
ഇരുചക്രവാഹനത്തില്‍ ഇടിച്ചു, വിജയ്യുടെ പ്രചാരണ വാഹനം പിടിച്ചെടുക്കും; തീരുമാനം ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെ

ചെന്നൈ: തമിഴക വെട്രി കഴകം (ടി.വി.കെ) റാലിക്കിടെ ഇരുചക്രവാഹനത്തില്‍ ഇടിച്ച വിജയ് യുടെ പ്രചാരണവാഹനം പിടിച്ചെടുക്കാന്‍ പൊലിസ്. ഹൈക്കോടതി വിമര്‍ശനത്തെ തുടര്‍ന്നാണ് തീരുമാനം. വിജയ് യുടെ പ്രചാരണ വാഹനം ഇരുചക്ര വാഹനത്തില്‍ ഇടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും വാഹനം പിടിച്ചെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് കോടതി ഇന്നലെ ചോദിച്ചിരുന്നു.
ബൈക്ക് ബസിനടിയില്‍ പെട്ടിട്ടും ബസ് നിര്‍ത്താതെ മുന്നോട്ട് എടുത്തുവെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പ്രദേശത്തേയും വിജയ് യുടെ പ്രചാരണ വാഹനത്തിനകത്തും പുറത്തും നിന്നുമുള്ള സി.സി.ടി.വി ദൃശ്യങ്ങളും പിടിച്ചെടുക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
കരൂരില്‍ തമിഴക വെട്രി കഴക(ടി.വി.കെ) ത്തിന്റെ റാലിക്കിടെ തിക്കിലും തിരക്കിലും 41 പേര് മരിച്ച സംഭവത്തില്‍ വിജയ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ മദ്രാസ് ഹൈക്കോടതി രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. ദുരന്തത്തെ കുറിച്ച് പ്രത്യേക സംഘം (എസ്.ഐ.ടി) അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവിട്ടു. കരൂരില്‍ സംഭവിച്ചത് മനുഷ്യ നിര്‍മിത ദുരന്തമെന്നു നിരീക്ഷിച്ച കോടതി സംഭവത്തില്‍ കണ്ണടയ്ക്കാനാകില്ലെന്നും ആരും നിയമത്തിന് അതീതരല്ലെന്നും വ്യക്തമാക്കി.
ദുരന്തത്തില്‍ ടി.വി.കെ അധ്യക്ഷനും നടനുമായ വിജയ്ക്കെതിരേ കേസെടുക്കണമെന്ന ഹരജിയിലാണ് ജസ്റ്റിസ് സെന്തില്‍ കുമാറിന്റെ രൂക്ഷവിമര്‍ശനം. നിരപരാധികളായ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര് മരിച്ചുവീണിട്ടും പാര്‍ട്ടി നേതാവ് ഒളിച്ചോടിയെന്നും ഇതെന്ത് പാര്‍ട്ടിയാണെന്നും കോടതി വാക്കാല്‍ ചോദിച്ചു. ഇത്രയും ആളുകള്‍ മരിച്ചുവീണ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടയാള്‍ക്ക് നേതൃഗുണമില്ല. നടനും രാഷ്ട്രീയക്കാരനുമായ വിജയ് യുടെ മാനസികാവസ്ഥയെ പ്രതിഫലിക്കുന്നതാണ് ഇതെന്നും കോടതി പറഞ്ഞു.
നിലവിലെ അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച കോടതി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെയും വിമര്‍ശിച്ചു. ഇതുവരെ രണ്ടു പേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്. അന്വേഷണം കൃത്യമായി മുന്നോട്ടുകൊണ്ടുപോകുന്നതില്‍ സര്‍ക്കാരിനെന്താണ് മടി. ടി.വി.കെയോട് സര്‍ക്കാരിന് എന്താണ് ഇത്രയും വിധേയത്വമെന്നും കോടതി ചോദിച്ചു.
അതേസമയം, ദുരന്തത്തെ കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നാല് ഹരജികള്‍ ഹൈക്കോടതി തള്ളി.
സംസ്ഥാനത്ത് റാലികള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് പൊതു മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുന്നതിനുമുമ്പ് വലിയ റാലികള്‍ക്ക് അനുമതി നല്‍കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ടി.വി.കെ സംസ്ഥാന ജനറല്‍ സെക്രട്ടറി ബുസി ആനന്ദ്, ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സി.ടി.ആര് നിര്‍മല്‍ കുമാര്‍ എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി തള്ളി.
