HOME
DETAILS

സ്ത്രീകള്‍ക്ക് വീട്ടിലിരുന്ന് വരുമാനം നേടാന്‍ 'മോംസ് ആന്‍ഡ് വൈവ്‌സ്' ആപ്പ്; ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ തുടക്കം

  
Muqthar
June 30 2025 | 04:06 AM

The Moms and Wives app was launched at a ceremony held at the Sharjah Expo Center

ഷാര്‍ജ: വീടിന്റെ സൗകര്യത്തില്‍ ഇരുന്നു കൊണ്ടുതന്നെ സ്ത്രീകള്‍ക്ക് വരുമാനം നേടാനായി രൂപകല്‍പന ചെയ്ത 'മോംസ് ആന്‍ഡ് വൈവ്‌സ്' ആപ്പിന് ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടന്ന ചടങ്ങില്‍ തുടക്കമായി. ഡോ. എം.കെ മുനീര്‍ എം.എല്‍.എ, രാജ്യാന്തര സഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങര എന്നിവരുടെ സാന്നിധ്യത്തില്‍ ചലച്ചിത്ര താരങ്ങളായ കുഞ്ചാക്കോ ബോബന്‍, ആസിഫലി, മംമ്ത മോഹന്‍ദാസ്, നവ്യ നായര്‍ എന്നിവരും, ജുമൈല ദില്‍ഷാദ്, മോംസ് ആന്‍ഡ് വൈവ്‌സ് സി.ഇ.ഒ മുഹമ്മദ് ദില്‍ഷാദ് എന്നിവരും ചേര്‍ന്നായിരുന്നു സമാരംഭം കുറിച്ചത്.

പല കാരണങ്ങളാല്‍ സ്വപ്‌നങ്ങളെയും ഇഷ്ടങ്ങളെയും പിന്തുടരാന്‍ സാധിക്കാതിരുന്നവര്‍ക്കായി അവ നടപ്പാക്കാനും വരുമാനം നേടാനും സാമ്പത്തിക നേട്ടത്തിനൊപ്പം സാമൂഹിക ഉന്നമനം കൂടി നേടാനും ഇതുകൊണ്ടു സാധിക്കുന്നുവെന്ന് മുഹമ്മദ് ദില്‍ഷാദ് പറഞ്ഞു. വീട്ടിലെ ജോലിയുടെ ശേഷി മനസിലാക്കണമെങ്കില്‍ നമ്മള്‍ ചൈനയെ പഠിക്കണമെന്നും, അവിടത്തെ ഓരോ വീടും ഓരോ ബിസിനസ് ഹബ്ബാണെന്നും പറഞ്ഞ ദില്‍ഷാദ്, നമ്മുടെ സ്ത്രീകള്‍ക്ക് അവരുടെ കഴിവുകള്‍ ഏതുമാകട്ടെ, അവ വിപണനം ചെയ്ത് വരുമാനം ഉണ്ടാക്കാവുന്ന, ആഗോള സ്ത്രീ കൂട്ടായ്മയുടെ ഭാഗമാകാന്‍ സാധിക്കുന്ന തരത്തില്‍ അവരെ സാമ്പത്തികമായ സ്വാതന്ത്ര്യത്തിലേക്കും ഉയര്‍ന്ന ജീവിത നിലവാരത്തിലേക്കും മാറ്റുക എന്നതാണ് ഇതുവഴി ഉദ്ദേശിച്ചിട്ടുള്ളതെന്നും വ്യക്തമാക്കി. കുഞ്ചാക്കോ ബോബന്‍, എം.കെ മുനീര്‍, സന്തോഷ് ജോര്‍ജ്, മംമ്ത തുടങ്ങിയവര്‍ ആപ്പിന്റെ ഗുണ സവിശേഷതകളെ കുറിച്ച് സംസാരിച്ചു. 

