HOME
DETAILS

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷം; ദുബൈയിലേക്കുള്ള കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കിയേക്കുമെന്ന് മുന്നറിയിപ്പ്

  
Shaheer
June 19 2025 | 05:06 AM

Iran-Israel Conflict Warning Issued as More Dubai Flights Face Potential Cancellations

ദുബൈ: ഇറാന്‍-ഇസ്‌റഈല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് മിഡില്‍ ഈസ്റ്റിലെ പല രാജ്യങ്ങളും വ്യോമാതിര്‍ത്തി അടച്ചതു മൂലം ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള (DXB) വിമാനങ്ങള്‍ റദ്ദാക്കുന്നത് ഗണ്യമായി വര്‍ധിച്ചതായി ഫ്‌ലൈറ്റ്റ്റാഡര്‍24, ഫ്‌ലൈറ്റ്അവെയര്‍ എന്നിവയുടെ ഡാറ്റ വ്യക്തമാക്കുന്നു. ജൂണ്‍ 13 മുതല്‍ ആരംഭിച്ച പ്രതിസന്ധി ആഗോള വിമാന ഷെഡ്യൂളുകളെ പ്രതികൂലമായി ബാധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

റദ്ദാക്കലിന്റെ കാരണങ്ങള്‍

വ്യോമാതിര്‍ത്തി അടയ്ക്കുന്നത് വിമാനക്കമ്പനികളെ ദീര്‍ഘദൂര റൂട്ടുകള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതമാക്കുന്നു. ഇത് യാത്രാസമയം വര്‍ധിപ്പിക്കുകയോ, വിമാനങ്ങളുടെയും ജീവനക്കാരുടെയും ഷെഡ്യൂളുകളിലും തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു. ഇത് ഒഴിവാക്കാന്‍ പല വിമാനങ്ങളും സര്‍വീസുകള്‍ തന്നെ റദ്ദാക്കുകയാണ്.

സംഘര്‍ഷമില്ലാത്ത റൂട്ടുകളിലെ പ്രത്യാഘാതം

സംഘര്‍ഷ മേഖലയ്ക്ക് പുറത്തുള്ള രാജ്യങ്ങളില്‍ നിന്ന് ദുബൈയിലേക്കുള്ള വിമാനങ്ങളില്‍ റദ്ദാക്കല്‍ നിരക്ക് വര്‍ധിച്ചു. ഉദാഹരണത്തിന്, പാകിസ്ഥാനിലെ കറാച്ചി, ലാഹോര്‍, മുള്‍ട്ടാന്‍, ഇന്ത്യയില്‍ നിന്നുള്ള ചില റൂട്ടുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി വിമാനങ്ങളാണ് ജൂണ്‍ 7 മുതല്‍ റദ്ദാക്കപ്പെട്ടിട്ടുള്ളത്. പ്രതിസന്ധിക്ക് മുമ്പ് 5% ആയിരുന്ന റദ്ദാക്കല്‍ നിരക്ക് ഇപ്പോള്‍ ഏകദേശം 20% ആയി ഉയര്‍ന്നു.

യൂറോപ്പില്‍ നിന്നുള്ള വിമാനങ്ങള്‍

യൂറോപ്പില്‍ നിന്നുള്ള വിമാനങ്ങളെ കാര്യമായി ബാധിക്കപ്പെട്ടിട്ടില്ലെങ്കിലും, ഇസ്താംബുള്‍ പോലുള്ള ഹബ്ബുകളില്‍ നിന്നുള്ള റൂട്ടുകളില്‍ 5-10% റദ്ദാക്കല്‍ നിരക്ക് രേഖപ്പെടുത്തി. ഇത് സാധാരണ 1-3 ശതമാനമായിരുന്നു. 

