HOME
DETAILS

ചാരവൃത്തി കേസ്: ജ്യോതി മൽഹോത്രയ്‌ക്കൊപ്പം വന്ദേഭാരതിൽ മുരളീധരനും സുരേന്ദ്രനും; ടൂറിസം വകുപ്പിനെതിരായ വിമർശനത്തിനിടെ വെട്ടിലായി ബി.ജെ.പി

  
Web Desk
July 08 2025 | 12:07 PM

Espionage Case V Muraleedharan and K Surendran Travel with Jyoti Malhotra on Vande Bharat BJP in Trouble Amid Criticism of Tourism Department

 

തിരുവനന്തപുരം: ചാരവൃത്തി കേസിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്രയ്‌ക്കൊപ്പം വന്ദേ ഭാരത് എക്സ്പ്രസിന്റെ കേരളത്തിലെ ഉദ്ഘാടന യാത്രയിൽ ബിജെപി നേതാക്കളായ വി. മുരളീധരനും കെ. സുരേന്ദ്രനും യാത്ര ചെയ്തതിന്റെ ദൃശ്യങ്ങൾ പുറത്ത്. സംസ്ഥാന ടൂറിസം വകുപ്പിനെതിരെ ബിജെപി ശക്തമായ വിമർശനം ഉയർത്തുന്നതിനിടെ, ഈ ദൃശ്യങ്ങൾ പാർട്ടിയെ വെട്ടിലാക്കിയിരിക്കുകയാണ്. വന്ദേഭാരതിനെ കുറിച്ച് വി. മുരളീധരൻ ജ്യോതിയോട് സംസാരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ജ്യോതി മൽഹോത്രയുടെ കേരള സന്ദർശനത്തെ ടൂറിസം വകുപ്പിനെതിരായ ആയുധമാക്കി ബിജെപി സംസ്ഥാന സർക്കാരിനെ വിമർശിച്ചിരുന്നു. എന്നാൽ, ജ്യോതിയോടൊപ്പമുള്ള ബിജെപി നേതാക്കളുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പാർട്ടി പ്രതിരോധത്തിലായി. ജ്യോതി കേരളത്തിലെത്തിയത് ടൂറിസം വകുപ്പിന്റെ 'എന്റെ കേരളം – എത്ര സുന്ദരം' ക്യാമ്പയിന്റെ ഭാഗമായാണെന്ന് വിവരാവകാശ രേഖ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 41 സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെ ടൂറിസം പ്രമോഷനായി ക്ഷണിച്ച പട്ടികയിൽ ജ്യോതിയും ഉൾപ്പെട്ടിരുന്നു. യാത്ര, താമസം, വേതനം എന്നിവ വകുപ്പാണ് വഹിച്ചത്.

2025-07-0818:07:64.suprabhaatham-news.png
 
 

2024 ജനുവരിയിൽ ജ്യോതി മൽഹോത്ര കേരളത്തിലെത്തി കണ്ണൂർ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ പ്രധാന മേഖലകൾ സന്ദർശിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ പാകിസ്താന് കൈമാറിയെന്ന ആരോപണത്തിൽ 2025 മെയിൽ ജ്യോതി അറസ്റ്റിലായി. കേന്ദ്ര ഏജൻസികൾ ജ്യോതിയെ നിരീക്ഷിച്ചുവരുന്ന സമയത്താണ് കേരള സന്ദർശനം നടന്നതെന്നും വിവരാവകാശ രേഖ വെളിപ്പെടുത്തുന്നു.

അതേ സമയം"ചാരവൃത്തി നടത്തുന്നവരെ ബോധപൂർവം കൊണ്ടുവരുമോ?" എന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചോദിച്ചു. "ഇത് ഗുരുതരമായ വിഷയമാണ്. വസ്തുതകൾ പരിശോധിക്കാതെ മാധ്യമങ്ങൾ വാർത്ത നൽകരുത്. കെ. സുരേന്ദ്രന്റെ രാഷ്ട്രീയ അജണ്ടയ്ക്കനുസരിച്ച് വാർത്തകൾ നൽകുന്നത് ശരിയല്ല," അദ്ദേഹം കുറ്റപ്പെടുത്തി. ജ്യോതിയുടെ സന്ദർശനം ടൂറിസം മേഖലയെ ബാധിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു. ടൂറിസം വകുപ്പിന് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. "വ്‌ളോഗറായാണ് ജ്യോതി കേരളത്തിലെത്തിയത്. ഇതിന് ടൂറിസം വകുപ്പിനെയോ മന്ത്രിയെയോ കുറ്റപ്പെടുത്താനാകില്ല," അദ്ദേഹം പറഞ്ഞു. വിഷയം നേരത്തെ ഉന്നയിച്ചിരുന്നുവെന്ന് കെ. സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ അവകാശപ്പെട്ടു. പാകിസ്താനിലേക്കുള്ള യാത്രയ്ക്കിടെ വാഗാ അതിർത്തിയിൽ ഹരിയാന ബിജെപിയുടെ പ്രവർത്തകനാണെന്ന് ജ്യോതി പറയുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

