
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഉപകരണക്ഷാമം: ഡോ. ഹാരിസിനെ വിമർശിച്ച് മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയാ ഉപകരണക്ഷാമം സംബന്ധിച്ച് പരസ്യമായി വെളിപ്പെടുത്തൽ നടത്തിയ യൂറോളജി വിഭാഗം മേധാവി ഡോ. സി.എച്ച്. ഹാരിസിനെ രൂക്ഷമായി വിമർശിച്ച് മന്ത്രി സജി ചെറിയാൻ. ഡോ. ഹാരിസിന്റെ നടപടി അദ്ദേഹത്തിന്റെ സ്ഥാനത്തിന് യോജിച്ചതല്ലെന്ന് മന്ത്രി വ്യക്തമാക്കി. "നല്ല രീതിയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ ചിലപ്പോൾ പഞ്ഞിയോ മരുന്നോ ഉപകരണങ്ങളോ കുറവുണ്ടാകാം. അത് നിഷേധിക്കുന്നില്ല. പക്ഷേ, ഡോക്ടർ അപ്പോഴത്തെ മാനസികാവസ്ഥയിൽ പ്രതികരിച്ചത് ശരിയായില്ല. അദ്ദേഹം അത് തിരുത്തിയിട്ടുണ്ട്, അതോടെ ഈ വിഷയം അവസാനിച്ചു," മന്ത്രി പറഞ്ഞു.
വിവാദത്തിന്റെ പേര് ചൂണ്ടിക്കാട്ടി കോൺഗ്രസ് ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ വിമർശനം ശക്തമാക്കി. മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മാർച്ചും സംഘടിപ്പിച്ചു. ഇതിനോട് പ്രതികരിച്ച മന്ത്രി സജി ചെറിയാൻ, "ഇവർ പറയുമ്പോൾ മന്ത്രി രാജിവയ്ക്കാനാണോ ഇരിക്കുന്നത്?" എന്ന് ചോദിച്ചു. വിവാദം ശക്തമായതോടെ, ഹൈദരാബാദിൽ നിന്ന് ഉപകരണങ്ങൾ വിമാനമാർഗം എത്തിക്കുകയും മുടങ്ങിയ ശസ്ത്രക്രിയകൾ പുനരാരംഭിക്കുകയും ചെയ്തു.
ഡോ. ഹാരിസിന്റെ പ്രതികരണത്തെ തുടർന്ന്, വിവിധ മെഡിക്കൽ കോളജുകളിലെയും സർക്കാർ ആശുപത്രികളിലെയും മരുന്നുക്ഷാമം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പുറത്തുവരുന്നുണ്ട്. എന്നാൽ, ഡോ. ഹാരിസ് ഇപ്പോൾ സംതൃപ്തനാണെന്നും യൂറോളജി വിഭാഗത്തിനാവശ്യമായ ഉപകരണങ്ങൾ എത്തിച്ചതിനാൽ ശസ്ത്രക്രിയകൾ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. "ഞാൻ പ്രതികരിച്ചപ്പോൾ ഒരുപാട് പേർ ഒപ്പം നിന്നു. ബ്യൂറോക്രസിയുടെ വീഴ്ചകൾ പരിഹരിക്കപ്പെട്ടാൽ ആരോഗ്യമേഖല ഉയർച്ചയിലേക്ക് പോകും. മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലിൽ വിഷമമില്ല. ഞാൻ ചെയ്തത് ഒരു പ്രൊഫഷണൽ സൂയിസൈഡ് ആയിരുന്നു," ഡോ. ഹാരിസ് കൂട്ടിച്ചേർത്തു.
അതേസമയം, ഡോ. ഹാരിസിനെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. "ഡോ. ഹാരിസ് മികച്ച ഡോക്ടറാണ്. കാര്യങ്ങൾ നേരെയാകണമെന്ന ബോധ്യത്തോടെയാണ് അദ്ദേഹം പ്രതികരിച്ചത്. അതിൽ 'കുനിഷ്ട്' ഉള്ളതായി തോന്നുന്നില്ല. സർവീസ് ചട്ടങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ സർക്കാർ പരിശോധിക്കട്ടെ," ബിനോയ് വിശ്വം പറഞ്ഞു. മുഖ്യമന്ത്രിയുടെ വിമർശനത്തെക്കുറിച്ചുള്ള ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.
Minister Saji Cherian criticized Dr. C.H. Harris, head of the Urology Department at Thiruvananthapuram Medical College, for publicly highlighting equipment shortages, deeming it inappropriate for his position. While acknowledging occasional shortages, Cherian noted Dr. Harris corrected his stance. The issue sparked Congress protests demanding Health Minister Veena George's resignation. Equipment was airlifted from Hyderabad to resume surgeries. CPI leader Binoy Viswam supported Dr. Harris, praising his professionalism, while Dr. Harris expressed satisfaction with the resolution, calling his action a "professional suicide."
