്തിന് പെട്ടെന്ന് ഊര്‍ജം നല്‍കുന്നവയാണ്. അതുകൊണ്ട് തന്നെ ഇത് വ്യായാമത്തിന് മുമ്പുള്ള ഒരു മികച്ച ലഘുഭക്ഷണവുമാണ്. 

നിങ്ങളുടെ വയറിന് ദഹനശക്തിയുണ്ടെങ്കില്‍ വാഴപ്പഴം കഴിക്കുന്നത് കൊണ്ട് നിങ്ങള്‍ക്ക് ദോഷം ഉണ്ടാവില്ല. വാഴപ്പഴം രാവിലെ കഴിക്കുന്നത് നല്ലൊരു ഓപ്ഷനാണ്. 

 

pazaa3.jpg

വാഴപ്പഴത്തോടൊപ്പം മറ്റെന്തെങ്കിലും ചേര്‍ത്തു കഴിക്കുന്നവരുമുണ്ട്. തൈര്, ഓട്‌സ് അല്ലെങ്കില്‍ നട്‌സ് എന്നിവയുമായി ചേര്‍ത്ത് വാഴപ്പഴം കഴിക്കുന്നത് നിങ്ങളുടെ വയറ്റില്‍ കുറഞ്ഞ രീതിയില്‍ സ്വാധീനം ചെലുത്തുകയും പോഷക സന്തുലിതാവസ്ഥ നിലനിര്‍ത്തുകയും ചെയ്യുന്നു. 


എപ്പോഴാണ് ദോഷമാകുന്നത്?

വയറ്റില്‍ അസിഡിറ്റി അല്ലെങ്കില്‍ ഗ്യാസ് പ്രശ്‌നമുണ്ടെങ്കില്‍, ഒഴിഞ്ഞ വയറ്റില്‍ വാഴപ്പഴം കഴിക്കുന്നത് പ്രശ്‌നം വര്‍ധിപ്പിക്കുന്നതാണ്. ഉയര്‍ന്ന ഗ്ലൈസെമിക് സൂചികയുള്ള ഒരു പഴമാണ് വാഴപ്പഴം. ഇത് രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമാകുന്നതാണ്. അതിനാല്‍ പ്രമേഹമോ ഇന്‍സുലിന്‍ അസന്തുലിതാവസ്ഥയോ ഉള്ളവരാണെങ്കില്‍ വെറും വയറ്റില്‍ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. 

രാവിലെ ആദ്യം കഴിക്കുന്നത് വാഴപ്പഴം മാത്രമാണെങ്കില്‍ അതിനുശേഷം കൂടുതല്‍ നേരം ഒന്നും കഴിക്കാതിരുന്നാല്‍ ശരീരത്തിന് ആവശ്യമായ സമീകൃത പോഷകാഹാരം ലഭിക്കുന്നതല്ല. നിങ്ങള്‍ക്ക് വാഴപ്പഴം രാവിലെ കഴിക്കാന്‍ ഇഷ്ടമാണെങ്കില്‍ അത് മാത്രം കഴിക്കരുത്. തൈരോ നിലക്കടലയോ വെണ്ണയോ ഓട്‌സോ നട്‌സോ ചേര്‍ത്ത് കഴിക്കാവുന്നതാണ്. ഇതിന് പഞ്ചസാരയുടെ പ്രഭാവം ഉണ്ടാകില്ല. 

 

mathru.jpg

പോഷകസമൃദ്ധമായ പഴമാണ് വാഴപ്പഴം. വെറും വയറ്റില്‍ ഇത് കഴിക്കുന്നത് എല്ലാവര്‍ക്കും നല്ലതല്ല. നിങ്ങള്‍ക്ക് ദഹനപ്രശ്‌നമൊന്നുമില്ലെങ്കില്‍ വെറും വയറ്റില്‍ കഴിക്കാവുന്നതാണ്.  പ്രമേഹം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ജാഗ്രതയും ആവശ്യമാണ്. 


പഴം കേടാവാതിരിക്കാന്‍ എന്താണ് ചെയ്യേണ്ടത്

പഴങ്ങള്‍ പഴുത്തുകഴിഞ്ഞാല്‍ പിന്നെ എളുപ്പത്തില്‍ കേടുവരുന്നതു കാണാം. പഴത്തിന്റെ തൊലി കറുത്തുപോയാല്‍ പോലും പഴം കഴിക്കാത്തവരാണ് അധിക മലയാളികളും. ഇത് നിറം മാറാതെയും കേടുവരാതെയുമിരിക്കാന്‍ എന്താണ് ചെയ്യേണ്ടത്?  

