
ഇമാറാത്തികള്ക്കിടയിലെ ജനന നിരക്ക് കുറയുന്നു; ഫെഡറല്‍ ഫെര്‍ട്ടിലിറ്റി സെന്റര്‍ സ്ഥാപിക്കാന്‍ യുഎഇ

അബൂദബി: രാജ്യത്തെ കുറഞ്ഞുവരുന്ന ജനനനിരക്ക് മറികടക്കാന്‍ ഫെഡറല്‍ ഫെര്‍ട്ടിലിറ്റി സെന്റര്‍ സ്ഥാപിക്കാന്‍ ഒരുങ്ങി യുഎഇ. വന്ധ്യതാ പ്രശ്നങ്ങള്‍ നേരിടുന്ന ഇമാറാത്തി പൗരന്മാര്ക്ക് നൂതന ചികിത്സകള്‍ നല്കി ദേശീയ ജനനനിരക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം. ബുധനാഴ്ച അബൂദബിയില്‍ നടന്ന ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ (എഫ്എന്‍സി) സെഷനില്‍ വെച്ച് കുടുംബ മന്ത്രി സന സുഹൈലാണ് പദ്ധതി പ്രഖ്യാപിച്ചത്.
ആരോഗ്യ മന്ത്രാലയവും എമിറേറ്റ്സ് ഹെല്‍ത്ത് സര്‍വീസസും ചേര്‍ന്നാണ് സെന്റര്‍ വികസിപ്പിക്കുന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ പ്രത്യുത്പാദന കൗണ്‍സിലിംഗും ഫെര്‍ട്ടിലിറ്റി സേവനങ്ങളും സംയോജിപ്പിക്കാന്‍ പദ്ധതി ലക്ഷ്യമിടുന്നു.
'ഫെര്‍ട്ടിലിറ്റിയും പ്രത്യുത്പാദന ആരോഗ്യവും ദേശീയ മുന്‍ഗണനയാണ്,' സുഹൈല്‍ പറഞ്ഞു. 2025 അവസാനത്തോടെ ദേശീയ തന്ത്രം പ്രഖ്യാപിക്കുമെന്നും അവര്‍ വ്യക്തമാക്കി.
2015നും 2022നും ഇടയില്‍ ഇമാറാത്തികള്ക്കിടയിലെ ജനനനിരക്ക് 11% കുറഞ്ഞതായി കണക്കുകള്‍ വെളിപ്പെടുത്തുന്നു. അതേസമയം പ്രവാസികളുടെ ജനനനിരക്ക് 5% വര്‍ധിച്ചു. 2022ല്‍ ഇമാറാത്തികള്‍ക്കിടയില്‍ 30,889 ജനനങ്ങളും പ്രവാസികള്‍ക്കിടയില്‍ 65,762 ജനനങ്ങളുമാണ് രേഖപ്പെടുത്തിയത്.
'25 വര്‍ഷത്തിനുള്ളില്‍ ഇമാറാത്തികള്‍ ജനസംഖ്യയുടെ 10%ന് താഴെയാകും,' എഫ്എന്‍സി അംഗം സുല്‍ത്താന്‍ അല്‍ സാബി മുന്നറിയിപ്പ് നല്കി.
പ്രസവാവധി, മുലയൂട്ടല്‍ അവകാശങ്ങള്‍, ശിശുസംരക്ഷണ അവധി, വിദൂര ജോലി നയങ്ങള്‍ എന്നിവ പരിഷ്കരിക്കാന്‍ കൗണ്‍സില്‍ 15 ശുപാര്‍ശകള്‍ അംഗീകരിച്ചു. ഫെര്‍ട്ടിലിറ്റി ചികിത്സകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും വടക്കന്‍ എമിറേറ്റുകളില്‍ സേവനങ്ങള്‍ വിപുലീകരിക്കാനും ആവശ്യപ്പെട്ടു.
വിവാഹ പ്രായം വര്‍ധിക്കുന്നതും യുവാക്കള്‍ക്ക് വിവാഹത്തോടുള്ള വിമുഖതയും ആശങ്കയായി ഉയരുന്നുണ്ട്.
'30 വയസ്സിന് ശേഷം വിവാഹം ചെയ്യുന്നവര്‍ കൂടുന്നത് ഫെര്‍ട്ടിലിറ്റിയെ ബാധിക്കുന്നു,' ഡോ. ഹമോസ അല്‍ ഷെഹി ചൂണ്ടിക്കാട്ടി. ജീവിതശൈലി, പുകവലി, ജീവിതച്ചെലവ്, ഭവന പരിമിതികള്‍ എന്നിവയും ചര്‍ച്ചയായി.
'കുടുംബങ്ങളെ പിന്തുണക്കുന്നത് ദേശീയ നിക്ഷേപമായി കാണണം,' എഫ്എന്‍സി അംഗം മുഹമ്മദ് ഹസ്സന് അല്‍ ദഹൂരി ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയ വഴി ബോധവല്‍ക്കരണവും കുടുംബ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കലും തന്ത്രത്തിന്റെ ഭാഗമാണെന്ന് സുഹൈല്‍ വ്യക്തമാക്കി.
