HOME
DETAILS

ലുലുവിനെതിരായ പരാതിക്കാരന്‍ സിപിഐ പ്രവര്‍ത്തകന്‍; പാര്‍ട്ടി സെക്രട്ടറിയായാലും തനിക്ക് പ്രശ്‌നമില്ലെന്ന് പരാതി നല്‍കിയ മുകുന്ദന്‍, തള്ളി ബിനോയ് വിശ്വം

  
August 26 2025 | 02:08 AM

Complainant against Lulu Mall in Thrissur is a CPI member

തൃശൂര്‍: ലുലുമാള്‍ തൃശൂരില്‍ തുടങ്ങാനാകാത്തത് രാഷ്ട്രീയപാര്‍ട്ടിയുടെ ആള്‍ കേസു കൊടുത്തതുകൊണ്ടാണെന്ന എം.എ യൂസഫലിയുടെ പ്രതികരണത്തിനുപിന്നാലെ പരാതി നല്‍കിയത് സി.പി.ഐക്കാരനാണെന്നു വ്യക്തമായി. അതേസമയം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌വിശ്വം പാര്‍ട്ടിക്കു അതുമായി ബന്ധമില്ലെന്നു വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് സി.പി.ഐക്കാരനായ ടി.എന്‍ മുകുന്ദന്‍ ആണ് ഹരജി നല്‍കിയതെന്ന വിവരം പുറത്തുവന്നത്. മാള്‍ നിര്‍മാണത്തിനു തുടക്കം കുറിക്കാനിരിക്കേയാണ് കേസ് നല്‍കിയതെന്നായിരുന്നു എം.എ യൂസഫലിയുടെ വെളിപ്പെടുത്തല്‍. രണ്ടരക്കൊല്ലമായി ഹൈക്കോടതിയില്‍ കേസ് നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 3000 പേര്‍ക്ക് ജോലി ലഭിക്കേണ്ട പദ്ധതിയാണ് മുന്നോട്ട് വച്ചതെന്നും യൂസഫലി ചൂണ്ടിക്കാട്ടി. പിന്നാലെയാണ് താനാണ് ആ പരാതിക്കാരനെന്ന് വ്യക്തമാക്കി മുകുന്ദന്‍ രംഗത്തുവന്നത്. കേസ് നല്‍കിയത് വ്യക്തിപരമായ നിലയ്ക്കാണ്. പാര്‍ട്ടിയെ അതില്‍ ബന്ധപ്പെടുത്തേണ്ടതില്ല.

പുഴയ്ക്കലിലെ ഹയാത്ത് റീജന്‍സിയോട് ചേര്‍ന്ന ഒരേക്കറോളം വരുന്ന സ്ഥലമാണ് ലുലുവിനായി കണ്ടെത്തിയിരുന്നത്. പാടശേഖരത്തിലുള്‍പ്പെട്ടതായിരുന്നു ഇത്. ജിയോളജിസ്റ്റിന്റെ അനുമതിയോടെ ഉടമകള്‍ കളിമണ്ണ് നീക്കം ചെയ്യാന്‍ തുടങ്ങിയതോടെയാണ് മുകുന്ദന്റെ പരാതി. തുടര്‍ന്ന് പെര്‍മിറ്റ് റദ്ദാക്കി. പിന്നാലെ സ്റ്റോപ്പ് മെമ്മോ നല്‍കി. ലുലുവിന്റെ അപേക്ഷയില്‍ ആദ്യം ഡാറ്റാബാങ്കില്‍ നിന്നും പിന്നീട് ഭൂമി തരംമാറ്റിയും നല്‍കി. നിയമപോരാട്ടവുമായി മുകുന്ദന്‍ മുന്നോട്ട് പോകുമ്പോള്‍ പാര്‍ട്ടി ഒപ്പമില്ലെന്ന സന്ദേശമാണ് ബിനോയ് വിശ്വം നല്‍കിയത്.

ആ തൊപ്പി തങ്ങള്‍ക്കു ചേരില്ല: ബിനോയ് വിശ്വം

തൃശൂര്‍: തൃശൂരിലെ ലുലു മാള്‍ നിര്‍മാണം വൈകുന്നതില്‍ സി.പി.ഐക്ക് പങ്കില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി.പി.ഐ അര്‍ഥപൂര്‍ണമായി വികസനത്തെ പിന്തുണയ്ക്കുന്ന പാര്‍ട്ടിയാണ്. വഴി മുടക്കുന്ന പാര്‍ട്ടിയല്ല. കഴിഞ്ഞദിവസം എം.എ യൂസഫലി ഏതോ ഒരു പാര്‍ട്ടിയെ പറ്റി പറഞ്ഞു. ഏതായാലും ആ തൊപ്പി ഞങ്ങള്‍ക്ക് ചേരില്ല. ആ പാര്‍ട്ടി സി.പി.ഐയല്ല. ഹരജി കൊടുത്തയാള്‍ ഇതിനു സി.പി.ഐയുമായി ബന്ധമില്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടി സെക്രട്ടറിയായാലും പരാതി നല്‍കും: ടി.എന്‍ മുകുന്ദന്‍

