
വിമാനത്തിനുള്ളിൽ പവർബാങ്കുകൾ നിരോധിച്ചു; പേടിക്കേണ്ട, ഒരു കേബിൾ കയ്യിലുണ്ടോ? ചാർജിംഗ് ഇനി ഈസി

ദുബൈ: നിങ്ങൾ ഉടൻ വിമാന യാത്ര നടത്താൻ പദ്ധതിയിടുന്നവരാണോ? വിമനത്തിലെ സുരക്ഷയുമായി ബന്ധപ്പെട്ട പുതിയ മാറ്റങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്, പ്രത്യേകിച്ച് പവർ ബാങ്കുകളുമായി ബന്ധപ്പെട്ടവ.
2025 ഒക്ടോബർ 1 മുതൽ, വിമാനത്തിനുള്ളിൽ പവർ ബാങ്കുകൾ ഉപയോഗിക്കുന്നതും ചാർജ് ചെയ്യുന്നതിനും വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് എമിറേറ്റ്സ് എയർലൈൻസ്. അതേസമയം, 100Wh-ന് താഴെയുള്ള ഒരു പവർ ബാങ്ക് യാത്രക്കാർക്ക് കൈവശം വെക്കാവുന്നതാണ്. എന്നാൽ, ഇത് ഓവർഹെഡ് ബിന്നിൽ വയ്ക്കാൻ സാധിക്കില്ല. സീറ്റിനടിയിലോ സീറ്റ് പോക്കറ്റിലോ സൂക്ഷിക്കണം. എമിറേറ്റിനെ കൂടാതെ, എത്തിഹാദ്, ഫ്ലൈദുബൈ, എയർ അറേബ്യ തുടങ്ങിയ കമ്പനികളെല്ലാം വിമാനത്തിലെ പവർബാങ്ക് ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
വിമാനത്തിൽ അനുവദിക്കാവുന്നവ
1) 100Wh-ന് താഴെയുള്ള പവർ ബാങ്കുകൾ – ഹാൻഡ് ലഗേജിൽ അനുവദിക്കും.
2) 100–160Wh – എയർലൈനിന്റെ മുൻകൂർ അനുമതി ആവശ്യമായേക്കാം.
3) 160Wh-ന് മുകളിൽ – യാത്രാ വിമാനങ്ങളിൽ അനുവദനീയമല്ല.
വിമാനത്തിൽ പവർ ബാങ്ക് ഉപയോഗിക്കുന്നതും ചാർജ് ചെയ്യുന്നതും എല്ലാ എയർലൈനുകളും നിരോധിച്ചിരിക്കുന്നു.
നിലവിൽ പ്രവർത്തനം എങ്ങനെ?
വിമാനത്തിലെ പവർ ഔട്ട്‌ലെറ്റുകൾ ഉപയോഗിക്കുക
എമിറേറ്റ്സ്, എത്തിഹാദ്, ഫ്ലൈദുബൈ തുടങ്ങിയ കമ്പനികളുടെ മിക്ക വിമാനങ്ങളിലും ഓരോ സീറ്റിലും യുഎസ്ബി പോർട്ടുകളോ പവർ സോക്കറ്റുകളോ ഉണ്ട്. നിങ്ങളുടെ സ്വന്തം ഫാസ്റ്റ്-ചാർജിംഗ് കേബിൾ കൊണ്ടുവരുന്നതായിരിക്കും നല്ലത്. കാരണം പഴയ വിമാനങ്ങളിൽ ചാർജിംഗ് പതുക്കെ ആയിരിക്കും. അതിനൽ, സ്വന്തം കേബിൾ ഉപയോഗിക്കുന്നത് പരമാവധി കാര്യക്ഷമത ഉറപ്പാക്കും.
ടേക്ക്‌ഓഫിന് മുമ്പ് ചാർജ് ചെയ്യുക
ബോർഡിംഗിന് മുമ്പ് തന്നെ നിങ്ങളുടെ ഉപകരണങ്ങൾ പൂർണമായി ചാർജ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. വീട്ടിൽ, ഹോട്ടലിൽ, അല്ലെങ്കിൽ എയർപോർട്ട് ലോഞ്ചുകളിൽ ലഭ്യമായ ഔട്ട്‌ലെറ്റുകൾ ഉപയോഗിച്ച് ഫോൺ, ലാപ്‌ടോപ്പ്, ഇയർബഡ്‌സ് എന്നിവ ചാർജ് ചെയ്യുക.
യാത്രാസമയത്ത് ചാർജ് നിലനിർത്തുക
ഫോൺ എയർപ്ലെയിൻ മോഡിലേക്ക് മാറ്റുക, ലോ പവർ മോഡ് ഓണാക്കുക, സ്ക്രീൻ ബ്രൈറ്റ്നസ് കുറയ്ക്കുക. യാത്രയ്ക്ക് മുമ്പ് സിനിമകളോ പ്ലേലിസ്റ്റുകളോ ഡൗൺലോഡ് ചെയ്യുക, വിമാനത്തിൽ സ്ട്രീമിംഗ് ഒഴിവാക്കുക. ഈ ചെറിയ ശീലങ്ങൾ നിങ്ങളുടെ ബാറ്ററി ലൈഫ് ഇരട്ടിയാക്കും.
