HOME
DETAILS

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

  
Abishek
June 30 2025 | 17:06 PM

Kerala HC Directs Action Against Former Dean and Warden in Veterinary University Students Death Case

കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് മുന്‍ ഡീനും ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡനും അച്ചടക്ക നടപടികള്‍ നേരിടണമെന്ന് ഹൈക്കോടതി. മുന്‍ ഡീനിന്റെ അച്ചടക്ക നടപടി തടയണമെന്ന ഹരജി തീര്‍പ്പാക്കിയാണ് ഈ ഉത്തരവ്. ഇരുവരും അച്ചടക്ക നടപടികളോട് സഹകരിക്കണമെന്ന് പറഞ്ഞ കോടതി കുറ്റം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ സര്‍വകലാശാല ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. റാഗിംഗിനെതിരെ കര്‍ശന നിയമം നടപ്പിലാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും, വിദ്യാര്‍ത്ഥികളുടെ അച്ചടക്കമില്ലായ്മ മൂലം ഇനി ഒരു വിദ്യാര്‍ത്ഥിയുടെ ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി.

2024 ഫെബ്രുവരി 18നായിരുന്നു തിരുവനന്തപുരം സ്വദേശിയായ സിദ്ധാര്‍ത്ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോളേജ് ഹോസ്റ്റലിന്റെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ആദ്യം ആത്മഹത്യയായി കണക്കാക്കപ്പെട്ട ഈ സംഭവം പിന്നീട് ഏറെ ദുരൂഹതകള്‍ നിറഞ്ഞതായി കണ്ടെത്തി. സിദ്ധാര്‍ത്ഥന്റെ ശരീരത്തിലെ മുറിവുകളും കോളേജ് അധികൃതരുടെ സംശയാസ്പദമായ പെരുമാറ്റവും മരണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പരാതി നല്‍കാന്‍ ഇടയാക്കി. മൃതദേഹം പൊതുദര്‍ശനത്തിന് വച്ച ശേഷം വീട്ടിലേക്ക് കൊണ്ടുവരുമ്പോള്‍, ആംബുലന്‍സിലേക്ക് ഒരാള്‍ എറിഞ്ഞ കടലാസിലെ വിവരങ്ങള്‍ സിദ്ധാര്‍ത്ഥന്‍ ക്രൂരമായ റാഗിംഗിന് ഇരയായെന്ന് വെളിപ്പെടുത്തി.

ഫെബ്രുവരി 16 മുതല്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ സിദ്ധാര്‍ത്ഥനെ പാറപ്പുറത്തും മുറിയിലും വച്ച് ക്രൂരമായി മര്‍ദിച്ചതായി കണ്ടെത്തി. അടിവസ്ത്രം മാത്രം ധരിപ്പിച്ച് പരസ്യമായി അപമാനിക്കുകയും, ബെല്‍റ്റും മൊബൈല്‍ ചാര്‍ജര്‍ കേബിളുകളും ഉപയോഗിച്ച് അടിക്കുകയും, ശരീരത്തില്‍ ആവര്‍ത്തിച്ച് ചവിട്ടി പരുക്കേല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഹോസ്റ്റലിന്റെ ശുചിമുറിയില്‍ സിദ്ധാര്‍ത്ഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആദ്യം ആത്മഹത്യയായി ചിത്രീകരിക്കാന്‍ പൊലിസ് ശ്രമിച്ചെങ്കിലും, പ്രതികളെ സംരക്ഷിക്കാന്‍ ഹോസ്റ്റല്‍ വാര്‍ഡനും ഡീനും ശ്രമിച്ചതായി ആരോപണം ഉയര്‍ന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകരായ പ്രതികളെ സഹായിക്കുന്ന തരത്തിലുള്ള സര്‍ക്കാര്‍ നിലപാടുകളും വിമര്‍ശനങ്ങളുയര്‍ത്തി. അതേസമയം, ശക്തമായ പൊതുജന സമ്മര്‍ദത്തെ തുടര്‍ന്ന് കേസില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  10 hours ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  10 hours ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  10 hours ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  10 hours ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  11 hours ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  11 hours ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  11 hours ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  11 hours ago
No Image

കാറുകള്‍ സഞ്ചരിക്കുമ്പോള്‍ സംഗീതം മുഴക്കുന്ന ഫുജൈറയിലെ 'മ്യൂസിക്കല്‍ റോഡ്'; വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

uae
  •  12 hours ago
No Image

ഭരണഘടനയില്‍ കൈവെക്കാന്‍ ശ്രമിച്ചാല്‍ എല്ലാ ശക്തിയും ഉപയോഗിച്ച് എതിര്‍ക്കും; മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

National
  •  12 hours ago