HOME
DETAILS

കുന്നംകുളത്ത് യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച സംഭവം; പിടിയിലായ പ്രതി 'സൈക്കോ കില്ലർ' എന്ന് പൊലിസ്

  
October 06, 2025 | 4:34 PM

kunnamkulam youth murdered body burnt suspect dubbed psycho killer by police

തൃശൂർ: കുന്നംകുളം ചൊവ്വന്നൂരിൽ വാടക ക്വാർട്ടേഴ്സിൽ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച സംഭവത്തിൽ പ്രതിയായ സണ്ണി  'സൈക്കോ' കില്ലർ എന്ന് പൊലിസ്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ക്രൂരമായ കൊലപാതകം നടന്നത്. കൊലപാതകത്തിന് ശേഷം പ്രതി മൃതദേഹത്തോടൊപ്പം ഒരു രാത്രി കിടന്നുറങ്ങിയ ശേഷമാണ് അടുത്ത ദിവസം ഡീസൽ ഒഴിച്ച് ശരീരം കത്തിച്ചത് എന്ന് പൊലിസിന് നൽകിയ മൊഴിയിൽ പ്രതി വെളിപ്പെടുത്തി.

സ്വവർഗാനുരാഗി കൂടിയായ സണ്ണി ബീവറേജസിൽ വെച്ചാണ് മരിച്ച യുവാവുമായി പരിചയപ്പെടുന്നതും ബന്ധം സ്ഥാപിക്കുന്നതും. പിന്നീട് ഇരുവരും ഒരുമിച്ചാണ് സണ്ണി താമസിക്കുന്ന ചൊവ്വന്നൂരിലെ വാടക ക്വാർട്ടേഴ്സിലെത്തുന്നത്. സണ്ണി നൽകിയ 500 രൂപ തികയില്ല എന്ന് പറഞ്ഞ യുവാവ് വീണ്ടും പണത്തിനായി സണ്ണിയുടെ പോക്കറ്റിൽ കൈയിട്ടതാണ് പ്രകോപനത്തിന് കാരണമായത്. ഇതിൽ പ്രകോപിതനായി സണ്ണി, കത്തി ഉപയോഗിച്ച് യുവാവിനെ കുത്തുകയും ഇരുമ്പ് ചട്ടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും ചെയ്തു.

യുവാവ് മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം, സണ്ണി ആ രാത്രി മുഴുവൻ മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി. പിറ്റേന്ന്, സ്റ്റൗവിൽ ഉപയോഗിക്കാനായി സൂക്ഷിച്ച ഡീസൽ എടുത്ത് മൃതദേഹത്തിൽ ഒഴിച്ച് കത്തിക്കുകയും മുറി പൂട്ടി വടക്കാഞ്ചേരിയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. വൈകിട്ട് അഞ്ച് മണിയോടെ ശക്തൻ സ്റ്റാൻഡിലേക്ക് പോയ പ്രതി, തൃശൂർ-കുന്നംകുളം ബസ്സിൽ കയറിയപ്പോൾ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പൊലിസിന്റെ വലയിലാകുന്നത്. ചോദ്യം ചെയ്യലിൽ സണ്ണി കുറ്റം സമ്മതിച്ചതായി പൊലിസ് അറിയിച്ചു.

വിരലടയാള വിദഗ്ധർ സംഭവസ്ഥലത്തെത്തി പരിശോധന പൂർത്തിയാക്കി. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി. മരിച്ച യുവാവ് തമിഴ്നാട് സ്വദേശിയാണെന്നാണ് സൂചന, എന്നാൽ ഇതുവരെ ആരും ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലിസ് യുവാവിന്റെ ഫോട്ടോ നഗരത്തിലെ ബസ് സ്റ്റാൻഡുകളിൽ നാടോടി കച്ചവടക്കാർക്ക് കാണിച്ചെങ്കിലും തിരിച്ചറിയാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

