HOME
DETAILS

ഖത്തറിൽ ഫാമിലി വിസയിൽ കഴിയുന്നവർക്ക് ജോലി ചെയ്യാം: ഈ വ്യവസ്ഥകൾ പാലിക്കണം | Qatar Family Visa

  
Web Desk
June 19 2025 | 05:06 AM

Those on family visas in Qatar can work head of the Employment Contracts Department explains the conditions

ദോഹ: ഖത്തറില്‍ ഫാമിലി വിസയിൽ കഴിയുന്നവര്‍ക്ക് രാജ്യത്ത് വ്യവസ്ഥകളോടെ തൊഴില്‍ ചെയ്യാൻ നിലവിലെ നിയമങ്ങൾ അനുവദിക്കുന്നുണ്ട്. ഇതിനു ചില നടപടിക്രമങ്ങളും മറ്റും പാലിക്കേണ്ടതുണ്ട്. തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയാണ് ഫാമിലി വിസയിൽ കഴിയുന്നവര്‍ തൊഴില്‍ മേഖലയില്‍ പ്രവേശിക്കാനുള്ള നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കേണ്ടത്. ഇതുവഴി ഖത്തറിൽ ഫാമിലി വിസയിൽ എത്തിയ ആർക്കും ജോലി ചെയ്യാൻ അനുമതി ലഭിക്കും. ഫാമിലി വിസയിലെത്തി രാജ്യത്ത് കഴിയുന്നവരെ ജോലിക്കെടുക്കാന്‍ സഹായിക്കുകയും വിദേശത്തു നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് എളുപ്പമാക്കുകയും ആണ് പുതിയ സേവനത്തിലൂടെ ലക്ഷ്യമിടുന്നത്. 

 

എന്താണ് ഫാമിലി റെസിഡൻസ് വിസ

ഖത്തറിൽ ദീർഘകാല താമസത്തിനായി വിദേശ തൊഴിലാളിക്ക് ഭാര്യയും കുട്ടികളും ഉൾപ്പെടെയുള്ള അടുത്ത കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യാൻ അനുവദിക്കുന്ന രേഖയാണ് ഫാമിലി റെസിഡൻസ് വിസ. ശിശുക്കൾ ഉൾപ്പെടെ ഓരോ കുടുംബാംഗവും ഖത്തറിൽ താമസിക്കുന്നതിന് വ്യക്തിഗത റെസിഡൻസ് വിസഎടുക്കേണ്ടതുണ്ട്. എന്നാൽ കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യാൻ തൊഴിൽ, ശമ്പളം, താമസം തുടങ്ങിയ യോഗ്യതാ ആവശ്യകതകൾ പ്രവാസി തൊഴിലാളി പാലിക്കണം. സാക്ഷ്യപ്പെടുത്തിയ വിവാഹ സർട്ടിഫിക്കറ്റുകൾ, കുട്ടികളുടെ ജനന സർട്ടിഫിക്കറ്റുകൾ എന്നിവയുൾപ്പെടെയുള്ള അവശ്യ രേഖകളും അപേക്ഷകർ സമർപ്പിക്കണം. 

എങ്ങനെ അപേക്ഷിക്കാം

മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ലേബര്‍ മാര്‍ക്കറ്റ് എന്‍ട്രി സേവനത്തിനുള്ള അപേക്ഷ സമര്‍പ്പിച്ചോ, മന്ത്രാലയത്തില്‍ നിന്ന് പ്രത്യേക വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിച്ചോ ആണ് അനുമതി തേടേണ്ടത്. അപേക്ഷിക്കും മുൻപ് താഴെയുള്ള വ്യവസ്ഥകൾ പാലിക്കണം.

* ഖത്തറിലെ ലോക്കൽ

മൊബൈല്‍ ഫോണ്‍ നമ്പര്‍ അപേക്ഷകന്റെ പേരിലായിരിക്കണം

* റെസിഡന്‍സി പെര്‍മിറ്റ് (ഇഖാമ) സാധുവായിരിക്കണം.

