HOME
DETAILS

വാര്‍ധക്യത്തിൽ അക്ഷരങ്ങളെ കൂട്ടുകാരിയാക്കി യശോദ‍| ഇന്ന് വായനാദിനം

  
Sabiksabil
June 19 2025 | 05:06 AM

Yashoda Befriends Letters in Old Age  Today is Reading Day

 

കോഴിക്കോട്: 'അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ പുസ്തകങ്ങളാണ് കുഞ്ഞ് യശോദയുടെ കൂട്ടുകാര്‍. ചിമ്മിനി വിളക്കിന്റെ വെളിച്ചത്തിലിരുന്ന് വായിക്കുമ്പോള്‍, 'പുസ്തകം തിന്നുതീര്‍ക്കേണ്ട കഴിക്കാന്‍ ഭക്ഷണമുണ്ടെന്ന അമ്മയുടെ സ്‌നേഹത്തില്‍ പൊതിഞ്ഞ ശാസന'  ഉയരും. വയസ് 65 ആയിട്ടും ഇപ്പോഴും പുസ്തകങ്ങള്‍ക്കൊപ്പം കൂട്ടുകൂടുന്ന ആ കൊച്ചു കുട്ടിതന്നെയാണ് യശോദ. ഇതിനിടയില്‍ മൂന്നു കവിതകളാണ് പ്രസിദ്ധീകരിച്ചത്. ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചതാകട്ടെ തന്റെ അറുപതാം വയസിലും. വായനയെ മറക്കുന്ന യുവ തലമുറയ്ക്ക് പ്രചോദനവും ആവേശവുമാവുകയാണ് ബാലുശേരി നിർമല്ലൂര്‍ സ്വദേശി യശോദ.

പ്രായത്തിന്റെ അവശതകള്‍ ഉണ്ടെങ്കിലും അതൊന്നും വായനയേയും എഴുത്തിനേയും ബാധിച്ചിട്ടില്ല. പുസ്തകങ്ങളുടെ വലിയൊരു നിരതന്നെ ഇന്ന് വീട്ടിലുണ്ട്. എഴുത്തുക്കാരിയായി അറിയപ്പെടണമെന്ന സ്വപ്നം വാര്‍ധക്യകാലത്ത് സാധ്യമായതിന്റെ സന്തോഷത്തിലാണ് യശോദയിപ്പോള്‍. സായന്തനത്തിന്റെ കണ്ണുനീര്‍ ആണ് ആദ്യ കവിതാസമാഹാരം. പുസ്തകം ഇറങ്ങിയപ്പോള്‍ ലഭിച്ച പിന്തുണ വീണ്ടും എഴുതാനുള്ള ഊര്‍ജ്ജം നല്‍കി. 

വൈകാതെ രണ്ടാമത്തെ കവിതാ സമാഹരമായ നിവേദ്യവും പുറത്തിറക്കി. അസ്മതിക്കാത്ത സൂര്യന്‍ എന്ന പേരിലാണ് മൂന്നാമത്തെ കവിതാ സമാഹാരം. കവിത എഴുത്തിനു പുറമെ പ്രദക്ഷിണ വഴിയില്‍ എന്ന ആല്‍ബത്തിനുവേണ്ടി പാട്ടും യശോദ രചിച്ചിട്ടുണ്ട്. കൂടാതെ തന്റെ തറവാട്ടിലുണ്ടായിരുന്ന കാവും അമ്പലവും മണ്‍മറഞ്ഞു പോയതിനെക്കുറിച്ച് കഥാപ്രസംഗവും എഴുതി. ഇനിയൊരു നോവല്‍ എഴുതി പ്രസിദ്ധീകരിക്കണമെന്നാണ് യശോദയുടെ ആഗ്രഹം.അതിനായുള്ള ഒരുക്കത്തിലാണ് അവര്‍. 1985 മുതൽ ബാലവാടി കൺവീനറും 1991 ൽ അങ്കണവാടി ഹെൽപ്പറുമായിരുന്നു. ഇതിനിടയിൽ  രണ്ടുവർഷത്തെ ലീവിൽ കേരളത്തിലും പുറത്തുമായി അനാഥ കുട്ടികൾക്കുവേണ്ടി ജോലി ചെയ്തു.  ജോലിയിൽ നിന്ന് വിരമിച്ച ശേഷം ഇപ്പോൾ സാഹിത്യത്തിൽ മുഴുകിയിരിക്കുകയാണ്. നിരവധി ആദരവുകളും ലഭിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലിവ്-ഇൻ പങ്കാളി ഭാവി വധുവിനോപ്പം താമസിക്കാനുള്ള ക്ഷണം നിരസിച്ചു; യുവതിയെ വിഷം കലർത്തിയ ശീതള പാനീയം നൽകി കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ

National
  •  2 days ago
No Image

അവധിക്കാലം ആഘോഷിക്കാന്‍ പോയ കുടുംബത്തിന്റെ വില്ല കൊള്ളയടിച്ചു; അഞ്ച് പേര്‍ക്ക് തടവുശിക്ഷ വിധിച്ച് കോടതി

uae
  •  2 days ago
No Image

ലഹരിക്കടിമയായ രോഗിക്ക് ഉയര്‍ന്നവിലയില്‍ മയക്കുമരുന്ന് വിറ്റു; നഴ്‌സിന് തടവുശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി

bahrain
  •  2 days ago
No Image

എറണാകുളത്ത് തീകൊളുത്തി ആത്മഹത്യ; ദമ്പതികളെ തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  2 days ago
No Image

യുഎസ് ടിആർഎഫിനെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചു; ലഷ്‌കർ മുരിദ്‌കെയിൽ നിന്ന് ബഹവൽപൂരിലേക്ക് താവളം മാറ്റുന്നു

International
  •  2 days ago
No Image

സോഷ്യല്‍ മീഡിയയിലൂടെ മറ്റൊരു സ്ത്രീയെ അപമാനിച്ചു; യുവതിക്ക് 30,000 ദിര്‍ഹം പിഴ ചുമത്തി കോടതി

uae
  •  2 days ago
No Image

മാവോയിസ്റ്റ് നേതാവ് രൂപേഷിന് ജീവപര്യന്തം; വ്യാജരേഖ കേസിൽ ശിവഗംഗ കോടതി വിധി

National
  •  2 days ago
No Image

തേവലക്കര സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ

Kerala
  •  2 days ago
No Image

നിയന്ത്രണം നഷ്ടപ്പെട്ട് കടലില്‍ കുടുങ്ങിയ കപ്പലില്‍ നിന്നും 14 പേരെ രക്ഷപ്പെടുത്തി യുഎഇ മാരിടൈം റെസ്‌ക്യൂ ടീം

uae
  •  2 days ago
No Image

'ഭാര്യക്ക് മറ്റൊരാളുമായി ബന്ധം'; മൂന്ന് വീഡിയോകളിൽ അവസാന ആഗ്രഹം പങ്കുവെച്ചു യുവാവ് ആത്മഹത്യ ചെയ്തു

National
  •  2 days ago