HOME
DETAILS

ട്രംപിന്റെ അവകാശവാദങ്ങള്‍ പൊളിഞ്ഞു, ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ നശിപ്പിക്കാന്‍ യു.എസിന് കഴിഞ്ഞിട്ടില്ലെന്ന് പെന്റഗണ്‍ റിപ്പോര്‍ട്ട്

  
Farzana
June 25 2025 | 04:06 AM

US Attack Fails to Destroy Irans Nuclear Facilities Says Pentagon Report


ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ത്തെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങള്‍ പൊളിയുന്നു. ഇറാന്റെ ആണവകേന്ദ്രങ്ങള്‍ നശിപ്പിക്കാന്‍  യു.എസിന് കഴിഞ്ഞിട്ടില്ലെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ആണവകേന്ദ്രത്തിന്റെ പ്രവര്‍ത്തനം മാസങ്ങള്‍ക്കകം പുനഃരാരംഭിക്കാന്‍ മാത്രം നിസ്സാരമായ നാശനഷ്ടങ്ങള്‍ മാത്രമാണ് യു.എസ് ആക്രമണമുണ്ടാക്കിയതെന്നും പുറത്തായ പെന്റഗണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ആണവായുധം നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ഉയര്‍ന്ന സമ്പുഷ്ടമായ യുറേനിയത്തിന്റെ ഒരു പ്രധാന ഭാഗം ആക്രമണത്തിന് മുന്‍പ് തന്നെ ഇറാന്‍ മറ്റ് രഹസ്യ ആണവ കേന്ദ്രങ്ങളിലേക്ക് മാറ്റി സ്ഥാപിച്ചതായും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

 

  യു.എസ് പ്രതിരോധ വകുപ്പിന്റെ സൈനിക രഹസ്യാന്വേഷണ ഏജന്‍സിയായ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത് . ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് യു.എസ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട്. 

ഭൂഗര്‍ഭ കെട്ടിടങ്ങള്‍ക്ക് പോറലേല്‍പിക്കാന്‍ പോലും ഈ ആക്രമണത്തിന് കഴിഞ്ഞിട്ടില്ല.  ആണവകേന്ദ്രങ്ങളിലേക്കുള്ള പ്രവേശന കവാടത്തിന് അല്‍പം പോറലേല്‍പിക്കാന്‍ പോലും യു.എസിന്റെ ആക്രമണത്തിന് കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

അതേസമയം, പെന്റഗണ്‍ റിപ്പോര്‍ട്ട് വൈറ്റ്ഹൗസ് നിഷേധിച്ചു. റിപ്പോര്‍ട്ട് അതീവരഹസ്യവിഭാഗത്തില്‍ പെട്ടതായിരുന്നു. എന്നാല്‍ അതിപ്പോള്‍ ചോര്‍ന്നിരിക്കുന്നു- വൈറ്റ്ഹൗസ് പ്രതികരിച്ചു. റിപ്പോര്‍ട്ട് നിഷേധിച്ച ട്രംപ് ആണവകേന്ദ്രം തകര്‍ത്തെന്ന അവകാശവാദം ആവര്‍ത്തിച്ചു. 

ധീരരായ സൈനികരെ തരംതാഴ്ത്താനുള്ള ശ്രമമാണിതെന്ന് യു.എസ് പ്രസ് സെക്രട്ടറി കരോലിന്‍ ലിവീറ്റ് ചൂണ്ടിക്കാട്ടി. 

'പ്രസിഡന്റ് ട്രംപിനെ താഴ്ത്തിക്കെട്ടാനും ഇറാന്റെ ആണവപദ്ധതിയെ ഇല്ലാതാക്കാന്‍ പ്രയത്‌നിച്ച ധീരരായ സൈനികരെ അപമാനിക്കാനുമുള്ള കരുതിക്കൂട്ടിയുള്ള ശ്രമമാണ് ഈ റിപ്പോര്‍ട്ട് ചോര്‍ന്നതിന് പിന്നിലുള്ളത്- ലിവീറ്റ് പറഞ്ഞു. 


കഴിഞ്ഞയാഴ്ചയായിരുന്നു ഇറാന് നേരെയുള്ള യു.എസിന്റെ നേരിട്ടുള്ള ആക്രമണം. ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണം. ഫര്‍ദോ, നതാന്‍സ്, ഇസ്ഹാന്‍ കേന്ദ്രങ്ങള്‍ ആക്രമിച്ചതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെയാണ് ലോകത്തെ അറിയിച്ചത്. ഉഗ്രപ്രഹര ശേഷിയുള്ള യുഎസ് ബി2 ബോംബര്‍ വിമാനങ്ങള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. 

ഇറാന്റെ തിരിച്ചടിയില്‍ കനത്ത പ്രഹരം ഏറ്റുവാങ്ങേണ്ടി വന്ന ഇസ്‌റാഈല്‍ പതിവ് പോലെ യുഎസിനോട് സഹായം തേടിയിരുന്നു. മേഖലയില്‍ ഒറ്റക്ക് യുദ്ധം തുടരാന്‍ സാധിക്കാത്ത സാഹചര്യത്തില്‍, ഇറാന്റെ ഫെര്‍ദോ ആണവ കേന്ദ്രം നശിപ്പിക്കാന്‍ യുഎസ് സഹായിക്കണമെന്ന് ബെഞ്ചമിന്‍ നെതന്യാഹു ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു യു.എസിന്റെ ഇടപെടല്‍. എന്നാല്‍ യു.എസിന്റെ ആക്രമണത്തിന് പിന്നാലെ ഇസ്‌റാഈലില്‍ ഇറാന്റെ മിസൈല്‍ പെരുമഴയായി. മാത്രമല്ല ഖത്തറിലെ യു.എസിന്റെ സൈനികത്താവളത്തിന് നേരെയും ഇറാന്റെ മുന്നറിയിപ്പ് മിസൈല്‍ ആക്രമണമുണ്ടായി. 