* ദേശീയ വിലാസത്തിലുള്ള രജിസ്‌ട്രേഷന്‍ വേണം 

* തൊഴിലുടമ തൊഴില്‍ നിയമം പാലിക്കണം 

 തൊഴിലുടമക്കും തൊഴിലാളിക്കും ഇതിനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയും. അപേക്ഷ അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യാം. അപേക്ഷ അംഗീകരിക്കപ്പെട്ടാല്‍ കരാര്‍ അംഗീകരിക്കുന്ന പ്രക്രിയ പൂർത്തിയാക്കണം. ഫീസ് അടച്ച ശേഷം ആഭ്യന്തര മന്ത്രാലയത്തിന്റെ അന്തിമ അനുമതി കൂടി തേടണം. ആഭ്യന്തര മന്ത്രാലയമാണ് ഫാമിലി വിസ തൊഴില്‍ വിസയാക്കി മാറ്റാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക.

Click here to apply

Those on family visas in Qatar can work, head of the Employment Contracts Department explains the conditions. Application for a special work permit (sponsorship of their families, Gulf citizen, permanent residence, investor, other)Work Permits Department - Companies (E-Service)

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജൂലൈ ഒന്ന് മുതൽ സഊദിയിൽ പുതിയ ഭക്ഷ്യ ലേബലിംഗ് നിയമങ്ങൾ പ്രാബല്യത്തിൽ

Saudi-arabia
  •  2 hours ago
No Image

സമ്മര്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഗോള്‍ഡന്‍; യുഎഇയിലെ എല്ലാ ഷോറൂമുകളിലും മൂന്നാഴ്ച നീളുന്ന വന്‍ ഓഫറുകള്‍ | Malabar Gold & Diamonds Golden Summer Offers

uae
  •  2 hours ago
No Image

കണ്ണൂരിലെ റസീനയുടെ ആത്മഹത്യ: സദാചാര പൊലിസിങ് നടന്നെന്ന് പൊലിസ്, ഇല്ലെന്നും കാരണം ആൺസുഹൃത്തെന്നും കുടുംബം

Kerala
  •  3 hours ago
No Image

ദുബൈ നിരത്തുകളില്‍ ഇനി ഓടുക യൂറോപ്യന്‍ മാനദണ്ഡപ്രകാരമുള്ള പരിസ്ഥിതി സൗഹൃദ ബസ്സുകള്‍; 1.1 ബില്യണ്‍ ദിര്‍ഹമിന്റെ വമ്പന്‍ കരാറില്‍ ഒപ്പുവച്ച് ആര്‍ടിഎ 

auto-mobile
  •  3 hours ago
No Image

ആക്‌സിയം 4; തുടരുന്ന അനിശ്ചിതത്വം; വിക്ഷേപണം വീണ്ടും മാറ്റി

National
  •  4 hours ago
No Image

സ്‌കൂൾ ഉച്ചഭക്ഷണ മെനു; അപ്രായോഗികമെന്ന് അധ്യാപകരും പാചകത്തൊഴിലാളികളും

Kerala
  •  4 hours ago
No Image

നിലമ്പൂരിൽ പ്രതീക്ഷപ്പുറമുള്ള പോളിങ്; വിജയ പ്രതീക്ഷ കണക്ക് കൂട്ടി മുന്നണികൾ

Kerala
  •  4 hours ago
No Image

ക്വാറികൾക്ക് അനുമതി നൽകിയത് കാലാവധി കഴിഞ്ഞ വന്യജീവി ബോർഡ് 

Kerala
  •  4 hours ago
No Image

തിരൂരില്‍ കൈകുഞ്ഞിനെ ഒന്നര ലക്ഷത്തിന് വിറ്റ സംഭവം; അമ്മയുള്‍പ്പെടെ അഞ്ച് പ്രതികള്‍ റിമാന്‍ഡില്‍

Kerala
  •  5 hours ago
No Image

വിമാനത്താവളത്തിന് തടസ്സമാകുന്ന കെട്ടിടങ്ങള്‍ പൊളിക്കും, 60 ദിവസം മുമ്പ് നോട്ടീസ് നല്‍കും; കേന്ദ്രസര്‍ക്കാര്‍ കരട് നിയമം പുറത്തിറക്കി

National
  •  5 hours ago