HOME
DETAILS

മാതാപിതാക്കളെ പരിചരിക്കാം; അബൂദബിയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഫ്‌ളെക്‌സിബിള്‍ വര്‍ക്ക് ടൈം

  
Shaheer
June 19 2025 | 05:06 AM

Abu Dhabi Government Introduces Flexible Work Hours for Employees to Care for Parents

അബൂദബി: മാതാപിതാക്കളെ പരിചരിക്കാനുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഫ്‌ളെക്‌സിബിള്‍ വര്‍ക്ക് ടൈം തിരഞ്ഞെടുക്കാം. മുതിര്‍ന്ന പൗരന്മാരുടെ പരിചരണം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു സംരഭത്തിന് തുടക്കമിട്ടതെന്ന് അധികൃതര്‍ പറഞ്ഞു.

ഫാമിലി ഡെവലപ്‌മെന്റ് ഫൗണ്ടേഷനും (എഫ്ഡിഎഫ്) ഗവണ്‍മെന്റ് എംപവര്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റും അബൂദബിയിലെ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുമായി സഹകരിച്ചാണ് പുതിയ ഫ്‌ളെക്‌സിബിള്‍ വര്‍ക്ക് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. പ്രായമായ മാതാപിതാക്കള്‍ക്ക് പ്രാഥമിക പരിചരണം നല്‍കുന്ന ഇമാറാത്തി ജീവനക്കാര്‍ക്ക് ഫ്‌ളെക്‌സിബിള്‍ ജോലി ക്രമീകരണങ്ങളുടെ പ്രയോജനം ലഭിക്കും. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആരംഭിച്ച 'ബറകത്‌ന' സംരംഭത്തിന്റെ ഭാഗമാണ് ഈ സേവനം.

കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളും പ്രൊഫഷണല്‍ ബാധ്യതകളും തമ്മിലുള്ള സന്തുലിതാവസ്ഥ കൈവരിക്കാന്‍ സഹായിച്ചുകൊണ്ട് പരിചരണം നല്‍കുന്നവരെ ശാക്തീകരിക്കുകയാണ് സംരംഭത്തിന്റെ ലക്ഷ്യം. മുതിര്‍ന്ന പൗരന്മാര്‍ക്ക് മികച്ച പരിചരണം ഉറപ്പാക്കുക, കുടുംബ ഐക്യം ശക്തിപ്പെടുത്തുക, പിന്തുണ നല്‍കുന്നതും പൊരുത്തപ്പെടാവുന്നതുമായ തൊഴില്‍ അന്തരീക്ഷത്തില്‍ മൊത്തത്തിലുള്ള ജീവിത നിലവാരം ഉയര്‍ത്തുക എന്നിവയാണ് മറ്റു ലക്ഷ്യങ്ങള്‍.

ഇമാറാത്തി കുടുംബങ്ങളെ പിന്തുണയ്ക്കുന്ന പ്രായോഗിക പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ട് പ്രായമായ പൗരന്മാരുടെ ക്ഷേമം മെച്ചപ്പെടുത്തുന്നതിനുള്ള അബൂദബി സര്‍ക്കാരിന്റെ വിശാലമായ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ തുടക്കം. ധാര്‍മ്മികമായ ഉത്തരവാദിത്തങ്ങള്‍ വളര്‍ത്തുന്നതിനും കുടുംബ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനും ജോലിയിലെ ഫ്‌ളെക്‌സിബിലിറ്റി ഉള്‍പ്പെടുത്തുന്നതിനുമുള്ള പ്രതിബദ്ധതയെ ഇത് പ്രതിഫലിപ്പിക്കുന്നു.

മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായുള്ള എഫ്ഡിഎഫിന്റെ പ്രതിബദ്ധത ഫാമിലി ഡെവലപ്‌മെന്റ് ഫൗണ്ടേഷന്റെ ഡയറക്ടര്‍ ജനറല്‍ മറിയം മുഹമ്മദ് അല്‍ റുമൈത്തി എടുത്തുപറഞ്ഞു. അവരുടെ സാമൂഹികവും തൊഴില്‍പരവുമായ റോളുകള്‍ നിര്‍വഹിക്കുന്നതിനും വ്യക്തിപരവും തൊഴില്‍പരവും സാമൂഹികവുമായ ഉത്തരവാദിത്തങ്ങള്‍ സന്തുലിതമാക്കുന്നതിനും സ്ഥിരതയും ജീവിത നിലവാരവും ഉറപ്പാക്കാന്‍ വിപുലമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.

Government employees in Abu Dhabi can now choose flexible working hours to support and care for their parents, as part of a new family-friendly policy.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പന്തളത്ത് വളർത്തുപൂച്ചയുടെ നഖം കൊണ്ട് ചികിത്സയിലിരിക്കേ 11കാരി മരിച്ച സംഭവം; മരണകാരണം പേവിഷബാധയല്ലെന്ന് പരിശോധനാഫലം

Kerala
  •  4 days ago
No Image

വല നശിക്കൽ തുടർക്കഥ, ലക്ഷങ്ങളുടെ നഷ്ടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ

Kerala
  •  4 days ago
No Image

വനിതാ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം; സഊദിയിൽ സ്ത്രീകൾക്ക് മാത്രമായുള്ള റൈഡ് ഓപ്ഷൻ ആരംഭിക്കാൻ ഊബർ

latest
  •  4 days ago
No Image

സുഹൃത്തിന് അയച്ച കത്ത് റോഡരികിൽ മാലിന്യമായി കണ്ടെത്തി; കോഴിക്കോട് സ്വദേശിനിക്ക് കളമശ്ശേരി നഗരസഭയുടെ 5000 രൂപ പിഴ ഒടുക്കാൻ നോട്ടീസ്

Kerala
  •  4 days ago
No Image

2025 സെപ്റ്റംബർ ഒന്ന് മുതൽ വിസ് എയർ അബൂദബിയിലെ എല്ലാ വിമാനങ്ങളും നിർത്തലാക്കും; നീക്കം ചെലവ് നിയന്ത്രിക്കുന്നതിനും യൂറോപ്പിൽ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും

uae
  •  4 days ago
No Image

കാണാതായിട്ട് ആറ് ദിവസം; ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുന നദിയിൽ കണ്ടെത്തി

National
  •  4 days ago
No Image

മഹ്ബൂലയിലെ റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി; ആർക്കും പരുക്കുകളില്ല

Kuwait
  •  4 days ago
No Image

തേങ്ങ മോഷണം പെരുകുന്നു; കോഴിക്കോട് കേര കർഷകർ പ്രതിസന്ധിയിൽ, സിസിടിവി വെച്ചിട്ടും രക്ഷയില്ല

Kerala
  •  4 days ago
No Image

ട്രാഫിക് നിയമ ലംഘനം; 2,000 റിയാൽ വരെ പിഴ ഈടാക്കുമെന്ന് സഊദി

Saudi-arabia
  •  4 days ago
No Image

താത്കാലിക വി സി നിയമന വിവാദം: സർക്കാർ ഉന്നയിച്ചത് ശരിയെന്ന് തെളിഞ്ഞു; ഗവർണർക്കെതിരായ ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു

Kerala
  •  4 days ago