
വഴിക്കടവില്‍ പ്രതീക്ഷിച്ച വോട്ട് ആര്യാടന് ലഭിച്ചില്ല; എല്‍ഡിഎഫ് ഭരിക്കുന്ന പോത്തുകല്ല് പഞ്ചായത്തില്‍ യുഡിഎഫിന് നേട്ടം

മലപ്പുറം: വോട്ടെണ്ണലിന്റെ തുടക്കംമുതല്‍ ആര്യാടന് ഷൗക്കത്ത് ബഹുദൂരം മുന്നിലെത്തിയെങ്കിലും മുന്നണിയുടെ ഉരുക്കുകോട്ടയായ വഴിക്കടവില്‍ പ്രതീക്ഷിച്ച വോട്ട് ലഭിക്കാനാകാതെ യുഡിഎഫ്. വഴിക്കടവ് പഞ്ചായത്തില്‍ ഏകദേശം മൂവായിരം വോട്ടുകളുടെ ലീഡാണ് യുഡിഎഫ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ 1,449 വോട്ടുകളുടെ ലീഡേ ഇവിടെ ലഭിച്ചുള്ളൂ. പഞ്ചായത്തില്‍ ആദ്യ റൗണ്ട് കഴിയുമ്പോള്‍ 419 വോട്ടുകളുടെ ലീഡാണ് യുഡിഎഫിന് ലഭിച്ചത്. രണ്ടാം റൗണ്ട് കഴിയുമ്പോള്‍ ലീഡ് 1239 ആയി. മൂന്നാം റൗണ്ടില്‍ 230 വോട്ടുകളുടെ ലീഡും നേടിയതോടെയാണ് വഴിക്കടവിലെ ആകെ വോട്ട് 1449 ആയത്. ഇനി മൂത്തേടം പഞ്ചായത്താണ് എണ്ണാനുള്ളത്. മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രമായ മൂത്തേടത്ത് ലീഡ് ഉയര്‍ത്താമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്. അതേസമയം, ആദ്യം എണ്ണിയ യുഡിഎഫ് ഭരിക്കുന്ന മൂന്ന് പഞ്ചായത്തിലും മുന്നണി കരുത്ത് കാട്ടിയതിനൊപ്പം എല്‍ഡിഎഫ് ഭരിക്കുന്ന പോത്ത് കല്ല് പഞ്ചായത്തിലും യുഡിഎഫ് വന്‍ നേട്ടം കൊയ്തു.
അമരമ്പലം, കരുളായി, മൂത്തേടം തുടങ്ങിയ പഞ്ചായത്തുകള്‍ ഫലത്തില്‍ നിര്‍ണായക പങ്കുവഹിക്കും. 2021ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വര്‍ 1492 വോട്ടിന്റെ ഭൂരിപക്ഷം നേടിയ അമരമ്പലം പഞ്ചായത്തില്‍ ഇത്തവണ ഇതിലും വലിയ ലീഡ് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നു. കരുളായി പഞ്ചായത്തില്‍ 2021ല്‍ 1446 വോട്ടിന്റെ ലീഡ് ലഭിച്ചിരുന്നു. സ്വരാജിന്റെ സ്ഥാനാര്‍ഥിത്വം ഇവിടെ 100 വോട്ടിന്റെ അധിക ലീഡ് നേടുമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടല്‍. പോത്തുകല്ല്, നിലമ്പൂര്‍ നഗരസഭ എന്നിവിടങ്ങളിലും എല്‍ഡിഎഫിന് ലീഡ് ലഭിക്കുമെന്നാണ് വിലയിരുത്തല്‍.
അതേസമയം,പോസ്റ്റല്‍ ബാലറ്റ് എണ്ണിത്തുടങ്ങിയതുമുതല്‍ ആധിപത്യം തുടര്‍ന്ന യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത് ഒരുഘട്ടത്തിലും ലീഡ് കൈവിടാതെ മുന്നേറുകയായിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി അന്‍വറും ആദ്യ റൗണ്ടുകള്‍ എണ്ണിത്തുടങ്ങുമ്പോള്‍ ഇരുമുന്നണികളുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ച് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
നിലവില്‍ 5036 വോട്ടിന് യുഡിഎഫിന്റെ ആര്യാടന് ഷൗക്കത്ത് ലീഡ് ചെയ്യുകയാണ്. ആറ് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായി. ഏഴാം റൗണ്ടിലേക്ക് കടന്നു. വഴിക്കടവ് പഞ്ചായത്തിലെ വോട്ടുകള്‍ എണ്ണി പൂര്‍ത്തിയായപ്പോള്‍ യുഡിഎഫ് വ്യക്തമായ ലീഡ് നേടി. മൂത്തേടം പഞ്ചായത്തിലെ വോട്ടുകള്‍ എണ്ണുമ്പോള്‍ അവിടെയും ലീഡ് യുഡിഎഫിന് ഒപ്പമാണ്
ലീഡ്: 5036
യുഡിഎഫ്: ആര്യാടന് ഷൗക്കത്ത് : 24229
എല്‍ഡിഎഫ്: എം സ്വരാജ്: 19472
സ്വതന്ത്രന്: പി.വി അന്‍വര്‍: 7777
എന്‍ഡിഎ: മോഹന്‍ ജോര്‍ജ്ജ്: 2786
Despite being far ahead, the UDF failed to get the expected votes at the crossroads.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മധ്യപൂര്‍വേഷ്യയിലെ അമേരിക്കയുടെ ഏറ്റവും വലിയ സൈനികതാവളം; അറിയാം അല്‍ ഉബൈദ് വ്യോമതാവളത്തെക്കുറിച്ച്
qatar
• 19 hours ago
