HOME
DETAILS

ഭൂകമ്പത്തെക്കുറിച്ചുള്ള അറിയിപ്പുകൾ ടെക്സ്റ്റ്, ഓഡിയോ രൂപത്തിൽ മൊബൈൽ ഫോണിൽ ലഭിക്കും; എങ്ങനെയെന്നറിയാം

  
October 06, 2025 | 1:04 PM

dubai residents to receive earthquake alerts via mobile app

ദുബൈ: ദുബൈ നിവാസികൾക്ക് ഇനി ഭൂകമ്പങ്ങളെക്കുറിച്ചുള്ള അറിയിപ്പുകൾ മൊബൈൽ ഫോണുകളിൽ ടെക്സ്റ്റ്, ഓഡിയോ രൂപങ്ങളിൽ ലഭിക്കും. ദുബൈ മുൻസിപ്പാലിറ്റിയുടെ ‘ഡിബി സേഫ് - ഓയസിസ് പ്ലസ് ഫോർ ദുബൈ’ ആപ്പിന്റെ നവീകരിച്ച പതിപ്പാണ് സേവനം ജനങ്ങളിലെത്തിക്കുന്നത്. ഇന്ന് ആക്സസബിലിറ്റീസ് എക്സ്പോയിലാണ് ഇത് അവതരിപ്പിച്ചത്.   

2018 ലാണ് ആദ്യമായി ഈ ആപ്പ് പുറത്തിറക്കിയത്. നിലവിൽ ആപ്പിൽ അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ ശബ്ദ അറിയിപ്പ് സംവിധാനം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ഭൂകമ്പങ്ങളെക്കുറിച്ചും അവ കെട്ടിടങ്ങളിൽ ഉണ്ടാക്കുന്ന സ്വാധീനങ്ങലെക്കുറിച്ചും ജനങ്ങൾക്ക് തത്സമയ അറിയിപ്പുകൾ നൽകുന്നു.

“ഓഡിയോ ഫീച്ചർ ഭിന്നശേഷിക്കാർക്കുൾപ്പെടെ പ്രയോജനപ്പെടുന്നതാണ്. ഭൂകമ്പ സമയത്ത് നിർണായക സുരക്ഷാ വിവരങ്ങൾ ആർക്കും നഷ്ടപ്പെടാതിരിക്കാൻ ഈ സംവിധാനം സഹായിക്കും,” ദുബൈ മുൻസിപ്പാലിറ്റിയിലെ ജിയോഡെറ്റിക് ആൻഡ് മറൈൻ സർവേ വിഭാഗം മേധാവി ഇമാൻ അൽ ഫലാസി ഗൾഫ് ന്യൂസിനോട് വ്യക്തമാക്കി.

ഈ ആപ്പ് സെക്കന്റുകൾക്കുള്ളിൽ തന്നെ സുരക്ഷാ നിർദ്ദേശങ്ങൾ, ഭൂകമ്പ വിവരങ്ങൾ, സംഭവ സ്ഥലം, ഷേക്ക് മാപ്പുകൾ എന്നിവ പൊതുജനങ്ങളിലേക്കെത്തിക്കുന്നു. ‌

പ്രദേശത്തെ ആദ്യ സംരംഭം

യുഎഇയിലെ ആദ്യ ഭൂകമ്പ നിരീക്ഷണ ശൃംഖല സ്ഥാപിച്ച നഗരമാണ് ദുബൈ. ഇതിന് പ്രധാന കാരണം ദുബൈയിലെ ഉയരമേറിയ കെട്ടിടങ്ങളാണ്. 

ഈ ഉയർന്ന കെട്ടിടങ്ങൾക്ക് നൂതനമായ നിരീക്ഷണ സംവിധാനങ്ങൾ ആവശ്യമാണ്. “ഈ കെട്ടിടങ്ങളിലെ ഉയർന്ന നിലകളിൽ താമസിക്കുന്നവർക്ക് നേരിട്ടുള്ള ആഘാതമില്ല, എന്നാലും, ഭുകമ്പ സമയത്ത് വിറയൽ അനുഭവപ്പെടാം. ദുബൈ മുൻസിപ്പാലിറ്റിയിലെ സീസ്മിക് സെന്റർ, യുഎഇയിലെ ആദ്യ ഭൂകമ്പ നിരീക്ഷണ ശൃംഖല സ്ഥാപിച്ച് എല്ലാ അടിയന്തര കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇത് ജനങ്ങൾക്ക് തത്സമയ പിന്തുണ നൽകുന്നു,”അൽ ഫലാസി കൂട്ടിച്ചേർത്തു. 

Dubai Municipality has launched an upgraded version of its 'DB Safe - Oasis Plus for Dubai' app, providing residents with real-time earthquake alerts via text and audio notifications. This initiative aims to enhance public safety and keep residents informed during seismic events [No search results found for this specific query. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കന്നഡയെ അപമാനിച്ചെന്ന് ആരോപണം: ഓട്ടോ ഡ്രൈവറുമായി തർക്കിച്ച് ദമ്പതികൾ; ഒടുവിൽ ക്ഷമാപണം

National
  •  10 days ago
No Image

സത്യം ജയിക്കും, നിയമപരമായി പോരാടും: പരാതിക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ

Kerala
  •  10 days ago
No Image

വനിത പ്രിമീയർ ലീഗ് ലേലത്തിൽ മലയാളി തിളക്കം; റെക്കോർഡ് തുകക്ക് ആശ ശോഭന പുതിയ തട്ടകത്തിൽ

Cricket
  •  10 days ago
No Image

യുഎഇ ദേശീയ ദിനം; ദുബൈയിൽ മൂന്ന് ദിവസത്തെ സൗജന്യ പൊതു പാർക്കിംഗ് സൗകര്യം പ്രഖ്യാപിച്ച് ആർടിഎ

uae
  •  10 days ago
No Image

അനധികൃത മരുന്നു കച്ചവടം; ഡോക്ടറുടെ നിർദേശമില്ലാതെ വാങ്ങിയത് അര ലക്ഷം രൂപയുടെ 'ബ്ലഡ് പ്രഷർ' മരുന്ന്; 18-കാരൻ പിടിയിൽ

Kerala
  •  10 days ago
No Image

ഇന്ത്യ-യുഎഇ വിമാന നിരക്കുകൾ കുതിച്ചുയരുന്നു; പീക്ക് സീസണിൽ കൂടുതൽ വിമാന സർവീസുകൾ വേണമെന്ന് ആവശ്യം

uae
  •  10 days ago
No Image

ലോക ചാമ്പ്യന്മാർ കേരളത്തിലേക്ക്; ഇന്ത്യൻ പെൺപടയുടെ പോരാട്ടം ഒരുങ്ങുന്നു

Cricket
  •  10 days ago
No Image

യുഎഇ ദേശീയ ദിനം; 129 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ഫുജൈറ ഭരണാധികാരി

uae
  •  10 days ago
No Image

സഞ്ജുവും രോഹനും ചരിത്രത്തിലേക്ക്; കേരളത്തിന്റെ ഇരട്ട കൊടുങ്കാറ്റുകൾക്ക് വമ്പൻ നേട്ടം

Cricket
  •  10 days ago
No Image

അതിവേഗ പാതയിലെ നിയമലംഘനം; ദുബൈയിൽ എണ്ണായിരത്തിലധികം ഡെലിവറി റൈഡർമാർക്ക് പിഴ ചുമത്തി

uae
  •  10 days ago