HOME
DETAILS

ആർഎസ്എസിന്റെ സ്കൂൾ യോഗി ആദിത്യനാഥിന്റെ വാഗ്ദാനം തള്ളി; ഫീസ് ഇളവ് നിഷേധിച്ചതോടെ ഏഴാം ക്ലാസുകാരിയുടെ ഐഎഎസ് മോഹം പ്രതിസന്ധിയിൽ

  
Sabiksabil
July 06 2025 | 14:07 PM

RSS School Defies Yogi Adityanaths Promise Denial of Fee Waiver Puts Seventh-Graders IAS Dream in Crisis

 

ഗോരഖ്പൂർ: ഐഎഎസ് ഓഫീസറാകണമെന്ന മോഹവുമായി ഫീസ് ഇളവ് ആവശ്യപ്പെട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സമീപിച്ച ഏഴാം ക്ലാസ് വിദ്യാർത്ഥിനി പങ്കുരി ത്രിപാഠിയുടെ അപേക്ഷ ആർഎസ്എസ് നടത്തുന്ന സ്കൂൾ തള്ളി. വിദ്യാഭ്യാസം തടസ്സമില്ലാതെ തുടരുമെന്നും ഫീസിളവ് അനുവദിക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിരുന്നെങ്കിലും, സ്കൂൾ അധികൃതർ ഫീസ് ഇളവ് നൽകാൻ വിസമ്മതിച്ചതോടെ വിഷയം, രാഷ്ട്രീയ വിവാദമായി മാറി.

ഗോരഖ്പൂരിലെ പക്കിബാഗിലെ സരസ്വതി ശിശു മന്ദിറിൽ പഠിക്കുന്ന പങ്കുരി ത്രിപാഠിക്ക് ഏകദേശം 18,000 രൂപ ഫീസ് കുടിശ്ശികയുണ്ട്. ആർഎസ്എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതി നടത്തുന്ന ഈ സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് പ്രതിമാസം 1,650 രൂപ ഫീസ് ഈടാക്കുന്നു. പങ്കുരിയുടെ പിതാവ് രാജീവ് കുമാർ ത്രിപാഠി ടെറസിൽ നിന്ന് വീണ് കാലിന് പരുക്കേറ്റതിനെ തുടർന്ന് ജോലി നഷ്ടപ്പെട്ടു. ഇതോടെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായി, പങ്കുരിക്ക് കഴിഞ്ഞ ഫെബ്രുവരി മുതൽ സ്കൂളിൽ പോകാനായില്ല. "എന്റെ മകന്റെ 12-ാം ക്ലാസ് പഠനം മുടങ്ങരുതെന്ന് കരുതി മകളെ ഒരു വർഷം സ്കൂളിൽ നിന്ന് മാറ്റിനിർത്താൻ ഞാൻ ആലോചിച്ചിരുന്നതായും," രാജീവ് എൻഡിടിവിയോട് വെളിപ്പെടുത്തി.

ജൂലൈ 1-ന് മുഖ്യമന്ത്രിയുടെ ജനത ദർബാർ പരിപാടിയിൽ പങ്കെടുത്തപ്പോൾ, പങ്കുരിയുടെ വിദ്യാഭ്യാസം തടസ്സപ്പെടില്ലെന്ന് യോഗി ആദിത്യനാഥ് വാഗ്ദാനം ചെയ്തു. "ഫീസ് എഴുതിത്തള്ളുകയോ തുക ക്രമീകരിക്കുകയോ ചെയ്യും," എന്നാണ് അദ്ദേഹം പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. എന്നാൽ, പങ്കുരിയും പിതാവും സ്കൂളിൽ എത്തിയപ്പോൾ, ഫീസ് ഇളവിന് വ്യവസ്ഥയില്ലെന്ന് മാനേജ്മെന്റ് അറിയിച്ചു. "മുഖ്യമന്ത്രിയെ സമീപിച്ചപ്പോൾ അദ്ദേഹം ശരിയാക്കാമെന്ന് ഉറപ്പ് നൽകി. പക്ഷേ, സ്കൂളിൽ പോയപ്പോൾ അവർ ഞങ്ങളോട് മോശമായി പെരുമാറി," പങ്കുരി പറഞ്ഞു. കൂടുതൽ രക്ഷിതാക്കൾ ഫീസ് ഇളവ് ആവശ്യപ്പെട്ടാൽ സ്കൂളിന് പ്രവർത്തിക്കാൻ കഴിയില്ലെന്നും അധ്യാപകർക്ക് ശമ്പളം നൽകേണ്ടതുണ്ടെന്നും മാനേജ്മെന്റ് വ്യക്തമാക്കി.

വിഷയം വിവാദമായതോടെ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ബിജെപി സർക്കാരിനെ വിമർശിച്ചു. "ബിജെപിയുടെ 'ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ' മുദ്രാവാക്യത്തിന്റെ യാഥാർത്ഥ്യമാണ് ഇത്. കുട്ടികളോട് കള്ളം പറയരുതെന്ന് ബിജെപിയോട് അഭ്യർത്ഥിക്കുന്നു," അദ്ദേഹം എക്‌സിൽ കുറിച്ചു. പങ്കുരിയുടെ വിദ്യാഭ്യാസത്തിന് പിന്തുണ വാഗ്ദാനം ചെയ്ത അഖിലേഷ്, അവളുടെ പഠനം തടസ്സപ്പെടില്ലെന്ന് ഉറപ്പ് നൽകി. സ്കൂൾ അധികൃതർ വിഷയത്തിൽ പ്രതികരിക്കാൻ വിസമ്മതിച്ചതായും എൻഡിടിവി റിപ്പോർട്ട് ചെയ്തു.

 

In Gorakhpur, an RSS-run school rejected Uttar Pradesh CM Yogi Adityanath's promise to waive fees for seventh-grader Pankhuri Tripathi, who aspires to become an IAS officer. Despite the CM's assurance, the school's refusal has put her education and dreams at risk, sparking political controversy



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  2 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  3 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  3 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  4 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  4 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  5 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  5 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  5 hours ago
No Image

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 383 പേര്‍; മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

Kerala
  •  5 hours ago
No Image

സമയം തീരുന്നു; നാട്ടിൽ സ്ഥിര സർക്കാർ ജോലി നേടാം; വേഗം അപേക്ഷിച്ചോളൂ

latest
  •  5 hours ago