ഒടുവില്‍ വെടിനിര്‍ത്തല്‍

തെഹ്‌റാന്‍/തെല്‍അവീവ്/വാഷിങ്ടണ്‍: ഇസ്‌റാഈലും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നാലെ ഇറാന്‍ ഇസ്‌റാഈലില്‍ കനത്ത ആക്രമണം നടത്തുകയും മൂന്നു പേര്‍ കൊല്ലപ്പെടുകയും ചെയ്തു. പിന്നീട് ഇസ്‌റാഈലും ഇറാനില്‍ ആക്രമണം നടത്തി. ഒടുവില്‍ ഇറാനില്‍ ബോംബിടരുതെന്നും വിമാനം തിരികെ വിളിക്കണമെന്നും ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന് യു.എസ് പ്രസിഡന്റ് അന്ത്യശാസനം നല്‍കി. ഇതോടെ ഇസ്‌റാഈല്‍ വിമാനങ്ങള്‍ തിരികെ വന്നു. ഇരുകക്ഷികളും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
ഇറാനില്‍ എല്ലാ ആണവ കേന്ദ്രങ്ങളും തകര്‍ക്കുകയായിരുന്നു ലക്ഷ്യമെന്നും അതു പൂര്‍ത്തിയാക്കിയെന്നും ഇനി യുദ്ധം നിര്‍ത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടു. പിന്നാലെ നെതര്‍ലാന്റ്‌സില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിക്ക് ട്രംപ് പുറപ്പെട്ടു. 

ഖത്തറിലെ യു.എസിന്റെ അല്‍ ഉദൈദ് താവളത്തില്‍ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയതില്‍ ഇറാന്‍ ഖേദം പ്രകടിപ്പിച്ചതായി ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു. സൗഹൃദ രാജ്യമായ ഖത്തറിനു നേരെയല്ല ആക്രമണമെന്നും അമേരിക്കയ്ക്ക് നേരെയാണെന്നും ഇറാന്‍ പ്രതികരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിമിഷ പ്രിയയുടെ മോചനം: ഇരയുടെ ബന്ധുക്കളോട് കുടുംബം മാത്രം മാപ്പ് ചോദിച്ചാൽ മതി, പുറത്തുനിന്നുള്ളവരുടെ ഇടപെടൽ മോചന ശ്രമങ്ങൾക്ക് തിരിച്ചടിയാകും; കേന്ദ്രം സുപ്രീംകോടതിയിൽ

National
  •  2 days ago
No Image

'പത്തു വര്‍ഷമായുള്ള വേട്ടയാടലിന്റെ തുടര്‍ച്ച'; റോബര്‍ട്ട് വാദ്രക്കെതിരായ ഇ.ഡി കുറ്റപത്രത്തിനെതിരെ രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

മരുമകളോട് പ്രണയം; പിതാവ് ഇളയ മകനെ കുത്തി കൊലപ്പെടുത്തി

National
  •  2 days ago
No Image

മദ്യനയ അഴിമതിക്കേസ്; ഭൂപേഷ് ബാഗലിന്റെ മകനെ ജന്മദിനത്തില്‍ അറസ്റ്റു ചെയ്ത് ഇ.ഡി

National
  •  2 days ago
No Image

മാംസ വിൽപ്പനയ്‌ക്കെതിരെ പ്രതിഷേധം; കെഎഫ്‌സി ഔട്ട്‌ലെറ്റിന് നേരെ അക്രമം അഴിച്ചുവിട്ട് ഹിന്ദു രക്ഷാദൾ

National
  •  2 days ago
No Image

53 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സ്വന്തം നാട്ടിലെ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് യുഎഇയിൽ വാഹനമോടിക്കാം; ഇന്ത്യക്കാർക്ക് ഇളവുണ്ടോ എന്നറിയാം

uae
  •  2 days ago
No Image

വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കർശന നടപടി; സ്കൂളിലും വീട്ടിലും സന്ദർശനം നടത്തി മന്ത്രിമാർ

Kerala
  •  2 days ago
No Image

തേവലക്കര സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്കാരം നാളെ; വിദേശത്ത് നിന്ന് അമ്മ ഉച്ചയോടെ വീട്ടിലെത്തും

Kerala
  •  2 days ago
No Image

കേരളത്തിൽ അടുത്ത മൂന്ന് ദിവസങ്ങളിൽ അതിതീവ്ര മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ റെഡ് അലേർട്ട്

Kerala
  •  2 days ago
No Image

ധർമ്മസ്ഥലയിൽ സ്ത്രീകളെയും പെൺകുട്ടികളെയും ബലാത്സം​ഗം ചെയ്ത് കുഴിച്ച് മൂടിയ കേസ്: പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ  

National
  •  2 days ago