HOME
DETAILS

മാണിയൂർ അഹ്‍മദ് മുസ്‍ലിയാർക്ക് വിട: അവസാനമായി ഒരുനോക്ക് കാണാൻ ഒഴുകിയെത്തി പതിനായിരങ്ങൾ

  
സ്വന്തം ലേഖകൻ
June 24 2025 | 02:06 AM

Thousands Pay Tribute to Renowned Scholar Maniur Ahmad Musliyar

കണ്ണൂർ: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യതുൽ ഉലമ കേന്ദ്ര മുശാവറ അംഗവും സൂഫിവര്യനുമായ മാണിയൂർ അഹ്‍മദ് മുസ്‍ലിയാരെ അവസാനമായി ഒരുനോക്ക് കാണാൻ ഒഴുകിയെത്തിയത് ജീവിതത്തിന്റെ നാനാതുറകളിലെ പതിനായിരങ്ങൾ. 

കുറച്ചു ദിവസങ്ങളായി ആലക്കോട് പ്രകൃതി ചികിത്സാലയത്തിൽ ചികിത്സയിലായിരുന്നു മാണിയൂർ അഹ്മദ് മുസ്‍ലിയാർ. ഇന്നലെ പുലർച്ചെയാണ് മരണപ്പെട്ടത്. തുടർന്ന് രാവിലെ മാണിയൂർ ചെറുവത്തലയിലെ വീട്ടിലെത്തിച്ച മൃതദേഹം ഒരുനോക്ക് കാണാൻ നാടിന്റെ നാനാമേഖലകളിൽ നിന്ന് ഒഴുകിയെത്തിയത് പതിനായിരങ്ങൾ. 

സമസ്ത നേതാക്കളും പ്രവർത്തകരും അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങൾ, അദ്ദേഹത്തിൽ വിശ്വാസമർപിച്ച് അസുഖങ്ങൾ ഭേദമായവർ, സുഹൃത്തുക്കൾ അടക്കമുള്ളവർ മരണവിവരം അറിഞ്ഞത് മുതൽ ഉസ്താദിന്റെ വീട്ടിലേക്ക് ഒഴുകിയെത്തി. 

വൈകിട്ട് നാലിന് ഖബറടക്കം നടക്കുന്നതുവരേ ഉസ്താദിന്റെ മൃതദേഹം കാണാൻ അദ്ദേഹത്തിന്റെ വീട്ടിലേക്ക് അണമുറിയാത്ത ജനപ്രവാഹമായിരുന്നു. ഇത്രയും സമയത്തിനിടെ നിരവധി തവണയാണ് മയ്യിത്ത് നിസ്‌ക്കാരം നടന്നത്. 

പാണക്കാട് ബഷീർ അലി ശിഹാബ് തങ്ങൾ, ഉമർ ഫൈസി മുക്കം, കെ. മോയിൻകുട്ടി മാസ്റ്റർ, ജില്ലാ മുശാവറ മെംബർമാരായ ചുഴലി മുഹ്‌യദ്ദീൻ ബാഖവി, അരിയിൽ കെ.കെ മുഹമ്മദ് ദാരിമി, മുഹമ്മദ് ശരീഫ് ബാഖവി വേശാല, അബൂബക്കർ ബാഖവി കമ്പിൽ, മലയമ്മ അബൂബക്കർ ബാഖവി, ബ്ലാത്തൂർ അബ്ദുറഹ്മാൻ മുസ്‍ലിയാർ, ഒ.സി കുഞ്ഞഹമ്മദ് ബാഖവി, ഇ.കെ അഹ്മദ് ബാഖവി, കൊതേരി മുഹമ്മദ് ഫൈസി, അബ്ദുറഹ്മാൻ ഫൈസി തടിക്കടവ്, ടി.വി അഹ്മദ് ദാരിമി, അബ്ദുല്ല ദാരിമി കയ്യം, ടി.പി യൂസുഫ് ബാഖവി കണ്ണപുരം, മൊയ്തു നിസാമി കാലടി, അബ്ദുർ റഊഫ് ഫൈസി ഇരിക്കൂർ, അബ്ദു റസാഖ് ഫൈസി ഇരിക്കൂർ, ഇസ്മാഈൽ ഫൈസി മാലൂർ, അബ്ദുറഹ്മാൻ ദാരിമി വേശാല, അനസ് ഹൈതമി കൊയ്യം,ഹുസൈൻ ബാഖവി വാരം, ഉമർ നദ്‌വി തോട്ടീക്കൽ, അശ്‌റഫ് അൽ ഖാസിമി പാട്ടയം, ഇബ്റാഹിം ബാഖവി പൊന്ന്യം, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹിമാൻ കല്ലായി, ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി, ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്, കണ്ണൂർ മേയർ മുസ്‌ലിഹ് മഠത്തിൽ, മുൻമേയർ ടി.ഒ മോഹനൻ, അസ്‍ലം തങ്ങൾ, ശുഹൈബ് തങ്ങൾ, കെ.പി താഹിർ, എം.പി മുഹമ്മദലി, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, കെ.പി.പി തങ്ങൾ, സി.കെ.കെ മാണിയൂർ, ടി.കെ ശരീഫ് ഹാജി കീഴൂർ, എ.കെ അബ്ദുൽ ബാഖി, കയ്യം മഹ്മൂദ് മുസ്‌ലിയാർ, സുലൈമാൻ മുസ്‌ലിയാർ നാദാപുരം, ളിയാഉദ്ദീൻ ഫൈസി തിരൂർക്കാട്, സി.എം കുട്ടി സഖാഫി, കെ.എ റഹ്മാൻ ഫൈസി, കെ.എം ഷാജി, കെ.ടി അബ്ദുല്ല ഫൈസി, സയ്യിദ് ഹുസൈൻ കോയ തങ്ങൾ, സിറാജുദ്ദീൻ ദാരിമി കക്കാട്, അബ്ദുൽ ഫത്താഹ് ദാരിമി, സിദീഖ് ഫൈസി വെൺമണൽ, മുഹമ്മദ് ബ്‌നു ആദം, മഹ്മൂദ് അള്ളാംകുളം, റഈസ് തലശേരി, മുണ്ടേരി ഗംഗാധരൻ, അസ്‌ലം അസ്ഹരി പൊയ്തുംകടവ്, റസാഖ് ഹാജി പാനൂർ, ഇസ്സുദ്ദീൻ നിസാമി പൊതുവാച്ചേരി, സത്താർ കൂടാളി, പി.ടി മുഹമ്മദ്, അഷ്‌റഫ് ബംഗാളി മുഹല്ല, ഹനീഫ ഏഴാംമൈൽ, ജുനൈദ് സഅദി മൗവ്വേരി, റഷിദ് ഫൈസി പൊറോറ,  സത്താർ വളക്കൈ, താജുദ്ദീൻ ദാരിമി പടന്ന, പി.പി അബ്ദുല്ല ഫൈസി പൊയനാട്, അബ്ദുൽ മജീദ് ബാഖവി നാലാങ്കേരി, ബഷീർ വെള്ളിക്കോത്ത്, മുബാറക് ഹസൈനാർ ഹാജി, പി.പി അബ്ദുൽ ഹക്കീം സഅദി, പരിയാരം അബ്ദുറഹിമാൻ മുസ്‍ലിയാർ, മനാഫ് ഹാജി കാലടി, ലത്തീഫ് പന്നിയൂർ, എസ്.വി മുഹമ്മദലി ജനാസ സന്ദർശിച്ചു. 
ഉസ്താദിന്റെ ഖബറിടം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ, ഫഖ്‌റുദ്ധീൻ തങ്ങൾ കണ്ണന്തളി, ജനറൽ സെക്രട്ടറി ഒ.പി.എം അഷ്റഫ്, അനീസ് ഫൈസി മാവണ്ടിയൂർ, സുറൂർ പാപിനിശേരി, നസീർ മൂരിയാട് സന്ദർശിച്ചു.വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് സാദിഖ് ഉളിയിൽ, അഷ്റഫ് പുറവൂർ അനുശോചിച്ചു. 

