HOME
DETAILS

ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറി നേടാൻ സഹായിച്ചത് ആ സൂപ്പർതാരം: വൈഭവ് സൂര്യവംശി

  
Sudev
July 06 2025 | 11:07 AM

Vaibhav Suryavanshi has revealed who inspired him to score a century against England in the Under-19 ODI

അണ്ടർ 19 ഏകദിനത്തിൽ കഴിഞ്ഞദിവസം ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറി നേടി യുവതാരം വൈഭവ് സൂര്യവംശി തിളങ്ങിയിരുന്നു. 73 പന്തിൽ 143 റൺസ് നേടിയാണ് വൈഭവ് തിളങ്ങിയത്. 13 കൂറ്റൻ സിക്സുകളും 10 ഫോറുകളും ആണ് താരം അടിച്ചെടുത്തത്. 52 പന്തിൽ നിന്നുമാണ് താരം സെഞ്ച്വറി പൂർത്തിയാക്കിയത്. ഇതോടെ അണ്ടർ 19 ഏകദിനത്തിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറാനും വൈഭവിന് സാധിച്ചു. 

ഇപ്പോൾ ഈ തകർപ്പൻ സെഞ്ച്വറി നേടാൻ തനിക്ക് പ്രചോദനമായ താരം ആരാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് വൈഭവ് സൂര്യവംശി. ഇന്ത്യൻ ടെസ്റ്റ് ടീം നായകൻ ശുഭ്മൻ ഗില്ലിന്റെ ഇംഗ്ലണ്ടിനെതിരെയുള്ള ഡബിൾ സെഞ്ച്വറിയും സെഞ്ച്വറിയും തന്നെ വളരെയധികം പ്രചോദിപ്പിച്ചുവെന്നാണ് വൈഭവ് പറഞ്ഞത്. 

2025-07-0616:07:92.suprabhaatham-news.png
 

"ഞാൻ റെക്കോർഡുകൾ തകർത്തുവെന്ന് എനിക്ക് തോന്നിയില്ല. ശുഭ്മൻ ഗില്ലിന്റെ 100ഉം 200ഉം ശരിക്കും എനിക്ക് പ്രചോദനമായി. അദ്ദേഹം തന്റെ ഇന്നിംഗ്സിൽ മുന്നേറുകയും കൂടുതൽ കരുത്ത് പകരുകയും ചെയ്തു. മത്സരത്തിൽ കൂടുതൽ നേരം ബാറ്റ് ചെയ്യാമായിരുന്നു എന്നെനിക്ക് തോന്നി. ഇനിയും 20 ഓവറുകൾ കൂടി ബാക്കിയുണ്ടായിരുന്നു. എന്നാൽ ഒരു ഷോട്ടിൽ ഞാൻ ഔട്ട് ആയി. അത് എനിക്ക് ശരിയായി എക്സിക്യൂട്ട് ചെയ്യാൻ സാധിച്ചില്ല. ടീമിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചതിൽ എനിക്ക് സന്തോഷമേയുള്ളൂ. എന്റെ അടുത്ത ലക്ഷ്യം 200 റൺസ് നേടുകയും 50 ഓവറും ബാറ്റ് ചെയ്യുക എന്നുള്ളതുമാണ്" വൈഭവ് സൂര്യവംശി പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ രണ്ട് ഇന്നിങ്സിലും തകർപ്പൻ പ്രകടനമാണ് നായകൻ ശുഭ്മൻ ഗിൽ നടത്തിയത്. ആദ്യ ഇന്നിങ്സിൽ ഡബിൾ സെഞ്ച്വറിയും രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറി നേടിയുമാണ് ഗിൽ തിളങ്ങിയത്.ആദ്യ ഇന്നിങ്സിൽ 387 പന്തിൽ നിന്നും 269 റൺസാണ് ഗില്ലിന്റെ ബാറ്റിൽ നിന്നും പിറന്നത്. 30 ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതാണ് ഗില്ലിന്റെ ഇന്നിംഗ്സ്. രണ്ടാമത്തെ ഇന്നിങ്സിൽ  161 പന്തിൽ 162 റൺസുമാണ് ഇന്ത്യൻ നായകൻ നേടിയത്. 13 ഫോറുകളും എട്ട് സിക്സുകളുമാണ് ഗിൽ നേടിയത്. 

ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ മറ്റൊരു താരത്തിനും സ്വന്തമാക്കാൻ സാധിക്കാത്ത ഒരു അപൂർവ്വ നേട്ടമാണ് ഗിൽ സ്വന്തമാക്കിയത്. ഒരു ടെസ്റ്റ് മത്സരത്തിൽ ഡബിൾ സെഞ്ച്വറിയും 150+ റൺസും നേടുന്ന ചരിത്രത്തിലെ ആദ്യ താരമായാണ് ഗിൽ മാറിയത്.

Vaibhav Suryavanshi has revealed who inspired him to score a century against England in the Under-19 ODI



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണാ ജോർജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ്; സിപിഎം നേതാക്കൾക്കെതിരെ നടപടിക്ക് നിർദ്ദേശം

Kerala
  •  4 hours ago
No Image

F1 : വണ്ടി പ്രന്തന്മാർ എന്തൊക്കെ അറിയിണം

National
  •  4 hours ago
No Image

ഓപ്പറേഷന്‍ ഡി ഹണ്ട്: 113 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

Kerala
  •  4 hours ago
No Image

ശക്തമായ കാറ്റിന് സാധ്യത: ജാഗ്രതാ നിര്‍ദേശം

Kerala
  •  4 hours ago
No Image

കേരളാ യൂണിവേഴ്സിറ്റി റജിസ്ട്രാറുടെ സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കി, പ്രൊഫ. അനിൽകുമാർ ചുമതലയേറ്റു

Kerala
  •  5 hours ago
No Image

ചെങ്കടലിൽ യമൻ തീരത്തിന് സമീപം കപ്പലിന് നേരെ വെടിവയ്പ്പും ഗ്രനേഡ് ആക്രമണവും: യുകെ ഏജൻസി റിപ്പോർട്ട്

International
  •  5 hours ago
No Image

അംബാനിയോട് ഏറ്റുമുട്ടാൻ അദാനി; ഗുജറാത്തിൽ പിവിസി പ്ലാന്റുമായി അദാനി ഗ്രൂപ്പ്

National
  •  5 hours ago
No Image

ഫലസ്തീനിലെ അഭയാർത്ഥി ക്യാമ്പുകൾ ഇടിച്ചുനിരത്തി, സ്വകാര്യ കമ്പനികളുടെ വികസന പ്രവർത്തനങ്ങൾക്ക് ഇസ്റാഈൽ കൂട്ടുനിൽക്കുന്നതായി റിപ്പോർട്ട്

International
  •  5 hours ago
No Image

രജിസ്ട്രാറെ പുറത്താക്കാന്‍ വിസിക്ക് അധികാരമില്ല; സിന്‍ഡിക്കേറ്റിന്റെ അധികാര പരിധിയില്‍ വരുന്ന കാര്യങ്ങളാണ് സിന്‍ഡിക്കേറ്റ് ചെയ്തതെന്ന് മന്ത്രി ആര്‍ ബിന്ദു

Kerala
  •  5 hours ago
No Image

ബ്രിട്ടിഷ് വ്യോമസേനയുടെ എയര്‍ബസ് 400 മടങ്ങി;  വിദഗ്ധര്‍ ഇന്ത്യയില്‍ തുടരും, വിജയിച്ചില്ലെങ്കിൽ എയർലിഫ്റ്റിങ്

Kerala
  •  6 hours ago