HOME
DETAILS

കര്‍ണാടകയില്‍ നിന്ന് പച്ചക്കറിയുമായി മുത്തങ്ങയിലെത്തിയ ദോസ്ത് ലോറിയില്‍ നിന്ന് 17.5 ലക്ഷം എക്‌സൈസ് പിടിച്ചെടുത്തു

  
June 24 2025 | 02:06 AM

Seizure of 175 Lakh Without Documents at Muthanga Excise Check Post

 

കല്‍പ്പറ്റ: മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ രേഖകളില്ലാതെ കടത്തിക്കൊണ്ടുപോവുകയായിരുന്ന 17.5 ലക്ഷം രൂപ എക്‌സൈസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശി അബ്ദുല്‍ ഷുക്കൂര്‍, ഡ്രൈവര്‍ മുനീര്‍ എന്നിവരെ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. കര്‍ണാടകയില്‍ നിന്ന് പച്ചക്കറി കയറ്റി വരുകയായിരുന്ന ദോസ്ത് വാഹനത്തിലായിരുന്നു പണം ഉണ്ടായിരുന്നത്.

ഞായറാഴ്ച രാത്രി 9 മണിയോടെ മുത്തങ്ങ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെജെ സന്തോഷിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് പണം കണ്ടെത്തിയത്. കര്‍ണാടകയില്‍ നിന്ന് പച്ചക്കറി കയറ്റി വന്ന കെഎല്‍ 76 ഇ 8836 എന്ന രജിസ്റ്റര്‍ നമ്പറിലുള്ള അശോക് ലൈലാന്‍ഡ്‌ദോസ്ത് വാഹനത്തില്‍ നിന്നാണ് രേഖകളൊന്നുമില്ലാതെ എത്തിച്ച പണം പിടികൂടിയത്.

തുടര്‍ നടപടികള്‍ക്കായി വാഹനവും പണവും കസ്റ്റഡിയിലെടുക്കുകയും പ്രതികളെ സുല്‍ത്താന്‍ ബത്തേരി പൊലിസ് സ്റ്റേഷനില്‍ ഹാജരാക്കുകയും ചെയ്തു. പ്രിവന്റീവ് ഓഫിസര്‍മാരായ രഞ്ജിത്ത് സികെ, ചാള്‍സ്‌കുട്ടി, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സുധീഷ് വി, ശിവന്‍ ഇബി എന്നിവരടങ്ങിയതായിരുന്നു പരിശോധനാ സംഘം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് തിരിച്ചടി; ജോലിക്കാരെ നിയമിക്കുമ്പോൾ പ്രധാന തസ്തികകളിൽ സ്വദേശികൾക്ക് മുൻ​ഗണന നൽകണമെന്ന് ഷാർജ ഭരണാധികാരി

uae
  •  2 hours ago
No Image

ലണ്ടൻ-മുംബൈ എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാർക്കും ക്രൂവിനും ദേഹാസ്വാസ്ഥ്യം: ഭക്ഷ്യ വിഷബാധയെന്ന് സംശയം

National
  •  3 hours ago
No Image

ഇസ്റാഈലിനെതിരെ പ്രതിഷേധം തുടരും: ഫലസ്തീൻ അനുകൂല പ്രകടനങ്ങളിൽ പങ്കെടുത്തതിന് മൂന്ന് മാസത്തോളം ട്രംപ് ഭരണകൂടം തടവിലാക്കിയ മഹ്മൂദ് ഖലീലിന് ‍‍ജയിൽ മോചനം 

International
  •  3 hours ago
No Image

നിര്‍ബന്ധിത മതപരിവര്‍ത്തനം ചെറുത്തതിന് ക്രിസ്ത്യാനികള്‍ക്ക് നേരെ ബജ്‌റംഗ്ദള്‍ ആക്രമണം 

National
  •  3 hours ago
No Image

യുകെ-സഊദി വൺ-സ്റ്റോപ്പ് സെക്യൂരിറ്റി: സഊദി വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്ന യുകെ യാത്രക്കാർക്ക് ഇനി സുരക്ഷാ പരിശോധനകൾ ആവശ്യമില്ല

Saudi-arabia
  •  3 hours ago
No Image

യുദ്ധത്തിന് താല്‍ക്കാലിക വിരാമം?; ഇറാന്‍- ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നെന്ന് അല്‍ജസീറ റിപ്പോര്‍ട്ട്

International
  •  4 hours ago
No Image

ദുബൈ: സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്ന് അൽ അമീൻ സർവിസ്

uae
  •  4 hours ago
No Image

ഇസ്‌റാഈലിനെ വിറപ്പിച്ച് വീണ്ടും ഇറാന്‍ മിസൈല്‍ ആക്രമണം, ബീര്‍ഷേബയില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു, എട്ട് മരണം, നിരവധി പേര്‍ക്ക് പരുക്ക്

International
  •  5 hours ago
No Image

കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  5 hours ago
No Image

ക്ലസ്റ്റര്‍ ബോംബിന് പിന്നാലെ തെല്‍അവീവില്‍ ഇറാന്റെ വജ്രായുധമായ ഖുറംഷഹര്‍ മിസൈലും പതിച്ചു; യുദ്ധം നിര്‍ത്താന്‍ ഇങ്ങോട്ട് ആവശ്യപ്പെട്ട് ഇസ്‌റാഈല്‍

International
  •  5 hours ago