Thousands of people from various walks of life gathered to pay their last respects to Maniur Ahmad Musliyar, a prominent scholar, Sufi leader, and member of the Samastha Kerala Jam'iyyathul Ulama central committee. The outpouring of grief reflects the profound impact he had on the community, with mourners from diverse backgrounds coming together to bid farewell to the revered figure [1].



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എൽജിഎസ് റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരാൻ 25 ദിവസം മാത്രം; നിയമനങ്ങളില്ല; ആശങ്കയൊഴിയാതെ ഉദ്യോ​ഗാർത്ഥികൾ

Kerala
  •  7 hours ago
No Image

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും തെഹ്‌റാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ആദ്യം ഇസ്‌റാഈല്‍ നിര്‍ത്തട്ടെ, എന്നിട്ട് വെടിനിര്‍ത്തലെന്ന് ഇറാന്‍

International
  •  7 hours ago
No Image

യു.ഡി.എഫിന് നിലമ്പൂരോർജം; ഇനി ഫൈനൽ പോരാട്ടത്തിന്

Kerala
  •  7 hours ago
No Image

മുസ്‌ലിം യൂത്ത് ലീഗ് ‌ശാഖാ സമ്മേളനങ്ങൾക്ക് ജൂൺ 25ന് തുടക്കം

Kerala
  •  7 hours ago
No Image

അസമയത്ത് വീടുകളിൽ മുട്ടാനോ കടന്നുകയറാനോ നിൽക്കേണ്ട; എല്ലാവർക്കും അവരുടെ വീട് അമ്പലമോ കൊട്ടാരമോ പോലെ; പൊലിസിനോട് ഹൈക്കോടതി

Kerala
  •  7 hours ago
No Image

കരുത്തുകാണിച്ച് പി.വി അന്‍വര്‍; ഒറ്റയാള്‍ പോരാട്ടത്തിന് മുന്നണി വോട്ടുബാങ്കില്‍ വിള്ളല്‍ വീഴ്ത്താനായി

Kerala
  •  7 hours ago
No Image

ഖത്തര്‍ വ്യോമപാത വീണ്ടും തുറന്നു; വിമാന സര്‍വിസ് തുടങ്ങി; ആശങ്ക വേണ്ടെന്ന് ആഭ്യന്തര മന്ത്രാലയം; കേരളത്തിലേക്കുള്ള സര്‍വിസ് പുനസ്ഥാപിച്ചു

qatar
  •  8 hours ago
No Image

സൈന്യത്തിനെതിരെ അപകീർത്തികരമായ പരാമർശം; അഞ്ചാം തവണയും കോടതിയിൽ ഹാജരാകാതെ രാഹുൽ

National
  •  8 hours ago
No Image

ഖത്തറിലെ അമേരിക്കൻ താവളത്തിന് നേരെ ഇറാൻ മിസൈൽ ആക്രമണം; ഇന്ത്യൻ എംബസി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

International
  •  15 hours ago
No Image

നീറ്റ് മോക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞതിന്റേ പേരിൽ പ്ലസ് ടു വിദ്യാർഥിനിയെ അധ്യാപകനായ പിതാവ് മർദിച്ച് കൊന്നു

National
  •  15 hours ago