With another person killed in today’s wild elephant attack in Mundur, the death toll from elephant attacks in Palakkad district has risen to three within a month. In addition to Edathunattukara native Ummar, who was killed on May 19, and Attappadi native Mallan, who was killed on May 31, today’s victim has been identified as Kumaran from Njarakkod. These tragic incidents highlight the failure of government efforts to prevent wildlife attacks.
HOME
DETAILS

MAL
പാലക്കാട് ജില്ലയിൽ ഒരുമാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് മൂന്ന് പേർ; മുണ്ടൂരിൽ മൃതദേഹം എടുക്കാതെ നാട്ടുകാരുടെ പ്രതിഷേധം
Muhammed Salavudheen
June 19 2025 | 04:06 AM

പാലക്കാട്: മുണ്ടൂരിൽ ഉണ്ടായ കാട്ടാന ആക്രമണത്തിൽ ഇന്ന് ഒരാൾ കൂടി കൊല്ലപ്പെട്ടതോടെ പാലക്കാട് ജില്ലയിൽ ഒരു മാസത്തിനിടെ ആനയുടെ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. മെയ് 19 ന് കൊല്ലപ്പെട്ട എടത്തുനാട്ടുകര സ്വദേശി ഉമ്മർ, മെയ് 31 ന് കൊല്ലപ്പെട്ട അട്ടപ്പാടി സ്വദേശി മല്ലൻ എന്നിവർക്ക് പുറമെയാണ് ഇന്ന് ഞാറക്കോട് സ്വദേശി കുമാരൻ കൂടി കൊല്ലപ്പെട്ടത്. വന്യജീവി ആക്രമണം തടയാനുള്ള സർക്കാർ ശ്രമങ്ങൾ എല്ലാം പാഴാണെന്ന് തെളിയിക്കുന്നതാണ് ഈ ദാരുണ സംഭവങ്ങൾ.
ഇന്ന് പുലർച്ചെ 3.30നായിരുന്നു ഞാറക്കോട് സ്വദേശി കുമാരൻ (61) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മൂത്രമൊഴിക്കാനായി വീട്ടുമുറ്റത്തേക്ക് എത്തിയ കുമാരനെ കാട്ടാന ആക്രമിക്കുകയായിരുന്നു. എന്നാൽ സംഭവത്തിന് ശേഷവും ആന ഇപ്പോഴും ജനവാസ മേഖലയിൽ തന്നെ തുടരുകയാണ്. ആനയെ മയക്കുവെടി വെക്കാനോ ഉൾക്കാട്ടിലേക്ക് തുരത്താനോ ഉള്ള നടപടികൾ ഇതുവരെ നടന്നിട്ടില്ല. ഇതേപ്രദേശത്ത് രണ്ട് മാസം മുമ്പ് കയറാങ്കോട് അലൻ എന്ന യുവാവും കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
ആക്രമണം തുടർക്കഥയായതോടെ പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം നടക്കുകയാണ്. കളക്ടർ എത്താതെ മൃതദേഹം മാറ്റാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ. പ്രദേശത്ത് റെയിൽ ഫൈൻസിങ് ഒരുക്കണമെന്നും നാട്ടുകാർ ആവശ്യം ഉന്നയിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഉറപ്പ് ലഭിക്കാതെ പിരിഞ്ഞ് പോകില്ലെന്ന് പറഞ്ഞ് പ്രതിഷേധം തുടരുകയാണ്. അതിനുശേഷം മാത്രം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയുള്ളുവെന്നാണ് നിലപാട്.
2017ൽ ഉത്തരവായിട്ടും ഉദ്യോഗസ്ഥർ ഇതുവരെ റെയിൽ ഫെൻസിംഗ് സ്ഥാപിച്ചില്ലെന്ന് നാട്ടുകാർ ആരോപിച്ചു. പ്രദേശത്ത് സ്ഥിരമായി കാട്ടാന എത്തുന്നുണ്ടെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ കൃത്യമായി പ്രവർത്തിക്കുന്നില്ലെന്നുമാണ് നാട്ടുകാരുടെ ആക്ഷേപം. അതേസമയം, ഞാറക്കോട് പ്രദേശത്തെത്തിയ കാട്ടാനയെ ഇന്നലെ കാട് കയറ്റിയിരുന്നുവെന്നും പുലർച്ചയോടെ ആന തിരികെയെത്തുകയുമായിരുന്നെന്ന് പാലക്കാട് ഡിഎഫ്ഒ ജോസഫ് തോമസ് പ്രതികരിച്ചു. കൊല്ലപ്പെട്ട കുമാരൻ വനംവകുപ്പിന്റെ മുൻ താത്കാലിക വാച്ചറായിരുന്നുവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി
Kerala
• 3 days ago