യാത്രക്കാർക്കുള്ള ചാർജിംഗ് ബദലുകൾ
നിങ്ങളുടെ ഉപകരണങ്ങൾ വിമാനത്തിൽ പവർ ബാങ്കിനെ ആശ്രയിക്കാതെ തന്നെ ചാർജ് ചെയ്ത് സൂക്ഷിക്കാൻ കൂടുതൽ സുരക്ഷിതവും മികച്ചതുമായ മാർഗങ്ങൾ ഉണ്ട്.
1) GaN വാൾ ചാർജറുകൾ
ചെറുതും വേഗതയേറിയതും കാര്യക്ഷമവുമായ ഒന്നാണ് ഗാലിയം നൈട്രൈഡ് (GaN) ചാർജറുകൾ. ഒരൊറ്റ ഔട്ട്‌ലെറ്റിൽ നിന്ന് ഒന്നിലധികം ഉപകരണങ്ങൾ ചാർജ് ചെയ്യാൻ ഇവയ്ക്ക് കഴിയും. 65W അല്ലെങ്കിൽ 100W ഔട്ട്‌പുട്ടുള്ള മോഡലുകൾ, എയർപോർട്ടുകളിലും, കഫേകളിലും, ഹോട്ടലുകളിലുമെല്ലാം ഉപയോഗിക്കാൻ അനുയോജ്യമായവയാണ്.
2) യുഎസ്ബി പോർട്ടുകളുള്ള ട്രാവൽ അഡാപ്റ്ററുകൾ
വിവിധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ യുഎസ്ബി-എ, യുഎസ്ബി-സി പോർട്ടുകളുള്ള ഒരു യൂണിവേഴ്സൽ അഡാപ്റ്റർ കൈവശം വക്കുന്നത് നല്ലതാണ്. വേഗത്തിലുള്ള ചാർജിംഗിനായി പവർ ഡെലിവറി (പിഡി) പിന്തുണയ്ക്കുന്നവ തിരഞ്ഞെടുക്കുക. ഇത് എപ്പോഴും ഹാൻഡ് ലഗേജിൽ സൂക്ഷിക്കുക, ഇത് പലപ്പോഴും ആവശ്യമായി വന്നേക്കാം.
3) കൂടുതൽ ബാറ്ററി ലൈഫുള്ള ഉപകരണങ്ങൾ
നിങ്ങളുടെ ഫോണോ ടാബ്‌ലെറ്റോ അപ്‌ഗ്രേഡ് ചെയ്യാൻ പദ്ധതിയിടുകയാണെങ്കിൽ, കൂടുതൽ നേരം നിലനിൽക്കുന്ന ബാറ്ററിയുള്ള മോഡലുകൾ തിരഞ്ഞെടുക്കുക. പല ഉപകരണങ്ങളും ഇപ്പോൾ ഒന്നര ദിവസത്തിലധികം ഒറ്റ ചാർജിൽ പ്രവർത്തിക്കും. ഇത് വിമാനത്തിൽ ചാർജിംഗിന്റെ ആവശ്യം പൂർണമായും ഒഴിവാക്കുന്നു.
If you're planning to travel by air soon, you need to know about the new safety regulations regarding power banks. As of October 1, 2025, Emirates Airlines has implemented strict rules for carrying and using power banks on board. Here's what you need to know
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സാക്ഷാൽ അലക്സ് ഫെർഗൂസൻ കയ്യടക്കിവെച്ച റെക്കോർഡ് തകർത്തു; ചരിത്രനേട്ടത്തിൽ ഗ്വാർഡിയോള
Football
• 7 hours ago
കാർ പോകാൻ സ്ഥലം ഉണ്ടായിട്ടും ഓട്ടോ പോവില്ലെന്ന വാശിയിൽ ഡ്രൈവർ; ചോദ്യം ചെയ്ത മലയാളി യുവതിക്ക് നേരെ ബെംഗളൂരുവിൽ കയ്യേറ്റ ശ്രമം
National
• 7 hours ago
കോർപ്പറേറ്റ് കമ്പനികൾക്ക് സമ്മാനങ്ങൾ നിർമ്മിച്ച് നൽകുന്ന സ്ഥാപനം; തൊഴിലുടമ അറിയാതെ ജീവനക്കാരൻ തട്ടിയെടുത്തത് 5.72 കോടിയുടെ സ്വർണനാണയം; അറസ്റ്റ്
Business
• 7 hours ago
ഗില്ലിനെ മികച്ച ക്യാപ്റ്റനാക്കാൻ ആ രണ്ട് താരങ്ങൾക്ക് കഴിയും: ഡിവില്ലിയേഴ്സ്
Cricket
• 7 hours ago
ഷുഗർ കൂടിയാൽ നികുതി കൂടും; 2026 ജനുവരി ഒന്ന് മുതൽ സോഫ്റ്റ് ഡ്രിങ്കുകൾക്ക് നികുതി ചുമത്തുന്ന രീതി മാറ്റി യുഎഇ
uae
• 8 hours ago
ഭൂകമ്പത്തെക്കുറിച്ചുള്ള അറിയിപ്പുകൾ ടെക്സ്റ്റ്, ഓഡിയോ രൂപത്തിൽ മൊബൈൽ ഫോണിൽ ലഭിക്കും; എങ്ങനെയെന്നറിയാം
uae
• 8 hours ago
പുതിയ റോളിൽ അവതരിച്ച് സഞ്ജു സാംസൺ; ഇനി വലിയ കളികൾ മാത്രം!