In response to the falling birth rate among Emirati citizens, the UAE government plans to establish a federal fertility center. The initiative aims to support national families through advanced reproductive care and boost population growth.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പുതിയ ഉപഭോക്താക്കളെ സ്വീകരിക്കുന്നതില്‍ നിന്നും ബാങ്കിന് ആറു മാസത്തെ വിലക്ക് ഏര്‍പ്പെടുത്തി യുഎഇ സെന്‍ട്രല്‍ ബാങ്ക്
uae
• 6 hours ago
റാസല്‍ഖൈമയില്‍ ഉണ്ടൊരു നെല്‍ കര്ഷകന്: പ്രതിവര്‍ഷം ഉല്‍പ്പാദിപ്പിക്കുന്നത് 60 കിലോഗ്രാം നെല്ല്; നെല്‍പ്പാടത്ത് ഇന്ത്യയുടെ 'ബസുമതിയും'
uae
• 7 hours ago
വാല്‍പ്പാറയില്‍ നാലു വയസ്സുകാരിയെ കൊന്ന പുലിയെ പിടികൂടി
Kerala
• 7 hours ago
വീണ്ടും ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് മഴ കനക്കും, ശക്തമായ കാറ്റിനും സാധ്യത, ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Weather
• 7 hours ago
കനത്ത മഴയില്‍ എറണാകുളം ആലുവ ശിവക്ഷേത്രം പൂര്‍ണമായും മുങ്ങി
Kerala
• 7 hours ago
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി നഴ്സ് ഹൃദയാഘാതംമൂലം ജിസാനില്‍ മരിച്ചു
Saudi-arabia
• 8 hours ago
എം.ആര് അജിത് കുമാറിനെതിരെ കടുപ്പിച്ച് സിപിഐ; ആര്‍എസ്എസ് നേതാക്കളെ കാണാന്‍ പോയ ആള് ഡിജിപിയാകാന്‍ സാധ്യതയില്ലെന്ന് ബിനോയ് വിശ്വം
Kerala
• 8 hours ago
ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് മുഹറം ഒന്ന്
qatar
• 8 hours ago
ആരാകും പുതിയ സംസ്ഥാന പൊലിസ് മേധാവി; നിര്‍ണായക യോഗം ഇന്ന്
Kerala
• 8 hours ago
ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: ലഹരിജീവിതത്തിൽനിന്ന് ജീവിതലഹരിയിലേക്ക്; ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കുമ്പസാരക്കുറിപ്പ്
Kerala
• 8 hours ago
നൂറ്റാണ്ടിന്റെ ചരിത്രനിയോഗമായി സമസ്ത; കേരളീയ മുസ്ലിം സമുദായത്തിന്റെ നാഡിമിടിപ്പ് അറിഞ്ഞ പ്രസ്ഥാനത്തിന് ഇന്ന് 99 വയസ്സ്
Kerala
• 9 hours ago
ആത്മനിര്‍വൃതിയില്‍ ഹാജിമാരെത്തി; കരിപ്പൂരില്‍ സ്നേഹോഷ്മള സ്വീകരണം
Kerala
• 9 hours ago
ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ വീണ്ടും ആര്.എസ്.എസ് ചിത്രം; എതിര്‍പ്പ് അറിയിച്ച് മുഖ്യമന്ത്രി
Kerala
• 9 hours ago
'ഇറാനുമായി അടുത്ത ആഴ്ച ആണവ ചര്‍ച്ച നടത്തും'; നിര്‍ണായക പ്രഖ്യാപനവുമായി ട്രംപ്
International
• 9 hours ago
വിക്കറ്റ് കീപ്പറായി ധോണിക്ക് പോലുമില്ല ഇതുപോലൊരു നേട്ടം; ചരിത്രനേട്ടത്തിന്റെ തിളക്കത്തിൽ പന്ത്
Cricket
• 18 hours ago
യുഎസ് ആക്രമണം ഇറാന്റെ ആണവ പദ്ധതി തകർത്തില്ല: പുതിയ രഹസ്യാന്വേഷണ റിപ്പോർട്ട്
International
• 18 hours ago
വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ പിടികൂടിയ പാക് സൈനികൻ താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു
International
• 19 hours ago
റൊണാൾഡോയല്ല! മാഞ്ചസ്റ്റർ യൂണൈറ്റഡിലെ പ്രിയപ്പെട്ട താരം അവനാണ്: വെയ്ൻ റൂണി
Football
• 19 hours ago
സഊദിയിൽ മാസപ്പിറവി ദൃശ്യമായി; നാളെ മുഹറം ഒന്ന്
Saudi-arabia
• 15 hours ago
പേരാമ്പ്രയിൽ ആയുർവേദ മസാജ് മറവിൽ പെൺവാണിഭം; 4 സ്ത്രീകൾ ഉൾപ്പെടെ 8 പേർ അറസ്റ്റിൽ
Kerala
• 16 hours ago
ഇറാൻ ബ്രിഗേഡിയർ ജനറൽ അലി ഷദ്മാനി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; ഇസ്റാഈൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ
International
• 16 hours ago