പാകിസ്ഥാന് തിരിച്ചടി: പഞ്ചസാര സബ്‌സിഡിക്കെതിരെ ഐഎംഎഫ്, 7 ബില്യൺ ഡോളർ വായ്പാ കരാർ അപകടത്തിലെന്ന് മുന്നറിയിപ്പ്
National
• 3 days ago
പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റ് ക്ലർക്ക് സർവീസിൽ നിന്ന് പുറത്ത്
Kerala
• 3 days ago
ദുബൈ മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ; മിർദിഫിൽ താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടലുകൾ പ്രഖ്യാപിച്ച് ആർടിഎ
uae
• 3 days ago
2025-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യക്കാർക്ക് ഓൺലൈൻ തട്ടിപ്പുകളിൽ 7,000 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്
National
• 3 days ago
18 ബീച്ചുകളുടെ വികസന പദ്ധതിയുമായി ഖത്തർ; ആദ്യ ഘട്ടത്തിൽ എട്ട് ബീച്ചുകളുടെ പുനരുദ്ധാരണം
qatar
• 3 days ago
കാലിഫോർണിയയിലെ നടപ്പാതയിൽ മനുഷ്യ ചർമ്മത്തോട് സാദൃശ്യമുള്ള ടെഡി ബിയർ; അന്വേഷണം പാതിവഴിയിൽ
International
• 3 days ago
ബിടെക്, എംബിഎ ബിരുദധാരികൾ; മികച്ച വരുമാനമുള്ള ജോലിക്കാർ; കൊച്ചിയിൽ യുവതിയുൾപ്പെടെ നാല് പേരിൽ നിന്ന് പിടികൂടിയത് മാരക ലഹരിമരുന്നുകൾ
Kerala
• 3 days ago
മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ദോഹയിൽ നിന്നെത്തിയ ഇന്ത്യൻ വനിതയിൽ നിന്ന് പിടിച്ചെടുത്തത് 62 കോടിയോളം വിലവരുന്ന കൊക്കെയ്ൻ
qatar
• 3 days ago
ഹജ്ജ് 2026: തീർത്ഥാടകർക്കുള്ള സേവനം മെച്ചപ്പെടുത്താൻ പുതിയ സംവിധാനം ആരംഭിച്ച് യുഎഇ
uae
• 3 days ago
'പാകിസ്താൻ റിപ്പബ്ലിക് പാർട്ടി': പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ഇമ്രാൻ ഖാന്റെ മുൻ ഭാര്യ
International
• 3 days ago
ബലാത്സംഗ കേസുകളിൽ മുൻകൂർ ജാമ്യത്തിന് മുമ്പ് ഇരയുടെ വാദം കേൾക്കണം: സുപ്രീം കോടതി
National
• 3 days ago
കുവൈത്ത് അംഘാരയിലെ വെയർഹൗസിൽ തീപിടുത്തം; കാരണം വ്യക്തമല്ല, അന്വേഷണം ആരംഭിച്ചു
Kuwait
• 3 days ago
വിപഞ്ചികയുടെ ആത്മഹത്യ: അമ്മ ഷൈലജയുടെ ആവശ്യം അംഗീകരിച്ച് കോൺസുലേറ്റ്; കുഞ്ഞിന്റെ സംസ്കാരം മാറ്റിവച്ചു
International
• 3 days ago
ഗസ്സയിലെ ദുരിതാശ്വാസ കേന്ദ്രങ്ങൾക്ക് നേരെ ഇസ്റാഈൽ ആക്രമണം: 875 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി യുഎൻ റിപ്പോർട്ട്
International
• 3 days ago
ഇന്ത്യയുടെ സമ്പന്നമായ തെരുവ് ഭക്ഷണ സംസ്കാരത്തെ ഒറ്റപ്പെടുത്തുകയോ, ലക്ഷ്യം വയ്ക്കുകയോ ചെയ്യുന്നില്ല; സമൂസ, ജിലേബി എന്നിവയിൽ മുന്നറിയിപ്പ് ലേബലുകൾ ഇല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
National
• 3 days ago
സുരക്ഷിതമല്ലാത്ത ഡെലിവറി മോട്ടോർസൈക്കിളുകൾക്കെതിരെ കർശന നടപടി സ്വീകരിച്ച് ആർടിഎ; നടത്തിയത് 1,000-ത്തിലധികം പരിശോധനകൾ
uae
• 3 days ago
സൈന്യത്തെ അപമാനിച്ചെന്ന ആരോപണം; രാഹുല് ഗാന്ധിക്ക് ജാമ്യം അനുവദിച്ച് കോടതി
National
• 3 days ago
കുവൈത്തിലെ പുതിയ ഗതാഗത നിയമം: 2025 ന്റെ ആദ്യ പകുതിയിൽ വാഹനാപകടങ്ങളിൽ മരിച്ചവരുടെ എണ്ണത്തിൽ കുറവ്
Kuwait
• 3 days ago
ഇലക്ട്രിക് വിപണിയിലേക്ക് ഒരു പുതിയ കമ്പനി കൂടി; വിയറ്റ്നാം കമ്പനി വിൻഫാസ്റ്റ് അടുത്ത മാസം മോഡലുകൾ പുറത്തിറക്കും
auto-mobile
• 3 days ago
ദുബൈയിൽ ഊബർ-ബൈഡു സഹകരണത്തോടെ ഓട്ടോണമസ് റോബോ ടാക്സികൾ ഉടൻ
uae
• 3 days ago