സണ്ണിയുടെ ക്രിമിനൽ പശ്ചാത്തലം

19-ാം വയസ്സിൽ സ്വന്തം അമ്മയെ മഴുകൊണ്ട് വെട്ടിക്കൊന്ന കേസിലാണ് സണ്ണിയെ ആദ്യമായി പൊലിസ് അറസ്റ്റ് ചെയ്യുന്നത്. പിന്നീട് 2005-ൽ രാജസ്ഥാൻ സ്വദേശിയായ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലും സണ്ണി പ്രതിയായി. ആദ്യ കേസിൽ മാനസിക രോഗിയാണെന്ന് വാദിച്ച് വെറുതെ വിട്ടെങ്കിലും, രണ്ടാമത്തെ കേസിൽ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചിരുന്നു. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ സണ്ണി, വിവിധ സ്ഥാപനങ്ങളിൽ സെക്യൂരിറ്റി ജോലിക്കാരനായി പ്രവർത്തിച്ചു വരികയായിരുന്നു. നിലവിൽ തൃശൂരിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയാണ്. സിറ്റി പൊലിസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം വിലയിരുത്തി. കസ്റ്റഡിയിലുള്ള സണ്ണിയെ പൊലിസ് കമ്മീഷണറുടെ സാന്നിധ്യത്തിൽ വിശദമായി ചോദ്യം ചെയ്തു. അന്വേഷണം തുടരുകയാണ്.

 

 

 

In Kunnamkulam, Thrissur, a youth was brutally murdered, and his body was set ablaze by the suspect, Sunny, labeled a 'psycho killer' by police. After meeting the victim at a beverage outlet, Sunny allegedly killed him following a dispute, slept beside the body, and later burnt it using diesel before fleeing. He was arrested on a bus following a mobile phone trace. Sunny, with a history of two prior murder cases, including killing his grandmother at 19, confessed to the crime. The victim's identity remains unconfirmed, believed to be from Tamil Nadu.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പോക്‌സോ കേസ് ഇര പൊലിസ് സ്റ്റേഷനിലെ ശുചിമുറിയിൽ ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിയിലേക്ക് മാറ്റി

Kerala
  •  3 days ago
No Image

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ചോദ്യം ചെയ്ത് കേരളം സുപ്രിം കോടതിയിലേക്ക്; കേസിൽ കോൺഗ്രസ് കക്ഷിചേരും

Kerala
  •  3 days ago
No Image

അവനേക്കാൾ മികച്ച താരം ഞാനാണ്: വമ്പൻ പ്രസ്താവനയുമായി റൊണാൾഡോ

Football
  •  3 days ago
No Image

'അവൻ മുറി മുഴുവൻ പ്രകാശിപ്പിച്ച വ്യക്തി'; ദുബൈയിൽ വാഹനാപകടത്തിൽ മരിച്ച പ്രവാസിയുടെ ഓർമയ്ക്കായി പള്ളി നിർമിക്കാൻ ഒരുങ്ങി സുഹൃത്തുക്കൾ

uae
  •  3 days ago
No Image

കോഴിക്കോട് സ്കൂൾ ഗ്രൗണ്ടിൽ വിദ്യാർഥികൾക്ക് നേരെ കാർ ഓടിച്ചുകയറ്റി അഭ്യാസ പ്രകടനം; ഉടമയെ തിരിച്ചറിഞ്ഞതായി പൊലിസ്

Kerala
  •  3 days ago
No Image

ക്രിക്കറ്റിൽ മാത്രമല്ല,ആ കാര്യത്തിലും സ്‌മൃതി തന്നെ മുന്നിൽ

Cricket
  •  3 days ago
No Image

പൊന്നുംവിലയുള്ള സൂപ്പർതാരം പുറത്തേക്ക്; വമ്പൻ നീക്കത്തിനൊരുങ്ങി ഹൈദരാബാദ്

Cricket
  •  3 days ago
No Image

ഉംറ നിർവഹിക്കാനായി പോകുന്ന യുഎഇയിലെ താമസക്കാർ അറിഞ്ഞിരിക്കേണ്ട 6 സുപ്രധാന നിയമങ്ങൾ

uae
  •  3 days ago
No Image

ടി-20യിലെ വമ്പൻ നാഴികക്കല്ലിനരികെ സഞ്ജു; കളത്തിലിറങ്ങിയാൽ പിറക്കുക ഐതിഹാസിക നേട്ടം

Cricket
  •  3 days ago
No Image

ഇനി ഓട്ടം മൈതാനത്തേക്ക്: ക്രിക്കറ്റ് ടീമുമായി കെഎസ്ആർടിസി വരുന്നു

Kerala
  •  3 days ago