English Summary: Following the tragic Karur rally accident where 41 people died, the Tamil Nadu High Court has strongly criticized actor-politician Vijay and the Tamil Vetrikazagam (TVK) party. The court ordered police to seize Vijay’s campaign vehicle after video footage showed it colliding with a two-wheeler during the rally. The court questioned why no action had been taken earlier despite clear CCTV evidence of the vehicle hitting a bike and continuing without stopping. The court also ordered the seizure of all CCTV footage inside and around Vijay’s vehicle.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഭർത്താവിനോടൊപ്പം ചിലവഴിക്കാൻ സമയമില്ല: 3.27 കോടി രൂപ ശമ്പളമുള്ള ഗൂഗിളിലെ ജോലി ഉപേക്ഷിച്ച് 37 വയസ്സുകാരി
International
• 11 hours ago
ഹസ്തദാനം ചെയ്യാതെ വനിതകളും; ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യക്ക് ബാറ്റിങ്
Cricket
• 11 hours ago
നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ ഇലക്ട്രിക് വാഹന ചാർജറുകൾ സ്ഥാപിക്കും; കരാറിൽ ഒപ്പുവച്ചു Dewa യും പാർക്കിനും
uae
• 11 hours ago
വയലാര്‍ അവാര്‍ഡ് ഇ. സന്തോഷ് കുമാറിന്
Kerala
• 12 hours ago
ഉംറ കഴിഞ്ഞെത്തിയ ബന്ധുവിനെ സ്വീകരിച്ച് മടങ്ങിയ കുടുംബം സഞ്ചരിച്ച കാർ അപകടത്തിപെട്ടു; കുട്ടികളടക്കം എട്ട് പേർക്ക് പരുക്ക്
Kerala
• 12 hours ago
'നെതന്യാഹുവിനെ വിശ്വാസമില്ല, കരാര്‍ അട്ടിമറിച്ചേക്കാം' തെല്‍അവീവിനെ പിടിച്ചു കുലുക്കു ബന്ദികളുടെ ബന്ധുക്കളുടെ റാലി; കരാറില്‍ ഉടന്‍ ഒപ്പിടണമെന്ന് ആവശ്യം
International
• 12 hours ago
ലഹരി മരുന്ന് ശൃംഖല തകർത്ത് ദുബൈ പൊലിസ്; 40 കിലോഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തു; രണ്ട് ഏഷ്യൻ പൗരൻമാർ അറസ്റ്റിൽ
uae
• 12 hours ago
സെഞ്ച്വറി നേടിയിട്ടും ഏകദിനത്തിൽ നിന്നും അവനെ ഒഴിവാക്കിയത് അന്യായമാണ്: മുൻ ഇന്ത്യൻ താരം
Cricket
• 13 hours ago
'അവര്‍ മുസ്ലിമാണ്, ഞാനവരെ പരിശോധിക്കില്ല, മറ്റെവിടെയെങ്കിലും കൊണ്ടുപൊയ്ക്കോളൂ' മതത്തിന്റ പേരില്‍ ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ച് യു.പിയിലെ ഡോക്ടര്‍
National
• 13 hours ago
ഷെയ്ഖ് സായിദ് റോഡിൽ പുതിയ പാലം തുറന്ന് ആർടിഎ; എമിറേറ്റ്സ് മാളിലേക്കുള്ള യാത്രാസമയം 10 മിനിറ്റിൽ നിന്ന് ഒരു മിനിറ്റായി കുറയും
uae
• 14 hours ago
‘മനുഷ്യരാശിക്ക് പരിചിതമായ ഏറ്റവും മഹത്തായ തൊഴിൽ’; ലോക അധ്യാപക ദിനത്തിൽ അധ്യാപകർക്ക് ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ
uae
• 14 hours ago
മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം സഊദിയിലും, ബഹ്റൈനിലും പര്യടനം നടത്തും
Saudi-arabia
• 14 hours ago
മാറ്റമില്ലാതെ പൊന്ന്; യുഎഇയിൽ ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു
uae
• 15 hours ago
കഫ് സിറപ്പ് കഴിച്ച് 11 കുട്ടികൾ മരിച്ച സംഭവത്തിൽ മരുന്ന് നൽകിയ ഡോക്ടർ അറസ്റ്റിൽ; ഫാർമസ്യൂട്ടിക്കൽ കമ്പനിക്കെതിരെ കേസ്
National
• 15 hours ago
200-ലധികം അധ്യാപകരെ ഗോൾഡൻ വിസകൾ നൽകി ആദരിച്ച് ദുബൈ; രണ്ടാം ഘട്ട ഗോൾഡൻ വിസ അപേക്ഷകൾ ഒക്ടോബർ 15 മുതൽ ഡിസംബർ 15 വരെ
uae
• 16 hours ago
ഹൈവേകളിൽ 'പെട്ടുപോകുന്നവർക്ക് വേണ്ടി'; ക്യൂആർ കോഡ് സ്കാൻ ചെയ്താൽ സഹായം കൈയെത്തും ദൂരെ
latest
• 16 hours ago
ജിപിഎസ് സംവിധാനത്തിൽ സാങ്കേതിക തകരാർ: കപ്പൽ യാത്രകൾ താൽക്കാലികമായി നിർത്താൻ ഉത്തരവിട്ട് ഖത്തർ ഗതാഗത മന്ത്രാലയം
qatar
• 16 hours ago
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ആറുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടിച്ചു; പിടിയിലായത് ഫാഷന്‍ ഡിസൈനര്‍
Kerala
• 18 hours ago
അടുത്ത നമ്പർ നിങ്ങളാകരുത്; ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം; ബോധവൽക്കരണവുമായി ഷാർജ പൊലിസ്
uae
• 15 hours ago
പിടിച്ചു തള്ളി, വലിച്ചിഴച്ചു, ഇസ്റാഈല്‍ പതാകയില്‍ ചുംബിക്കാന്‍ നിര്‍ബന്ധിച്ചു; ഭക്ഷണവും മറ്റും നിഷേധിച്ചു, ടോയ്ലറ്റ് വെള്ളം കുടിക്കാന്‍ നിര്‍ബന്ധിച്ചു' ഗ്രെറ്റ ഉള്‍പെടെ ഫ്ലോട്ടില്ല പോരാളികള്‍ കസ്റ്റഡിയില്‍ നേരിട്ടത് കൊടിയ പീഡനം
International
• 15 hours ago
സെൽഫിക്ക് വേണ്ടി സുരക്ഷാ കയർ അഴിച്ചു; 5,500 അടി ഉയരത്തിലുള്ള മഞ്ഞുമലയിൽ നിന്ന് വീണ് ഹൈക്കർക്ക് ദാരുണാന്ത്യം
International
• 15 hours ago