ഇറാനിലെ സുരക്ഷാ ആശങ്കകൾ: ഇറാനിൽ നിന്ന് ജീവനക്കാരെ നീക്കം ചെയ്യാൻ ഐക്യരാഷ്ട്രസഭ തീരുമാനം
International
• 19 hours ago
ശരീരത്തിൽ ആഴത്തിലുള്ള മുറിവുകൾ: യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്; പെൺസുഹൃത്തിന്റെ ഭർത്താവ് കസ്റ്റഡിയിൽ
Kerala
• 19 hours ago
ജൂലൈ ഒന്ന് മുതൽ ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിക്കും: തത്കാൽ ബുക്കിങ്ങിന് ആധാർ വെരിഫിക്കേഷൻ നിർബന്ധം
National
• 20 hours ago
'ഉറക്കം നഷ്ടപ്പെട്ട കുട്ടികള്‍, ഉച്ചത്തിലുള്ള ശബ്ദങ്ങള്‍': ഇറാന് ആക്രമണം ഖത്തറിലെ പ്രിയപ്പെട്ടവരെ ഭയപ്പെടുത്തിയെന്ന് യുഎഇ പ്രവാസികള്‍
uae
• 20 hours ago
'ആര്‍ക്കുമുന്നിലും തലകുനിക്കാത്ത രാജ്യം, ആത്മാഭിമാനവും ധൈര്യവും എന്തെന്ന് ഇന്ത്യ ഇറാനെ കണ്ട് പഠിക്കണം' സഞ്ജയ് റാവത്ത്
National
• 20 hours ago
ഖത്തറിലെ യുഎസ് താവളത്തിന് നേരെ ഇറാൻ മിസൈൽ ആക്രമണം: ഇന്നലെ ഇന്ത്യൻ പ്രവാസികൾ നേരിട്ടത് ഭീതിയുടെ രാത്രി
International
• 20 hours ago
സഊദിയിൽ സന്ദർശക വിസ പുതുക്കാൻ പോയ മലയാളി കുടുംബം അപകടത്തിൽപെട്ടു: മകൾ മരിച്ചു
Saudi-arabia
• 20 hours ago
തെഹ്റാന് മേല്‍ ശക്തമായ ആക്രമണത്തിന് ഉത്തരവിട്ട് ഇസ്റാഈല്‍ പ്രതിരോധമന്ത്രി; വെടിനിര്‍ത്തല്‍ ലംഘിച്ചിട്ടില്ലെന്ന് ഇറാന്
International
• 21 hours ago
കള്ളപ്പണം വെളുപ്പിക്കല്‍ നിയമം ലംഘിച്ചു; എക്സ്ചേഞ്ച് ഹൗസിന് 2 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തി യുഎഇ സെന്‍ട്രല്‍ ബാങ്ക്
uae
• 21 hours ago
ഇറാന്റെ ഖത്തര്‍ ആക്രമണത്തിനു പിന്നാലെ ജീവനക്കാര്‍ക്ക് 'വര്‍ക്ക് ഫ്രം ഹോം' ഓപ്ഷനുമായി യുഎഇയിലെ കമ്പനികള്‍
uae
• 21 hours ago
കാൻസർ ബാധിതയായ 60 വയസ്സുകാരിയെ മാലിന്യ കൂമ്പാരത്തിൽ ഉപേക്ഷിച്ച് പേരക്കുട്ടി
National
• 21 hours ago
ഇറാൻ-ഇസ്റാഈൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിനു പിന്നാലെ ദുബൈയിലെ സ്വർണ വിലയിൽ ഇടിവ്; വാങ്ങാൻ അനുയോജ്യ സമയമെന്ന് വിദഗ്ധർ
uae
• a day ago
ഇറാന് തൊടുത്തത് 19 മിസൈലുകള്‍; ആക്രമണം വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടെ, അപ്രതീക്ഷിതമെന്നും ഖത്തര്‍
qatar
• a day ago
യുദ്ധത്തിന്റെ കൊടും ഭീകരത: ജീവൻ നിലനിർത്താൻ സഹ സൈനികനെ കൊന്ന് മൃതദേഹം ഭക്ഷിച്ച റഷ്യൻ സൈനികനെ മരിച്ച നിലയിൽ കണ്ടെത്തി
International
• a day ago
വിപണിയിലും പ്രതീക്ഷ നല്കി വെടിനിര്‍ത്തല്‍; സ്വര്‍ണവിലയില്‍ വന്‍ ഇടിവ്
Business
• a day ago
സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് തിരിച്ചടി; ജോലിക്കാരെ നിയമിക്കുമ്പോൾ പ്രധാന തസ്തികകളിൽ സ്വദേശികൾക്ക് മുൻഗണന നൽകണമെന്ന് ഷാർജ ഭരണാധികാരി
uae
• a day ago
ലണ്ടൻ-മുംബൈ എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാർക്കും ക്രൂവിനും ദേഹാസ്വാസ്ഥ്യം: ഭക്ഷ്യ വിഷബാധയെന്ന് സംശയം
National
• a day ago
കൊലപാതകങ്ങൾ, പീഡനങ്ങൾ, നരഭോജനം: പശ്ചിമാഫ്രിക്കയിലെ കുറ്റകൃത്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന റഷ്യയുടെ വാഗ്നർ ഗ്രൂപ്പിനെതിരെ അന്വേഷണം
International
• a day ago
ഗത്യന്തരമില്ലാതെ നെതന്യാഹു; വെടിനിര്‍ത്തല്‍ അംഗീകരിച്ചു, നടപ്പിലായതായി സ്ഥിരീകരണം
International
• a day ago
വി.എസിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി; മുഖ്യമന്ത്രി സന്ദര്‍ശിച്ചു
Kerala
• a day ago