രമേഷ് പിഷാരടി, അനാര്‍ക്കലി മരിക്കാര്‍, നേഹ നാസ്‌നിന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ആര്‍ജെ മിഥുനും രഞ്ജിനി ഹരിദാസും അവതാരകരായ പരിപാടിയില്‍ ഗായികമാരായ സിതാര കൃഷ്ണ കുമാറും ശിവാംഗി കൃഷ്ണ കുമാറും സംഘവും ഗാനങ്ങളും റംസാന്‍ മുഹമ്മദും സാനിയ ഇയ്യപ്പനും നൃത്തവുമവതരിപ്പിച്ചു. മോംസ് ആന്‍ഡ് വൈവ്‌സ് അപ്പ് സ്റ്റോറിലും പ്ലേ സ്റ്റോറിലും ലഭ്യമാണ്. നേരത്തെ എക്‌സ്‌പോ സെന്ററില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അഖില്‍, ജൈസല്‍ എന്നിവര്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുട്ടികള്‍ക്കായുള്ള ദുബൈ പൊലിസിന്റെ സമ്മര്‍ പ്രോഗ്രാമിന് തുടക്കമായി; പരിശീലനം 16 കേന്ദ്രങ്ങളില്‍

uae
  •  a day ago
No Image

വെജിറ്റേറിയൻസ് ശ്രദ്ധിക്കുക: 1,400 കിലോ മായം ചേർത്ത പനീർ പിടിച്ചെടുത്തു; വ്യാജ പനീർ നിർമ്മാണ രഹസ്യവും കണ്ടെത്തി പൊലീസ്

National
  •  a day ago
No Image

വിവാദങ്ങൾക്കൊടുവിൽ പരിഹാരം; തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉപകരണങ്ങൾ എത്തിച്ചു

Kerala
  •  a day ago
No Image

മുംബൈയില്‍ മെട്രോ ട്രെയിനില്‍ നിന്ന് അബദ്ധത്തില്‍ പുറത്തിറങ്ങി രണ്ടു വയസ്സുകാരന്‍; വാതിലടഞ്ഞിന് പിന്നാലെ അങ്കലാപ്പ്; ഒടുവില്‍ കുഞ്ഞിന്റെ അദ്ഭുതകരമായ രക്ഷപ്പെടല്‍ video

National
  •  a day ago
No Image

ദുബൈയില്‍ വാടക തട്ടിപ്പ്: പണം വാങ്ങിയ ശേഷം ഏജന്റുമാര്‍ മുങ്ങുന്നെന്ന് പരാതി; പ്രവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍

uae
  •  a day ago
No Image

കീഹോൾ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചു; രാജഗിരി ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം, കേസ്

Kerala
  •  a day ago
No Image

15-കാരിയെ ബഹുനില കെട്ടിടത്തിന്റെ ടെറസിൽ നിന്ന് തള്ളിയിട്ടു; പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കെതിരെ കേസ്

National
  •  a day ago
No Image

യുഎഇ ഗോൾഡൻ വിസ: AI, കാലാവസ്ഥാ മേഖലകളിലെ പ്രതിഭകൾക്ക് മുൻഗണന

International
  •  a day ago
No Image

ഒമാനില്‍ കനത്ത പൊടിക്കാറ്റിന് സാധ്യത: ദൃശ്യപരത കുറയും; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് പൊലിസ് 

oman
  •  a day ago
No Image

ഖത്തറില്‍ ഇന്ന് മുതല്‍ പെട്രോളിനും ഡീലിനും പുതിയ വില; നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ | Qatar July Fuel Prices

qatar
  •  a day ago


No Image

പുതിയ ഡിജിപിയുടെ ആദ്യ വാർത്താ സമ്മേളനത്തിനിടെ നാടകീയ സംഭവങ്ങൾ; ദുരിതാനുഭവവുമായി മുൻ പൊലിസുകാരൻ

Kerala
  •  a day ago
No Image

യു.എസ് തകര്‍ത്ത് തരിപ്പണമാക്കിയെന്ന് അവകാശപ്പെടുന്ന  ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ചെറിയ നാശനഷ്ടങ്ങള്‍ മാത്രം; അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ 

International
  •  a day ago
No Image

യുഎഇയില്‍ ലൈസന്‍സുണ്ടായിട്ടും പ്രവര്‍ത്തിച്ചില്ല; 1,300 കമ്പനികള്‍ക്ക് ലഭിച്ചത് 34 മില്യണ്‍ ദിര്‍ഹമിന്റെ കനത്ത പിഴ 

uae
  •  a day ago
No Image

  മഞ്ഞപ്പിത്തം തലച്ചോറിനെ ബാധിച്ചു, ഞരമ്പുകളില്‍ നീര്‍കെട്ടുണ്ടായി; ഒരു വയസ്സുകാരന്റെ മരണകാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതെന്ന് റിപ്പോര്‍ട്ട്

Kerala
  •  a day ago