റെന്റ് എ കാര്‍ മാഫിയയുടെ ഭീഷണിയില്‍ യുവാവ് ആത്മഹത്യ ചെയ്ത സംഭവം; പ്രധാനപ്രതി പിടിയില്‍
മഞ്ചേരി: റെന്റ് എ കാര്‍ മാഫിയയുടെ ഭീഷണിയെത്തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രധാന പ്രതി പിടിയില്‍. കഴിഞ്ഞ 31ന് മേച്ചേരി മുഹമ്മദ് അന്‍സാജ് ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ആത്മഹത്യാ കുറിപ്പില്‍ നിന്നാണ് പ്രതിയുടെ വിവരം ലഭിച്ചത്. മരിച്ച അന്‍സാജ് ഏകദേശം 20 ഓളം വാഹനങ്ങള്‍ നിയാസിന്റെ കൈവശം വാടകക്ക് കൊടുത്തിരുന്നു. ഈ വാഹനങ്ങള്‍ അന്‍സാജ് അറിയാതെ ബാംഗ്ലൂര്‍, കോയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിയാസ് പണയം വെച്ചിരുന്നു. പിന്നീട് വാഹനങ്ങള്‍ തിരിച്ച് ചോദിച്ചപ്പോള്‍ ഇയാള്‍ ആത്മഹത്യ ചെയ്തതിന്റെ തലേ ദിവസം വീട്ടില്‍ തുറക്കല്‍ സ്വദേശിയും നിരവധി ക്രിമിനല്‍ കേസിലെ പ്രതിയും ഗുണ്ടയുമായ മുസ്തഫ കമാലിനെയും കൂട്ടി പോയി ഭീഷണിപ്പെടുത്തിയതിലാണ് അന്‍സാജ് ആത്മഹത്യ ചെയ്തത്. നിയാസിനെ ചോദ്യം ചെയ്തതില്‍ ഏകദേശം 50 ഓളം വാഹനങ്ങള്‍ ഇത്തരത്തില്‍ പണയപ്പെടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. നിരവധി പരാതികളാണ് ഇയാളെ പിടികൂടിയതറിഞ്ഞ് മഞ്ചേരി സ്റ്റേഷനില്‍ കിട്ടിയത്. നിയാസിനെ പിടിച്ചതറിഞ്ഞ് കമാല്‍ ഒളിവിലാണ്.
കമാലിന്റ പേരില്‍ മഞ്ചേരി സ്റ്റേഷനില്‍ അഞ്ചോളം കേസുകള്‍ ഉണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. മഞ്ചേരി സി.ഐ ബിജുവിന്റെ നേതൃത്വത്തില്‍ മഞ്ചേരി എസ്.ഐ കൈലാസ്‌നാഥ് സ്‌ക്വാഡ് അംഗങ്ങളായ ഉണ്ണികൃഷ്ണന്‍, ശ്രീകുമാര്‍, ശശി കുണ്ടറക്കാട്, പി.സഞ്ജീവ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."