HOME
DETAILS

സമസ്ത നൂറാംവാർഷിക മഹാ സമ്മേളനം: സബ് കമ്മിറ്റികളുടെ കർമപദ്ധതികൾക്ക് അംഗീകാരം

  
June 19 2025 | 03:06 AM

Samastha Centennial Mahasammelanam Sub-Committees Action Plans Approved

 

കോഴിക്കോട്: 'ആദർശവിശുദ്ധി നൂറ്റാണ്ടുകളിലൂടെ' എന്ന പ്രമേയത്തിൽ 2026 ഫെബ്രുവരി 4 മുതൽ 8 വരെ കാസർകോട് കുണിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാംവാർഷിക മഹാസമ്മേളനത്തിന്റെ സംഘാടനത്തിനായി രൂപീകരിച്ച 15 സബ് കമ്മിറ്റികളുടെ കർമപദ്ധതികൾക്ക് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തിൽ ചേർന്ന സ്വാഗതസംഘ യോഗം അംഗീകാരം നൽകി.

പ്രോഗ്രാം, ഫിനാൻസ്, പബ്ലിസിറ്റി, മീഡിയ, സ്വീകരണം, രജിസ്‌ട്രേഷൻ, ക്യാംപ്, സ്റ്റേജ്, ലൈറ്റ് ആൻഡ് സൗണ്ട്, ഭക്ഷണം, സപ്ലിമെന്റ്, സുവനീർ, വെൽഫെയർ, ട്രാൻസ്‌പോർട്ട്, അക്കമഡേഷൻ, ലോ ആൻഡ് ഓർഡർ, എക്സ്‌പോ എന്നീ കമ്മിറ്റികൾ സമ്മേളനത്തിന്റെ വിജയത്തിനായി പ്രവർത്തിക്കും. ഓരോ കമ്മിറ്റിയും തയാറാക്കിയ കർമപദ്ധതികൾ കൺവീനർമാർ യോഗത്തിൽ അവതരിപ്പിച്ചു. ചർച്ചകൾക്ക് ശേഷം പദ്ധതികൾക്ക് യോഗം അംഗീകാരം നൽകി.

സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ യോഗം ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പ്രാർഥന നടത്തി. സമസ്ത ട്രഷറർ പി.പി ഉമ്മർ മുസ്‌ലിയാർ കൊയ്യോട് സ്വാഗതവും കോ-ഓർഡിനേറ്റർ കെ. മോയിൻകുട്ടി മാസ്റ്റർ നന്ദിയും പറഞ്ഞു.

സമസ്ത വൈസ് പ്രസിഡന്റ് എം.പി കുഞ്ഞിമുഹമ്മദ് മുസ്‌ലിയാർ നെല്ലായ, സെക്രട്ടറി കെ. ഉമർ ഫൈസി മുക്കം, മുശാവറ അംഗങ്ങളായ കെ.ടി ഹംസ മുസ്‌ലിയാർ, കെ. ഹൈദർ ഫൈസി, എ.വി അബ്ദുറഹിമാൻ മുസ്‌ലിയാർ, പി.കെ ഹംസക്കുട്ടി മുസ്‌ലിയാർ ആദൃശേരി, വാക്കോട് മൊയ്തീൻകുട്ടി ഫൈസി, വി. മൂസക്കോയ മുസ്‌ലിയാർ, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, ബി.കെ അബ്ദുൽ ഖാദിർ മുസ്‌ലിയാർ ബംബ്രാണ, വി.എം അബ്ദൽ സലാം ബാഖവി, എം.എൽ.എമാരായ അഡ്വ. പി.ടി.എ റഹീം, അഹമ്മദ് ദേവർകോവിൽ, സമസ്തയുടെ പോഷക സംഘടനകളുടെ ഭാരവാഹികൾ, വിദേശത്ത് സമസ്തയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നേതാക്കൾ, പ്രത്യേകം ക്ഷണിക്കപ്പെട്ടവർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

