അതേസമയം ഗസ്സയിലേക്ക് മനുഷ്യ സഹായവുമായി എത്തിയതിന് അറസ്റ്റിലായ ഫ്രീഡം ഫ്ളോട്ടില്ല കപ്പല്‍ പടയിലെ പോരാളികൾ നേരിട്ടത് കൊടിയ പീഡനമെന്ന് റിപ്പോര്‍ട്ട്. ഇസ്‌റാഈല്‍ കസ്റ്റഡിയിലെടുത്ത പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ് ഉള്‍പെടെയുള്ളവര്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങള്‍ ആക്ടിവിസ്റ്റുകള്‍ വിവരിക്കുന്നു. ഗ്രെറ്റക്കെതിരെയുണ്ടായ അതിക്രമങ്ങളെ കുറിച്ച് തുര്‍ക്കിഷ് മാധ്യമ പ്രവര്‍ത്തക എര്‍സിന്‍ സെലിക് ആണ് വിവരിച്ചത്. അവരെ നിലത്തൂടെ വലിച്ചിഴച്ചാതായും ഇസ്‌റാഈലി പതാക ചുംബിക്കാന്‍ നിര്‍ബന്ധിച്ചതായും എര്‍സിന്‍ ചൂണ്ടിക്കാട്ടുന്നു.
മലേഷ്യന്‍ ആക്ടിവിസ്റ്റ് ഹസ്വാനി ഹെല്‍മിയും അമേരിക്കന്‍ ആക്ടിവിസ്റ്റ് വിന്‍ഡ്ഫീല്‍ഡ് ബീവറും ഗ്രെറ്റക്കെതിരായ അതിക്രമം ഉണ്ടായതായി ആവര്‍ത്തിച്ചു. തീവ്ര വലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രി ഇറ്റമര്‍ ബെന്‍-ഗ്വിര്‍ പ്രവേശിച്ചപ്പോള്‍ തന്‍ബെര്‍ഗിനെ ഒരു മുറിയിലേക്ക് തള്ളിവിട്ടത് എങ്ങനെയെന്ന് അവര്‍ ഓര്‍മ്മിച്ചു. തന്‍ബര്‍ഗിനോട് 'ഭീകരമായി പെരുമാറി' എന്നും 'ഒരു പ്രൊപഗാണ്ടയായി ഉപയോഗിച്ചു' ബീവര്‍ കൂട്ടിച്ചേര്‍ത്തു.
ഗ്രെറ്റ തുന്‍ബെര്‍ഗ് എന്ന ധീര വനിതയ്ക്ക് 22 വയസ്സ് മാത്രമേ ഉള്ളൂ. അവരെ അപമാനിക്കുകയും ഇസ്‌റാഈലി പതാകയില്‍ പൊതിഞ്ഞ് ഒരു ട്രോഫി പോലെ പ്രദര്‍ശിപ്പിക്കുകയും ചെയ്തു- ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തകനായ ലോറന്‍സോ അഗോസ്റ്റിനോ പറഞ്ഞു.
'അതൊരു ദുരന്തമായിരുന്നു. അവര്‍ ഞങ്ങളോട് മൃഗങ്ങളെപ്പോലെയാണ് പെരുമാറിയത്,' തടവുകാര്‍ക്ക് ഭക്ഷണവും ശുദ്ധജലവും മരുന്നും നിഷേധിച്ചു എന്ന് മലേഷ്യന്‍ ആക്ടിവിസ്റ്റ് ഹസ്വാനി ഹെല്‍മി പറഞ്ഞു.
''അവര്‍ ഞങ്ങളെ നായ്ക്കളെപ്പോലെയാണ് പരിഗണിച്ചത്. മൂന്ന് ദിവസത്തേക്ക് അവര്‍ ഞങ്ങള്‍ക്ക് ഭക്ഷണം തന്നില്ല. അവര്‍ ഞങ്ങള്‍ക്ക് വെള്ളം തന്നില്ല; ഞങ്ങള്‍ക്ക് ടോയ്ലറ്റില്‍ നിന്ന് കുടിക്കേണ്ടി വന്നു... ഭയങ്കര ചൂടുള്ള ദിവസമായിരുന്നു അത്, ഞങ്ങളെല്ലാം വേവുകയായിരുന്നു.'' ആ അഗ്‌നിപരീക്ഷ ''ഗാസയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍'' സഹായിച്ചു- തുര്‍ക്കി ടിവി അവതാരക ഇക്ബാല്‍ ഗുര്‍പിനാര്‍ പറഞ്ഞു.
israel deported 170 flotilla activists, including greta thunberg, putting them on a flight to greece. with this, the total number of flotilla activists deported from israel has reached 341.