പുതുക്കാട്. സി.പി.ഐ വരന്തരപ്പിള്ളി ലോക്കല്‍ കമ്മിറ്റി അംഗവും അഖിലേന്ത്യാ കിസാന്‍സഭ മണ്ഡലം സെക്രട്ടറിയുമായ ടി.എന്‍ മുകുന്ദന്‍ കേസ് നല്‍കിയത് വ്യക്തിപരമായായി. 2020 വരെ കൃഷി ചെയ്തിരുന്ന പാടം നികത്തി മാള്‍ പണിയാന്‍ ശ്രമിച്ചത് കൊണ്ടാണ് തണ്ണീര്‍തട നിയമപ്രകാരം കേസ് കൊടുത്തതെന്ന് മുകുന്ദന്‍ പ്രതികരിച്ചു. പാര്‍ട്ടിയുമായി ആലോചിച്ചിട്ടല്ല കേസ് കൊടുത്തത്. പാര്‍ട്ടി പറഞ്ഞ് കേസിനുപോയാല്‍ പാര്‍ട്ടി പറയുമ്പോള്‍ പിന്‍വലിക്കേണ്ടി വരും. ഇതാകുമ്പോള്‍ ആരേയും അനുസരിക്കേണ്ടതില്ലന്നും അദ്ദേഹം പറഞ്ഞു. അനധികൃതമായി ആര് കൃഷിഭൂമി നികത്തിയാലും പരാതിപ്പെടും. മുഖ്യമന്ത്രിയായാലും സ്വന്തം പാര്‍ട്ടി സെക്രട്ടറി ആയാലും കേസുമായി മുന്നോട്ട് പോകുമെന്നും ഭയമില്ലന്നും മുകുന്ദന്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലവ് ജിഹാദ് ആരോപണം; ഉത്തരാഖണ്ഡില്‍ മുസ്‌ലിം വ്യാപാരിയുടെ ബാര്‍ബര്‍ ഷോപ്പ് പൂട്ടിച്ച് ഹിന്ദുത്വര്‍ 

National
  •  10 days ago
No Image

നേപ്പാളിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി യുഎഇ

uae
  •  10 days ago
No Image

ഗ്രെറ്റ തെന്‍ബര്‍ഗ് ഉള്‍പ്പെടെ 170 ഫ്‌ളോട്ടില്ല പോരാളികളെ കൂടി ഇസ്രാഈല്‍ നാടുകടത്തി

International
  •  10 days ago
No Image

ഡ്രോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് റായ്ബറേലിയിൽ ദലിത് യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു: ഭർത്താവിനെ കൊന്നവർക്കും അതേ ശിക്ഷ വേണം; നീതി ആവശ്യപ്പെട്ട് കുടുംബം

National
  •  10 days ago
No Image

ചീഫ്ജസ്റ്റിസിന് നേരെയുണ്ടായ ആക്രമണം; അഭിഭാഷകന്റെ ലൈസൻസ് സസ്പെൻഡ് ചെയ്ത് ബാർ കൗൺസിൽ ഓഫ് ഇന്ത്യ 

latest
  •  10 days ago
No Image

കേരളത്തിൽ കോൾഡ്രിഫ് സിറപ്പ് വിൽപ്പന നിർത്തി; കുട്ടികളുടെ ചുമ മരുന്നുകൾക്ക് കർശന മാർഗനിർദേശങ്ങളുമായി ആ​രോ​ഗ്യ വകുപ്പ്

Kerala
  •  10 days ago
No Image

'ഒരു പെണ്‍കുട്ടിയുടെ വിവാഹം നടത്തണം'; അധിക സ്വര്‍ണം ഉപയോഗിക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം പ്രസിഡന്റിനോട് അനുമതി തേടി; പുതിയ കണ്ടെത്തല്‍

Kerala
  •  10 days ago
No Image

സന്ദർശകരേ ഇതിലേ; റിയാദ് സീസണിന്റെ ആറാം പതിപ്പിന് വെള്ളിയാഴ്ച (ഒക്ടോബർ 10) അരങ്ങുണരും 

Saudi-arabia
  •  10 days ago
No Image

കുന്നംകുളത്ത് യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച സംഭവം; പിടിയിലായ പ്രതി 'സൈക്കോ കില്ലർ' എന്ന് പൊലിസ്

Kerala
  •  10 days ago
No Image

അന്ന് ഷൂ നക്കിയവർ, ഇന്ന് ഷൂ എറിയുന്നു; സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ ആക്രമണം സംഘപരിവാറിന്റെ വിദ്വേഷ പ്രചരണത്തിന്റെ ബാക്കിപത്രം; എ എ റഹീം

National
  •  10 days ago