സമ്മേളന ഫണ്ടിന്റെ ഉദ്ഘാടനം എം.എസ് ബിൽഡേഴ്സ് ചെയർമാൻ എസ്.എ അബ്ദുൽ ഹക്കീം മാർ ചെങ്കള, പി.എം അബ്ദുൽ ലത്തീഫ് ഹാജി ബാംഗ്ലൂർ, അബ്ദുൽ സലാം ഹാജി സലാല എന്നിവരിൽനിന്ന് സംഭാവന സ്വീകരിച്ച് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ നിർവഹിച്ചു. മീഡിയ കമ്മിറ്റി തയാറാക്കിയ സമ്മേളന ആപ്പിന്റെ ലോഞ്ചിംഗും അദ്ദേഹം നടത്തി. ഈ മാസം 30നകം ജ൦ലാതല സ്വാഗതസംഘങ്ങൾ രൂപീകരിക്കാനും യോഗം തീരുമാനിച്ചു.

വിവിധ സബ് കമ്മിറ്റികളുടെ റിപ്പോർട്ടുകൾ വാക്കോട് മോയിൻകുട്ടി ഫൈസി, പി.എം അബ്ദുൽ സലാം ബാഖവി, സാബിഖ് അലി ശിഹാബ് തങ്ങൾ, അബ്ദുൽ മജീദ് ബാഖവി പ്രാവിൽ, അബ്ബാസ് ഹി കല്ലട്ര, എം.എച് മഹ്മൂദ് ചെങ്കള, സുബൈർ ഖാസിമി പടന്ന, ഫഖറുദ്ദീൻ തങ്ങൾ, ഒ.പി.എം അഷ്‌റഫ് മൗലവി, ഇർഷാദ് ഹുദവി, ഡോ. ഷഫീഖ് വൈ, അബ്ദുൽ ഹാം ഫൈസി മണ്ണാർക്കാട് എന്നിവർ അവതരിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷം: അമേരിക്ക ഇടപെടണോ എന്ന വിഷയത്തില്‍ തീരുമാനം രണ്ടാഴ്ചക്കകം; വൈറ്റ് ഹൗസ്

International
  •  11 hours ago
No Image

കോഴിക്കോട് ഈങ്ങാപ്പുഴയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; രണ്ട് പേർക്ക് പരുക്ക്

Kerala
  •  11 hours ago
No Image

അഹമ്മദാബാദ് വിമാനദുരന്തം; മരിച്ച 215 പേരെ ഡിഎൻഎ പരിശോധയിൽ തിരിച്ചറിഞ്ഞു; 198 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി

National
  •  12 hours ago
No Image

കോഹ്‍ലിയെയും രോഹിത്തിനെയുമല്ല! ഇന്ത്യൻ ടീം ഏറ്റവുമധികം മിസ്സ് ചെയ്യുക അവനെയാണ്: സച്ചിൻ

Cricket
  •  12 hours ago
No Image

ബന്ദിപ്പൂരിൽ ആടുകളെ മേയ്ക്കാന്‍ പോയ യുവതി കടുവയുടെ ആക്രമണത്തിൽ മരിച്ചു

National
  •  12 hours ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; അമേരിക്ക സൈനിക ഇടപെടൽ നടത്തിയാൽ അനന്തരഫലങ്ങള്‍ പ്രവചിക്കാനാകാത്തവിധം ​ഗുരുതരമാകും, മുന്നറിയിപ്പുമായി റഷ്യ

International
  •  12 hours ago
No Image

നിലമ്പൂർ വിധിയെഴുതി; പോളിങ്ങ് ശതമാനത്തിൽ കുറവ് 73.26

Kerala
  •  13 hours ago
No Image

ഏഷ്യയിൽ ഒന്നാമനാവാൻ സുവർണാവസരം; ബുംറയുടെ കണ്മുന്നിലുള്ളത് ലോക റെക്കോർഡ്

Cricket
  •  13 hours ago
No Image

പണം അധികം മുടക്കാം, ആ 'ലക്കിസീറ്റ്' വേണം; വിശ്വാസ് കുമാര്‍ രമേഷ് ഇരുന്ന 11എ സീറ്റിന് യാത്രക്കാര്‍ക്കിടയില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നതായി യുഎഇയിലെ ട്രാവല്‍ ഏജന്‍സികള്‍

uae
  •  14 hours ago
No Image

കനത്ത മഴ; കോട്ടയം ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(20-6-2025) അവധി

Kerala
  •  14 hours ago