HOME
DETAILS

യുഎഇയുടെ ആകാശത്ത് വാൽനക്ഷത്രം; നഗ്നനേത്രങ്ങൾ കൊണ്ട് കാണാം; ഒക്ടോബർ 17 മുതൽ 27 വരെ ഏറ്റവും മികച്ച സമയം

  
Web Desk
October 04 2025 | 10:10 AM

rare comet c2025 a6 lemmon spotted in uae skies

ദുബൈ: യുഎഇയുടെ ആകാശത്ത് ഈ മാസം ഒരു അപൂർവ ആകാശ വിസ്മയം കാണാം. വെള്ളിയാഴ്ച പുലർച്ചെ അൽ ഖാതിം ഒബ്സർവേറ്ററിയിൽ C/2025 A6 ലെമൺ എന്ന ധൂമകേതുവിന്റെ ചിത്രങ്ങൾ പകർത്തിയതായി ഇന്റർനാഷണൽ ആസ്ട്രോണമി സെന്റർ വ്യക്തമാക്കി. ജനുവരി 3-നാണ് ഈ വാൽനക്ഷത്രത്തെ കണ്ടെത്തിയത്, ക്രമേണ അതിന്റെ പ്രകാശം വർധിച്ചുവരികയാണ്.

തുടക്കത്തിൽ വലിയ ടെലിസ്കോപ്പുകൾ വഴി മാത്രമായിരുന്നു ഈ വാൽനക്ഷത്രം ദൃശ്യമായിരുന്നത്. എന്നാൽ, ഇപ്പോൾ ഇത് ഇരുണ്ട സ്ഥലങ്ങളിൽ ബൈനോക്കുലറുകൾ ഉപയോഗിച്ച് കാണാൻ സാധിക്കും. വൈകാതെ തന്നെ നഗര വെളിച്ചങ്ങളിൽ നിന്ന് അകലെയുള്ള പ്രദേശങ്ങളിൽ ഇത് നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാകും.

ഒക്ടോബർ 21-ന് വാൽനക്ഷത്രം ഭൂമിയോട് ഏറ്റവും അടുത്തെത്തും. പിന്നീട്, നവംബർ 8-ന് സൂര്യനോട് ഏറ്റവും അടുത്തുള്ള ബിന്ദുവായ പെരിഹീലിയനിൽ എത്തും. C/2025 A6 ലെമൺ ഏകദേശം 1,350 വർഷം കൂടുമ്പോൾ സൂര്യനെ ഒരു തവണ ചുറ്റുന്നു.

നിലവിൽ പുലർച്ചെ കിഴക്കൻ ആകാശത്ത് ദൃശ്യമായ ഈ വാൽനക്ഷത്രം, ഒക്ടോബർ 15 മുതൽ സൂര്യാസ്തമനത്തിന് ശേഷം പടിഞ്ഞാറൻ ആകാശത്ത് കാണാൻ സാധിക്കും. ഒക്ടോബർ 17 മുതൽ 27 വരെയാണ് ഏറ്റവും മികച്ച ദൃശ്യാനുഭവം ലഭിക്കുക, ഈ സമയത്ത് വാൽനക്ഷ്ത്രത്തിന്റെ പ്രകാശം ഉച്ചസ്ഥായിയിലെത്തുകയും ചന്ദ്രപ്രകാശം ഇല്ലാത്ത ആകാശം ദൃശ്യം വ്യക്തമാക്കുകയും ചെയ്യും. ഈ കാലയളവിൽ ധൂമകേതുവിന്റെ വാൽ 15 മുതൽ 40 ഡിഗ്രി വരെ നീണ്ടുകാണപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

4 ഇഞ്ച് റിഫ്രാക്ടിംഗ് ടെലിസ്കോപ്പ്, കളർ ക്യാമറ, ലൈറ്റ്-പൊല്യൂഷൻ ഫിൽറ്റർ എന്നിവ ഉപയോഗിച്ച് യുഎഇ സമയം പുലർച്ചെ 4:10 മുതൽ 5:00 വരെ പകർത്തിയ ചിത്രങ്ങളിൽ ധൂമകേതു പച്ചനിറത്തിൽ തിളങ്ങുന്നതായി കാണാം. ഇതിനു കാരണം, അൾട്രാവയലറ്റ് സൂര്യപ്രകാശവുമായി പ്രതിപ്രവർത്തിക്കുന്ന ഐയോണൈസ്ഡ് കാർബൺ തന്മാത്രകളാണ്. 