Football
• 9 hours ago
കുവൈത്ത്: ഗതാഗതം തടസപ്പെടുത്തുന്ന വാഹനങ്ങൾ രണ്ട് മാസം വരെ കണ്ടുകെട്ടും; നാടുകടത്തലിനടക്കം സാധ്യത
Kuwait
• 9 hours ago
ഓസ്‌ട്രേലിയൻ പരമ്പരയിൽ അവൻ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തും: ഡിവില്ലിയേഴ്സ്
Cricket
• 9 hours ago
ഡോക്ടറുടെ കുറിപ്പടിയില്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന് നല്‍കരുത്; നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്
Kerala
• 10 hours ago
ആ താരത്തിന്റെ കീഴിൽ കളിക്കാൻ സാധിക്കാത്തത് കരിയറിലെ വലിയ നഷ്ടം: സൂര്യകുമാർ യാദവ്
Cricket
• 10 hours ago
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി; നവംബര്‍ 6,11 തിയ്യതികളില്‍
National
• 10 hours ago
ചീഫ് ജസ്റ്റിസിന് നേരെ ചീറ്റിയത് സംഘപരിവാര്‍ നട്ടുവളര്‍ത്തിയ വിദ്വേഷത്തിന്റെ വിഷം: പിണറായി വിജയന്
Kerala
• 10 hours ago
വൈദ്യശാസ്ത്ര നൊബേല്‍ 3 പേര്‍ക്ക്; പുരസ്കാരം രോഗപ്രതിരോധശേഷിയുമായി ബന്ധപ്പെട്ട കണ്ടെത്തലിന്
International
• 11 hours ago
'ഗസ്സയിലെ പ്രിയപ്പെട്ട കുഞ്ഞുമക്കളേ....നിങ്ങള്‍ക്ക് സമാധാനപൂര്‍ണമായ ജീവിതം കൈവരുവോളം ഞങ്ങള്‍ നിങ്ങളിലേക്കുള്ള യാത്ര തുടര്‍ന്ന് കൊണ്ടേയിരിക്കും...' ഇസ്‌റാഈല്‍ കസ്റ്റഡിയിലെടുത്ത ബ്രസീലിയന്‍ ആക്ടിവിസിറ്റ് തിയാഗോയുടെ ഹൃദയം തൊടുന്ന സന്ദേശം
International
• 14 hours ago
ശബരിമല സ്വര്‍ണപ്പാളി വിവാദം: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തെ നിയോഗിച്ച് ഹൈക്കോടതി, സ്വാഗതം ചെയ്ത് സര്‍ക്കാര്‍
Kerala
• 14 hours ago
തൃശൂര്‍ ചൊവ്വന്നൂരില്‍ യുവാവിനെ കൊലപ്പെടുത്തിയത് സ്വവര്‍ഗരതിക്കിടെയെന്ന് പൊലിസ്, സമാനരീതിയില്‍ മുന്‍പും കൊലപാതകം
Kerala
• 15 hours ago
ബംഗളൂരുവില്‍ പെരുമഴയില്‍ കാറ്റില്‍ മരം വീണ് സ്‌കൂട്ടര്‍ യാത്രികയ്ക്കു ദാരുണാന്ത്യം
Kerala
• 15 hours ago
'മഹാരാജ, രാജകുമാരി തുടങ്ങിയ പദങ്ങള്‍ എന്തിനാണ് ഹരജിയില്‍' രൂക്ഷ വിമര്‍ശനവുമായി രാജസ്ഥാന് ഹൈക്കോടതി, മാറ്റിനല്‍കാന്‍ നിര്‍ദ്ദേശം
National
• 12 hours ago
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിയായ ആറുവയസുകാരിക്ക് രോഗം സ്ഥിരീകരിച്ചു
Kerala
• 13 hours ago
സുപ്രിം കോടതി നടപടികള്‍ക്കിടെ ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാന്‍ ശ്രമം; സനാതന ധര്‍മത്തോടുള്ള അനാദരവ് സഹിക്കില്ലെന്ന് മുദ്രാവാക്യം
National
• 14 hours ago