ഒരു പ്ലാസ്റ്റിക് കവറെടുത്ത് അതില്‍ പഴത്തിന്റെ തണ്ട് മാത്രം പൊതിഞ്ഞുവയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ ഇതില്‍ നിന്ന് എത്തിലീന്‍ വാതകം പുറന്തള്ളുന്നത് മന്ദഗതിയിലാകുന്നതാണ്. 

 

pazaa3.jpg



മറ്റുപഴ വര്‍ഗങ്ങളും എത്തിലീന്‍ വാതകം പുറംതള്ളുന്നതു കൊണ്ട് തന്നെ പഴത്തെ അതിനടുത്തൊന്നും വയ്ക്കാതെ മാറ്റി വേണം വയ്ക്കാന്‍. ഇനി പഴങ്ങള്‍ മുറിച്ചുവയ്ക്കുകയാണെങ്കില്‍ അവ കേടാവാതിരിക്കാന്‍ നാരങ്ങനീര് മുക്കിവച്ചാല്‍ മതിയാകും. 

പഴം കേടുവരാതിരിക്കാന്‍ നാരങ്ങയ്ക്കു പകരമായി വിനാഗിരിയും ഉപയോഗിക്കാവുന്നതാണ്. പഴം തൂക്കിയിടുന്നതും കേടുവരാതിരിക്കാന്‍ നല്ലതാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ നല്ല വായുസഞ്ചാരം ലഭിക്കുന്നതാണ്. പഴുത്ത പഴങ്ങളുപയോഗിച്ച് പലതരത്തിലുള്ള പലഹാരങ്ങളും പായസവുമൊക്കെ റെഡിയാക്കാവുന്നതുമാണ്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷം: അമേരിക്ക ഇടപെടണോ എന്ന വിഷയത്തില്‍ തീരുമാനം രണ്ടാഴ്ചക്കകം; വൈറ്റ് ഹൗസ്

International
  •  11 hours ago
No Image

കോഴിക്കോട് ഈങ്ങാപ്പുഴയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; രണ്ട് പേർക്ക് പരുക്ക്

Kerala
  •  12 hours ago
No Image

അഹമ്മദാബാദ് വിമാനദുരന്തം; മരിച്ച 215 പേരെ ഡിഎൻഎ പരിശോധയിൽ തിരിച്ചറിഞ്ഞു; 198 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി

National
  •  12 hours ago
No Image

കോഹ്‍ലിയെയും രോഹിത്തിനെയുമല്ല! ഇന്ത്യൻ ടീം ഏറ്റവുമധികം മിസ്സ് ചെയ്യുക അവനെയാണ്: സച്ചിൻ

Cricket
  •  12 hours ago
No Image

ബന്ദിപ്പൂരിൽ ആടുകളെ മേയ്ക്കാന്‍ പോയ യുവതി കടുവയുടെ ആക്രമണത്തിൽ മരിച്ചു

National
  •  13 hours ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; അമേരിക്ക സൈനിക ഇടപെടൽ നടത്തിയാൽ അനന്തരഫലങ്ങള്‍ പ്രവചിക്കാനാകാത്തവിധം ​ഗുരുതരമാകും, മുന്നറിയിപ്പുമായി റഷ്യ

International
  •  13 hours ago
No Image

നിലമ്പൂർ വിധിയെഴുതി; പോളിങ്ങ് ശതമാനത്തിൽ കുറവ് 73.26

Kerala
  •  14 hours ago
No Image

ഏഷ്യയിൽ ഒന്നാമനാവാൻ സുവർണാവസരം; ബുംറയുടെ കണ്മുന്നിലുള്ളത് ലോക റെക്കോർഡ്

Cricket
  •  14 hours ago
No Image

പണം അധികം മുടക്കാം, ആ 'ലക്കിസീറ്റ്' വേണം; വിശ്വാസ് കുമാര്‍ രമേഷ് ഇരുന്ന 11എ സീറ്റിന് യാത്രക്കാര്‍ക്കിടയില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നതായി യുഎഇയിലെ ട്രാവല്‍ ഏജന്‍സികള്‍

uae
  •  14 hours ago
No Image

കനത്ത മഴ; കോട്ടയം ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(20-6-2025) അവധി

Kerala
  •  14 hours ago