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുഎഇയില്‍ നിങ്ങള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം?
uae
• 5 days ago
തീതുപ്പുന്ന ആകാശത്തിന് കീഴെ ഒന്നായവര്‍; ഇസ്‌റാഈല്‍ കൊന്നു കളഞ്ഞ മുഹമ്മദ് സലാമയുടെ പ്രണയകഥ
International
• 5 days ago
അമിതഭാരമുള്ള യാത്രക്കാരുടെ പോക്കറ്റ് കീറും: അധിക സീറ്റിന് ഇനി അധിക നിരക്ക്; പുതിയ നിയമവുമായി പ്രമുഖ എയർലൈൻസ്
Travel-blogs
• 5 days ago
ക്ലിഫ് ഹൗസിന് മുന്നിൽ ‘സിപിഐഎം കോഴിഫാം’ ബാനർ; യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം
Kerala
• 5 days ago
യുഎഇയിൽ 20 ലക്ഷം ദിർഹത്തിന്റെ സാധനങ്ങളുമായി ഷിപ്പിംഗ് കമ്പനി അപ്രത്യക്ഷമായി; ഉപഭോക്താക്കൾ ഞെട്ടലിൽ
uae
• 5 days ago
അനധികൃത സ്വത്ത് സമ്പാദനക്കേസ്: മജിസ്‌ട്രേറ്റ് കോടതി നടപടിയില്‍ വീഴ്ചയെന്ന് ഹൈക്കോടതി, വിജിലന്‍സില്‍ നിന്ന് റിപ്പോര്‍ട്ട് തേടി
Kerala
• 5 days ago
നബിദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ അഞ്ചിന് പൊതുമേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് യുഎഇ | Uae Public Holiday
uae
• 5 days ago
കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മൊബൈൽ ഫോൺ എറിഞ്ഞു നൽകി; പ്രതിക്ക് 1000 മുതൽ 2000 രൂപ വരെ കൂലി
Kerala
• 5 days ago
ആദ്യം കണ്ടപ്പോൾ തന്നെ അവൻ വലിയ താരമായി മാറുമെന്ന് ഉറപ്പായിരുന്നു: സച്ചിൻ
Cricket
• 5 days ago
'ആ കാളയെ കളയണ്ട, രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തേണ്ടി വരും' ബി.ജെ.പിക്ക് വി.ഡി സതീശന്റെ മുന്നറിയിപ്പ്; അധികം കളിക്കണ്ട കേരളം ഞെട്ടുന്ന ചിലത് വരാനുണ്ടെന്ന് സി.പി.എമ്മിനും താക്കീത്
Kerala
• 5 days ago
മറ്റൊരു മലയാളി താരം വൈകാതെ ഇന്ത്യൻ ടീമിൽ കളിക്കും: സഞ്ജു സാംസൺ
Cricket
• 5 days ago
16ാം വയസ്സിൽ ചരിത്രത്തിലേക്ക്; ഒറ്റ ഗോളിൽ ലിവർപൂൾ താരം ഇതിഹാസങ്ങൾ വാഴുന്ന ലിസ്റ്റിൽ
Football
• 5 days ago
കൊച്ചിയിൽ പെൺസുഹൃത്തിനെ ഹോസ്റ്റലിൽ കൊണ്ടു വിടാൻ എത്തിയ യുവാവിന് നേരെ സദാചാര ആക്രമണം; അക്രമികൾക്കൊപ്പം സഹായത്തിനായി വിളിച്ച പൊലിസും കൂട്ട് നിന്നതായി പരാതി
Kerala
• 5 days ago
പൂരം കലക്കല്‍: അജിത് കുമാറിനെതിരെ കടുത്ത നടപടി വേണ്ട, താക്കീത് മതിയെന്ന് സംസ്ഥാന പൊലിസ് മേധാവി
Kerala
• 5 days ago
'ഞാന്‍ ഒരു ചെറിയ കുട്ടിയായിരുന്നെങ്കിലും എന്റെ സ്വപ്നങ്ങള്‍ വളരെ വലുതായിരുന്നു'; സ്കൂള്‍ കാലത്തുക്കുറിച്ചുള്ള ഓര്‍മകളും അപൂര്‍വ ചിത്രങ്ങളും പങ്കുവെച്ച് ഷെയ്ഖ് ഹംദാന്‍
uae
• 5 days ago
ക്രിക്കറ്റിൽ ഒരുപാട് കാര്യങ്ങൾ എന്നെ പഠിപ്പിച്ചത് ആ താരമാണ്: സിറാജ്
Cricket
• 5 days ago
ചിതയ്ക്ക് തീ കൊളുത്തുമ്പോള്‍ ആളിപ്പടര്‍ന്ന് മൂന്നു പേര്‍ക്ക് പരിക്ക്
Kerala
• 5 days ago
യുദ്ധം അവസാനിപ്പിക്കുക, ബന്ദികളെ മോചിപ്പിക്കുക; ഇസ്റാഈലില്‍ ഇന്ന് 'സമരദിനം' , വന്‍ റാലി
International
• 5 days ago
യുഎസ് താരിഫ് പ്രാബല്യത്തിൽ വരുന്നതിനു മുന്നേ രൂപയുടെ മൂല്യം ഇടിഞ്ഞു; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കാന്‍ ഇതിലും മികച്ച സമയം സ്വപ്നങ്ങളില്‍ മാത്രം!
uae
• 5 days ago
ടോൾ പ്ലാസകളിൽ ടെൻഷൻ വേണ്ട: ഇലക്ട്രിക് വാഹനങ്ങൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് സംസ്ഥാനം
National
• 5 days ago
യുഎഇയില്‍ 10 സ്കൂള്‍ മേഖലാ സൈറ്റുകളില്‍ ഗതാഗതവും സുരക്ഷയും വര്‍ധിപ്പിച്ചു; 27 സ്കൂളുകള്‍ ഗുണഭോക്താക്കള്‍
uae
• 5 days ago