The International Astronomy Center has captured images of the comet C/2025 A6 (Lemmon) in the UAE skies. This rare celestial event is a treat for stargazers and astronomers. The comet is currently visible with the help of a small binocular, and its position is in the constellation of Leo Minor



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘മനുഷ്യരാശിക്ക് പരിചിതമായ ഏറ്റവും മഹത്തായ തൊഴിൽ’; ലോക അധ്യാപക ദിനത്തിൽ അധ്യാപകർ‌ക്ക് ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ

uae
  •  14 hours ago
No Image

മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം സഊദിയിലും, ബഹ്‌റൈനിലും പര്യടനം നടത്തും

Saudi-arabia
  •  14 hours ago
No Image

മാറ്റമില്ലാതെ പൊന്ന്; യുഎഇയിൽ ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു

uae
  •  15 hours ago
No Image

കഫ് സിറപ്പ് കഴിച്ച് 11 കുട്ടികൾ മരിച്ച സംഭവത്തിൽ മരുന്ന് നൽകിയ ഡോക്ടർ അറസ്റ്റിൽ; ഫാർമസ്യൂട്ടിക്കൽ കമ്പനിക്കെതിരെ കേസ്

National
  •  15 hours ago
No Image

അടുത്ത നമ്പർ നിങ്ങളാകരുത്; ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം; ബോധവൽക്കരണവുമായി ഷാർജ പൊലിസ്

uae
  •  15 hours ago
No Image

പിടിച്ചു തള്ളി, വലിച്ചിഴച്ചു, ഇസ്‌റാഈല്‍ പതാകയില്‍ ചുംബിക്കാന്‍ നിര്‍ബന്ധിച്ചു; ഭക്ഷണവും മറ്റും നിഷേധിച്ചു, ടോയ്‌ലറ്റ് വെള്ളം കുടിക്കാന്‍ നിര്‍ബന്ധിച്ചു'  ഗ്രെറ്റ ഉള്‍പെടെ ഫ്‌ലോട്ടില്ല പോരാളികള്‍ കസ്റ്റഡിയില്‍ നേരിട്ടത് കൊടിയ പീഡനം

International
  •  15 hours ago
No Image

സെൽഫിക്ക് വേണ്ടി സുരക്ഷാ കയർ അഴിച്ചു; 5,500 അടി ഉയരത്തിലുള്ള മഞ്ഞുമലയിൽ നിന്ന് വീണ് ഹൈക്കർക്ക് ദാരുണാന്ത്യം 

International
  •  15 hours ago
No Image

ഒമ്പതുകാരിയുടെ കൈമുറിച്ചുമാറ്റിയ സംഭവത്തിൽ ഡോക്ടർമാരെ സംരക്ഷിച്ച് റിപ്പോർട്ട്; എതിർത്ത് കുടുംബം, കോടതിയിലേക്ക്

Kerala
  •  16 hours ago
No Image

200-ലധികം അധ്യാപകരെ ഗോൾഡൻ വിസകൾ നൽകി ആദരിച്ച് ദുബൈ; രണ്ടാം ഘട്ട ഗോൾഡൻ വിസ അപേക്ഷകൾ ഒക്ടോബർ 15 മുതൽ ഡിസംബർ 15 വരെ

uae
  •  16 hours ago
No Image

ഹൈവേകളിൽ 'പെട്ടുപോകുന്നവർക്ക് വേണ്ടി'; ക്യൂആർ കോഡ് സ്കാൻ ചെയ്താൽ സഹായം കൈയെത്തും ദൂരെ

latest
  •  16 hours ago