HOME
DETAILS

ഡൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടൽ; കുടിവെള്ളത്തെ ചൊല്ലിയുള്ള തർക്കം കലാശിച്ചത് കൂട്ടത്തല്ലിൽ; വീഡിയോ വൈറൽ

  
October 17, 2025 | 5:27 PM

irctc staff clash at delhis hazrat nizamuddin railway station

ഡൽഹി: ഡൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത് ട്രെയിനിലെ ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടി. വെള്ളിയാഴ്ച പുലർച്ചെ ഏഴാം നമ്പർ പ്ലാറ്റ്‌ഫോമിലായിരുന്നു സംഭവം. ട്രെയിനിൽ കുടിവെള്ള ബോക്സുകൾ കയറ്റുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് വലിയ സംഘർഷമായി മാറിയത്.

പുറപ്പെടാൻ തയ്യാറെടുത്തിരുന്ന ഖജുരാഹോ വന്ദേഭാരതിലെ ജീവനക്കാർ തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. കയ്യിൽ കിട്ടിയ ചവറ്റുകൂനകൾ, വടികൾ, ചെരിപ്പുകൾ, ബെൽറ്റുകൾ എന്നിവയെല്ലാം ഉപയോഗിച്ച് ജീവനക്കാർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ട്രെയിനിലേക്ക് വെള്ളം എടുത്ത് വയ്ക്കുന്നതിനിടെ പാൻട്രി അസിസ്റ്റന്റുമാർ തമ്മിലുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിന് തുടക്കമിട്ടത്.

ജീവനക്കാർ തമ്മിൽത്തല്ലിയപ്പോൾ, അടി കിട്ടാതിരിക്കാൻ യാത്രക്കാർ ഓടിമാറുന്നതിന്റെയും പരിഭ്രാന്തരായി പരക്കം പായുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സംഭവത്തെക്കുറിച്ച് ആരും പരാതി നൽകിയില്ലെന്ന് റെയിൽവേ പൊലിസ് വ്യക്തമാക്കി. എന്നാൽ, ദൃശ്യങ്ങൾ വൈറലായതിനെ തുടർന്ന് റെയിൽവേ സ്റ്റേഷൻ പൊലിസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു.

അതേസമയം, സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC) വ്യക്തമാക്കി. സംഘർഷത്തിന് തുടക്കമിട്ട നാല് ജീവനക്കാരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ഇവരുടെ ഐഡി കാർഡുകൾ മരവിപ്പിക്കുകയും, ജോലിയിൽ നിന്ന് പിരിച്ചുവിടാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടിസ് നൽകിയിട്ടുമുണ്ട്. ഇവർക്ക് അഞ്ച് ലക്ഷം രൂപ പിഴ ചുമത്താൻ നിർദ്ദേശം നൽകിയതായും ഐആർസിടിസി. വിശദമാക്കി.

A violent clash broke out between IRCTC staff members at Delhi's Hazrat Nizamuddin Railway Station on Friday morning, near the Vande Bharat Express train. The altercation reportedly started over a dispute about loading water bottles onto the train and escalated into a physical brawl, with staff using belts and dustbins as weapons. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെപി മാർട്ട് സൂപ്പർമാർക്കറ്റ് പതിനാലാമത് ഔട്ട്ലൈറ്റ് ഷാർജയിൽ പ്രവര്‍ത്തനമാരംഭിച്ചു

uae
  •  a day ago
No Image

എല്ലാ പൊതുപാർക്കുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത്; നീക്കം പൊതുമുതൽ സംരക്ഷണത്തിന്

Kuwait
  •  a day ago
No Image

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വർധനവിന് ഒരുങ്ങി സർക്കാർ; 200 രൂപ കൂട്ടാൻ സാധ്യത

Kerala
  •  a day ago
No Image

ദേഹാസ്വാസ്ഥ്യം; കെ.സുധാകരനെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  a day ago
No Image

യുഎഇയിൽ ഇന്ന് സ്വർണ വിലയിൽ ഇടിവ്

uae
  •  a day ago
No Image

മദ്യപാനത്തിനിടെ വാക്കുതർക്കം: അനിയനെ പെട്രോളൊഴിച്ച് തീ കൊളുത്തി ചേട്ടൻ

Kerala
  •  a day ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 23000 ലധികം നിയമ ലംഘകർ

Saudi-arabia
  •  a day ago
No Image

യോ​ഗത്തിൽ സർക്കാരിനെതിരെ വിമർശനം: കയ്യടിച്ച മലപ്പുറം ഹോമിയോ ഡിഎംഒക്ക് സർക്കാരിന്റെ താക്കീത്

Kerala
  •  a day ago
No Image

സോഷ്യല്‍ മീഡിയയില്‍ വൈറലായ 'ദുഷ്ട പാവ'കളെ കത്തിക്കുന്നത് അനുകരിക്കേണ്ട; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  a day ago
No Image

നിരാശരായി ഗോവൻ ആരാധകർ; ക്രിസ്റ്റ്യാനോ റൊണാൾഡോ എഫ്‌സി ഗോവയ്‌ക്കെതിരായ മത്സരത്തിൽ കളിക്കില്ലെന്ന് റിപ്പോർട്ട്

Football
  •  a day ago