വയനാടിന്റെ പുനരുജ്ജീവനം ലക്ഷ്യമിട്ട് 2024 ജനുവരി മുതൽ 2025 മെയ് വരെ 41 വ്‌ളോഗർമാരെ ടൂറിസം വകുപ്പ് ക്ഷണിച്ചിരുന്നു. ദൃശ്യങ്ങൾ പകർത്താൻ സൗകര്യവും വേതനവും സർക്കാർ നൽകി. സ്വകാര്യ ഏജൻസിക്ക് ഇതിനുള്ള കരാർ നൽകിയിരുന്നതായും വിവരാവകാശ രേഖ വ്യക്തമാക്കുന്നു. നിലവിൽ ജയിലിൽ കഴിയുന്ന ജ്യോതി മൽഹോത്രയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട അന്വേഷണ വിവരങ്ങൾ കേന്ദ്ര ഏജൻസികൾ പുറത്തുവിട്ടിട്ടില്ല.

 

In a twist, visuals surfaced showing BJP leaders V. Muraleedharan and K. Surendran traveling with Jyoti Malhotra, arrested in an espionage case, on Vande Bharat’s inaugural Kerala trip. The revelation has put BJP on the defensive amid their campaign against Kerala’s Tourism Department, which had invited Malhotra for a promotional event



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമിതഭാരമുള്ള യാത്രക്കാരുടെ പോക്കറ്റ് കീറും; പുതിയ നിയമവുമായി പ്രമുഖ എയർലൈൻസ്

Travel-blogs
  •  5 days ago
No Image

ക്ലിഫ് ഹൗസിന് മുന്നിൽ ‘സിപിഐഎം കോഴിഫാം’ ബാനർ; യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

Kerala
  •  5 days ago
No Image

യുഎഇയിൽ 20 ലക്ഷം ദിർഹത്തിന്റെ സാധനങ്ങളുമായി ഷിപ്പിംഗ് കമ്പനി അപ്രത്യക്ഷമായി; ഉപഭോക്താക്കൾ ഞെട്ടലിൽ

uae
  •  5 days ago
No Image

അനധികൃത സ്വത്ത് സമ്പാദനക്കേസ്: മജിസ്‌ട്രേറ്റ് കോടതി നടപടിയില്‍ വീഴ്ചയെന്ന് ഹൈക്കോടതി, വിജിലന്‍സില്‍ നിന്ന് റിപ്പോര്‍ട്ട് തേടി

Kerala
  •  5 days ago
No Image

നബിദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ അഞ്ചിന് പൊതുമേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് യുഎഇ | Uae Public Holiday

uae
  •  5 days ago
No Image

കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മൊബൈൽ ഫോൺ എറിഞ്ഞു നൽകി; പ്രതിക്ക് 1000 മുതൽ 2000 രൂപ വരെ കൂലി

Kerala
  •  5 days ago
No Image

ആദ്യം കണ്ടപ്പോൾ തന്നെ അവൻ വലിയ താരമായി മാറുമെന്ന് ഉറപ്പായിരുന്നു: സച്ചിൻ

Cricket
  •  5 days ago
No Image

'ആ കാളയെ കളയണ്ട, രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തേണ്ടി വരും' ബി.ജെ.പിക്ക് വി.ഡി സതീശന്റെ മുന്നറിയിപ്പ്;  അധികം കളിക്കണ്ട കേരളം ഞെട്ടുന്ന ചിലത് വരാനുണ്ടെന്ന് സി.പി.എമ്മിനും താക്കീത്

Kerala
  •  5 days ago
No Image

വിമാന ടിക്കറ്റിന് തൊട്ടാൽ പൊള്ളുന്ന വില: കണക്ഷൻ വിമാനങ്ങളിലാണെങ്കിൽ കനത്ത തിരക്കും; സ്‌കൂൾ തുറന്നിട്ടും യുഎഇയിൽ തിരിച്ചെത്താനാകാതെ പ്രവാസി കുടുംബങ്ങൾ

uae
  •  5 days ago
No Image

മറ്റൊരു മലയാളി താരം വൈകാതെ ഇന്ത്യൻ ടീമിൽ കളിക്കും: സഞ്ജു സാംസൺ

Cricket
  •  5 days ago