ആഗോള വ്യോമമേഖലയിലെ ആഘാതം

ഇറാന്‍, ഇറാഖ്, ജോര്‍ദാന്‍, ഇസ്‌റാഈല്‍ എന്നിവിടങ്ങളിലെ വ്യോമാതിര്‍ത്തി അടച്ചത് ഏഷ്യ, യൂറോപ്പ്, ഗള്‍ഫ് എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന റൂട്ടുകളെ തടസ്സപ്പെടുത്തി. ഇതിനാല്‍, വിമാനങ്ങള്‍ വൈകുകയോ റദ്ദാകുകയോ ചെയ്യുന്നു.

വേനല്‍ക്കാല യാത്രാ തിരക്ക്

വേനല്‍ക്കാല യാത്രാ തിരക്കിനിടെ, റൂട്ട് മാറ്റാനുള്ള ശേഷി പരിമിതമാണ്. ഇതിനാല്‍, വിമാനക്കമ്പനികള്‍ ദീര്‍ഘദൂര, ഉയര്‍ന്ന ഡിമാന്‍ഡ് റൂട്ടുകള്‍ക്ക് മുന്‍ഗണന നല്‍കുന്നു. ഇത് പാകിസ്ഥാന്‍, ഇന്ത്യ, യൂറോപ്പിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സെക്കന്‍ഡറി റൂട്ടുകളുടെ റദ്ദാക്കലിന് കാരണമാകുന്നു.

യുഎഇയിലേക്ക് യാത്ര ചെയ്യുന്നവര്‍ വിമാന ഷെഡ്യൂളുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും അപ്‌ഡേറ്റ്‌സ് കൃത്യമായി അറിയാന്‍ ശ്രമിക്കുകയും ചെയ്യണം.

Amid escalating Iran-Israel tensions, authorities warn of more flight cancellations to Dubai. Travelers are urged to check schedules and stay updated on advisories.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന് കൂടുതൽ ശിക്ഷ നൽകണമെന്ന ആവശ്യം അപ്പീൽ കോടതി തള്ളി, ശിക്ഷ 20 വർഷം തന്നെ

Saudi-arabia
  •  2 days ago
No Image

പന്തിനെ ഒരിക്കലും ആ ഇതിഹാസവുമായി താരതമ്യം ചെയ്യരുത്: അശ്വിൻ

Cricket
  •  2 days ago
No Image

'എവിടെ കണ്ടാലും വെടിവെക്കുക' പ്രതിഷേധക്കാര്‍ക്കെതിരെ ക്രൂരമായ നടപടിക്ക് ശൈഖ് ഹസീന ഉത്തരവിടുന്നതിന്റെ ഓഡിയോ പുറത്ത്

International
  •  2 days ago
No Image

"സഹേൽ" ആപ്പ് വഴി എക്സിറ്റ് പെർമിറ്റ്: വ്യാജ വാർത്തകളെ തള്ളി കുവൈത്ത് മാൻപവർ അതോറിറ്റി

Kuwait
  •  2 days ago
No Image

അവൻ മെസിയെക്കാൾ കൂടുതകൾ ബാലൺ ഡി ഓർ നേടും: മുൻ ബാഴ്സ താരം

Football
  •  2 days ago
No Image

രാജസ്ഥാനിൽ വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണു; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ അപകടം

National
  •  2 days ago
No Image

ഗവൺമെന്റിന്റെ പ്രകടനം വിലയിരുത്താൻ പുതിയ സംവിധാനം; പുത്തൻ മാറ്റവുമായി യുഎഇ 

uae
  •  2 days ago
No Image

ലാറയുടെ 400 റൺസിന്റെ റെക്കോർഡ് തകർക്കാൻ ആ ഇന്ത്യൻ താരത്തിന് കഴിയുമായിരുന്നു: ബ്രോഡ്

Cricket
  •  2 days ago
No Image

ചില രാജ്യക്കാർക്ക് ആജീവനാന്ത ഗോൾഡൻ വിസ അനുവദിച്ചെന്ന വാർത്തകൾ തെറ്റ്; പ്രാദേശിക, അന്തർദേശീയ മാധ്യമങ്ങൾ പ്രചരിപ്പിച്ച റിപ്പോർട്ടുകൾ നിഷേധിച്ച് യുഎഇ

uae
  •  2 days ago
No Image

കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  2 days ago