HOME
DETAILS

മോഷണ കുറ്റാരോപണം; ആന്ധ്രാപ്രദേശിൽ ആദിവാസി പെൺകുട്ടിയെ ചട്ടുകം കൊണ്ട് പൊള്ളിച്ചു

  
June 25 2025 | 13:06 PM

Tribal girl burnt to death with shovel in Andhra Pradesh on theft charges

ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിൽ ആദിവാസി പെൺകുട്ടിക്കെതിരെ ക്രൂരത. മോഷണക്കുറ്റം ആരോപിച്ച് പത്തു വയസ്സുള്ള പെൺകുട്ടിയെ ചൂടുള്ള ചട്ടുകം ഉപയോഗിച്ച് മുഖത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പൊള്ളലേൽപ്പിച്ചു. സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ കുട്ടി നിലവിൽ സുഖം പ്രാപിച്ചു വരികയാണ്. സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിലായി. 

അയൽക്കാരന്റെ മൊബൈൽ ഫോൺ കാണാതായതിന് പിന്നാലെ പെൺകുട്ടിയുടെ ബന്ധുവും അയൽക്കാരും ചേർന്ന് ഒരു ജ്യോത്സന്റെ നിർദ്ദേശപ്രകാരം കുട്ടിയെ പീഡിപ്പിച്ചു എന്നാണ് പറയുന്നത്. എന്നാൽ ഫോൺ മോഷ്ടിച്ചിട്ടില്ലെന്ന് പറഞ്ഞിട്ടും അവർ കേട്ടില്ല എന്നായിരുന്നു പെൺക്കുട്ടി പറഞ്ഞത്. പെൺകുട്ടിയുടെ നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തിയതിന് പിന്നാലെയാണ് സംഭവം പുറത്തറിഞ്ഞത്. നാട്ടുകാർ സംഭവം അറിഞ്ഞ ഉടൻ തന്നെ പൊലിസിൽ വിവരം അറിയിക്കുകയും പെൺകുട്ടിയെ സർക്കാർ ആശുപത്രിയിൽ എത്തിക്കുകയും ആയിരുന്നു. 

 സംഭവത്തിൽ പ്രതികൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസുകൾ രേഖപ്പെടുത്തി. ആന്ധ്രപ്രദേശിലെ വനിത കമ്മീഷൻ ചെയർപേഴ്സൺ ഷൈലജ റായപതി നെല്ലൂരിലെ അപ്പോള ആശുപത്രിയിൽ പെൺകുട്ടിയെ സന്ദർശിക്കാൻ എത്തുകയും ചെയ്തു. കുട്ടിയുടെ കുടുംബാങ്ങൾക്കൊപ്പം നിൽക്കുമെന്നും വനിതാ കമ്മീഷൻ വ്യക്തമാക്കി.

Tribal girl burnt to death with shovel in Andhra Pradesh on theft charges

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: ലഹരിജീവിതത്തിൽനിന്ന് ജീവിതലഹരിയിലേക്ക്; ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കുമ്പസാരക്കുറിപ്പ്‌

Kerala
  •  a day ago
No Image

മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരേ കർണാടകയിൽ വീണ്ടും കേസ്; ജയിൽവാസം നീട്ടാനുള്ള ശ്രമമെന്ന് ഭാര്യ ഷൈന 

Kerala
  •  a day ago
No Image

നൂറ്റാണ്ടിന്റെ ചരിത്രനിയോഗമായി സമസ്ത; കേരളീയ മുസ്‌ലിം സമുദായത്തിന്റെ നാഡിമിടിപ്പ് അറിഞ്ഞ പ്രസ്ഥാനത്തിന് ഇന്ന് 99 വയസ്സ്

Kerala
  •  a day ago
No Image

ആത്മനിര്‍വൃതിയില്‍ ഹാജിമാരെത്തി; കരിപ്പൂരില്‍ സ്‌നേഹോഷ്മള സ്വീകരണം

Kerala
  •  a day ago
No Image

ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ വീണ്ടും ആര്‍.എസ്.എസ് ചിത്രം; എതിര്‍പ്പ് രേഖാമൂലം അറിയിക്കാന്‍ മുഖ്യമന്ത്രി

Kerala
  •  a day ago
No Image

'ഇറാനുമായി അടുത്ത ആഴ്ച ആണവ ചര്‍ച്ച നടത്തും'; നിര്‍ണായക പ്രഖ്യാപനവുമായി ട്രംപ്‌

International
  •  a day ago
No Image

സഊദിയിൽ മാസപ്പിറവി ദൃശ്യമായി; നാളെ മുഹറം ഒന്ന്

Saudi-arabia
  •  a day ago
No Image

പേരാമ്പ്രയിൽ ആയുർവേദ മസാജ് മറവിൽ പെൺവാണിഭം; 4 സ്ത്രീകൾ ഉൾപ്പെടെ 8 പേർ അറസ്റ്റിൽ

Kerala
  •  2 days ago
No Image

ഇറാൻ ബ്രിഗേഡിയർ ജനറൽ അലി ഷദ്മാനി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; ഇസ്റാഈൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ

International
  •  2 days ago
No Image

തൃശൂരിൽ കാർ കവർച്ച; ഗൃഹനാഥന്റെ കാലിലൂടെ കാർ കയറ്റിയിറക്കി, ദമ്പതികൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ

Kerala
  •  2 days ago